മൻമോഹൻ സിംഗ് അനുസ്മരണവും സ്നേഹ സംഗമവും നടത്തി
അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിംഗ് അനുസ്മരണവും സ്നേഹസംഗമവും നടത്തി, ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് തോമസ് വക്താനം ഉദ്ഘാടനം ചെയ്തു, അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ്((UWEC)കണ്ണൂർ ജില്ലാ പ്രസിഡണ്ട് നൗഷാദ് ബ്ലാത്തൂർ അധ്യക്ഷത വഹിച്ചു മൈനോറിറ്റി കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ എൻ ആർ മായൻ മൻമോഹൻ സിംഗ് അനുസ്മരണ പ്രഭാഷണം നടത്തി,ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി സി വി സന്തോഷ് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച തൊഴിലാളികളെ ആദരിച്ചു, യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് റിൻസ് മാനുവൽ, കെഎസ്‌യു കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് അമൽ തോമസ്, ശ്രീജേഷ്, അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് കണ്ണൂർ അസംബ്ലി പ്രസിഡണ്ട് ശ്രീജേഷ് സ്കറിയ മൈലാടൂർ,ജില്ലാ വൈസ് പ്രസിഡന്റ് ജി ബാബു,ആർ പി, നാസർ, സിസ്റ്റർ ജീന, സിസ്റ്റർ ലില്ലി, തഹിറ എം എന്നിവർ പ്രസംഗിച്ചു, പരിപാടിയോട് അനുബന്ധിച്ച് ചൊവ്വ പ്രത്യാശ ഭവനിലെ അന്തേവാസികൾക്ക് സ്നേഹവിരുന്ന് നൽകി
Comments
Post a Comment