കണ്ണൂർ : കലാ- സാംസകാരിക പ്രവർത്തക സംഗമം നടത്തി
കണ്ണൂർ: സ്വപ്നം ആർട്ടിസ്റ്റ്സ് വെൽഫെയർ ഫൗണ്ടേഷൻ കലാ- സാംസ്കാരിക പ്രവർത്തക സംഗമം നടത്തി. സംഗമം ക്ഷേത്രകലാ അക്കാദമി ചെയർമാൻ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംഗമത്തിൽ 58 വർഷത്തിലേറെക്കാലം നാടകകലയ്ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ഹരിദാസ് ചെറുകുന്നിന് ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു. ഫൗണ്ടേഷൻ ചെയർമാൻ രാജേഷ് പാലങ്ങാട്ട് അധ്യക്ഷത വഹിച്ചു. മുൻ ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യസ്ഥിരം സമിതി ചെയർമാൻ കെ.പി. ജയബാലൻ മുഖ്യാതിഥിയായി. ഫൗണ്ടേഷൻ ഭരണ നിർവ്വഹണ മേധാവി ജി. വിശാഖൻ, ആർട്ടിസ്റ്റ് ശശികല, സി. അനിൽകുമാർ, ടി.കെ. സരസമ്മ, ഹരിദാസ് ചെറുകുന്ന് എന്നിവർ പ്രസംഗിച്ചു.
Comments
Post a Comment