പാപ്പിനിശ്ശേരി : ക്ലാസ് മുറികളിലെ അറിവ് സമൂഹത്തിലേക്ക് എത്തിച്ച് ജി യു പി എസിലെ മിടുക്കികൾ.
ക്ലാസ് റൂം പഠന പ്രവർത്തനത്തിന്റെ ഭാഗമായി വൈദ്യുതി സംരക്ഷണവുമായി ബന്ധപ്പെട്ട് ചെയ്ത പ്രോജക്ട് വിവരങ്ങൾ സമൂഹത്തിലേക്കെ ത്തിച്ച് ശ്രദ്ധേയമായിരിക്കുകയാണ് ജി യു പി എസ് പാപ്പിനിശ്ശേരി വെസ്ററിലെ മിടുക്കികൾ.
ക്ലാസ് റൂം പ്രവർത്തനവുമായി ബന്ധപ്പെട്ട് ചെയ്ത പ്രൊജക്റ്റിന്റെ വിവര ശേഖരത്തിനായി കുട്ടികൾ കെഎസ്ഇബി എഞ്ചിനീയർമാരുമായി അഭിമുഖം നടത്തിയിരുന്നു. സർവ്വേ , പത്രറിപ്പോർട്ട് ശേഖരണം തുടങ്ങിയ മറ്റു വഴികളിലൂടെയും പരമാവധി വിവരങ്ങൾ ശേഖരിച്ചിരുന്നു.
ഇത്തരത്തിൽ പൂർത്തിയാക്കിയ പ്രോജക്ട് കഴിഞ്ഞ സബ്ജില്ലാ ശാസ്ത്രമേളയിൽ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
പ്രൊജക്റ്റിലെ പഠനഫലങ്ങൾ വളരെയധികം ആനുകാലിക പ്രസക്തി ഉള്ളതാനെന്നും ജനങ്ങളിൽ ഇതിനെക്കുറിച്ച് കൃത്യമായ അവബോധം ഉണ്ടാക്കിയെടുക്കേണ്ടതുണ്ട് എന്നും തിരിച്ചറിഞ്ഞ കുട്ടികൾ കുടുംബശ്രീ യൂണിറ്റുകൾ വഴി തങ്ങളുടെ കണ്ടെത്തലുകൾ സമൂഹത്തിലേക്ക് എത്തിക്കാം എന്ന ഉദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ പാപ്പിനിശ്ശേരിയിലെ വിവിധ കുടുംബശ്രീ യോഗങ്ങളിൽ പ്രോജക്ട് അവതരിപ്പിച്ചു തന്മയ ഗിരീഷ്, ദേവിക എന്നീ കുട്ടികൾ പ്രോജക്ട് അവതരണം നടത്തി.
കീർത്തന കുടുംബശ്രീയിൽ വെച്ച് നടന്ന പരിപാടിയിൽ പാപ്പിനിശ്ശേരി കെഎസ്ഇബി സബ് എൻജിനീയർ ശ്രീ. രാജീവൻ സാർ വിശിഷ്ടാതിഥിയായിരുന്നു.
വാർഡ് മെമ്പർമാരായ ശ്രീ ടി കെ പ്രമോദ്, ശ്രീമതി രജനി എന്നിവർ പരിപാടിക്ക് ആശംസകൾ അറിയിച്ചു.
Comments
Post a Comment