Posts

Showing posts from March, 2026

അർബുദത്തോട് പൊരുതുന്ന പുല്ലൂപ്പിയിലെ അനുഷയ്ക്ക് കൈത്താങ്ങായി നാടൊരുമിക്കുന്നു: ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു

Image
  അർബുദത്തോട് പൊരുതുന്ന പുല്ലൂപ്പിയിലെ അനുഷയ്ക്ക് കൈത്താങ്ങായി നാടൊരുമിക്കുന്നു: ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു പുല്ലൂപ്പി: അർബുദം ബാധിച്ച് ചികിത്സയിൽ കഴിയുന്ന പുല്ലൂപ്പി 13-ാം വാർഡിലെ അനുഷയുടെ (38) തുടർചികിത്സയ്ക്കായി നാടൊരുമിക്കുന്നു. ഇതിനോടകം തന്നെ ചികിത്സയ്ക്കായി വലിയൊരു തുക ചെലവായിക്കഴിഞ്ഞു. തുടർചികിത്സയ്ക്ക് ഇനിയും ഭീമമായ തുക ആവശ്യമായ സാഹചര്യത്തിൽ നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് ‘അനുഷ ചികിത്സാ സഹായ കമ്മിറ്റി’ രൂപീകരിച്ചു. ഈ കാരുണ്യപ്രവർത്തനത്തിന് തുടക്കം കുറിച്ചുകൊണ്ട് പുല്ലൂപ്പി ഫ്രണ്ട്സ് കൂട്ടായ്മ സമാഹരിച്ച തുക ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികളായ ചെയർമാൻ നൗഫൽ കെ.പി, കൺവീനർ ബിജു ജോൺ എന്നിവർ ഏറ്റുവാങ്ങി. കമ്മിറ്റി ഭാരവാഹികൾ: • രക്ഷാധികാരികൾ: കെ. സുധാകരൻ (MP), കെ.വി സുമേഷ് (MLA), റഹ്മത്ത് കെ.പി (പ്രസിഡന്റ്, നാറാത്ത് ഗ്രാമ പഞ്ചായത്ത്), മുസ്തഫ കൊടിപ്പോയിൽ (ജില്ലാ പഞ്ചായത്ത് മെമ്പർ), പ്രശാന്തൻ മാഷ്, വിഷിജ (ബ്ലോക്ക് പഞ്ചായത്തംഗം). • ചെയർമാൻ: നൗഫൽ കെ.പി (വാർഡ് മെമ്പർ 12) • ജോ: ചെയർമാൻ: നസ്റിയ (വാർഡ് മെമ്പർ 13) • കൺവീനർ: ബിജു ജോൺ • ജോ: കൺവീനർ: പ്രമോദ് ഇ.കെ • ട്രഷറർ: അസീബ് ഈ...

പാപ്പിനിശ്ശേരി മേൽപ്പാലം അറ്റകുറ്റപ്പണി പുരോഗമിക്കുന്നു; മാർച്ച് 25-ഓടെ ഗതാഗതത്തിന് തുറന്നുകൊടുക്കാനാകുമെന്ന് പി.ഡബ്ല്യു.ഡി.

Image
  പാപ്പിനിശ്ശേരി മേൽപ്പാലത്തിലെ അറ്റകുറ്റപ്പണികൾ വേഗത്തിൽ പുരോഗമിക്കുകയാണ്. കെ.വി സുമേഷ് എം.എൽ.എ മേൽപ്പാലം സന്ദർശിച്ച് പ്രവൃത്തികൾ വിലയിരുത്തുകയും പണികൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തു. നിലവിലെ ടാറിംഗ് പാളി ജെ.സി.ബി ഉപയോഗിച്ച് പൂർണമായും ഇളക്കിമാറ്റിയുള്ള പരിശോധനയിൽ ആദ്യം കണക്കാക്കിയതിലും ഇരട്ടി കേടുപാടുകൾ കണ്ടെത്തിയിട്ടുണ്ട്. അതിനാൽ വളരെ വ്യാപകമായ അറ്റകുറ്റപ്പണികളാണ് ഇപ്പോൾ നടക്കുന്നത്. പണികൾ വേഗത്തിൽ പൂർത്തിയാക്കി മാർച്ച് 25-ഓടെ പാലം തുറന്നുകൊടുക്കാൻ സാധിക്കുമെന്നാണ് പി.ഡബ്ല്യു.ഡി അധികൃതർ അറിയിക്കുന്നത്.

വിനോദയാത്രയ്‌ക്കായി വാഗമണ്ണിലെത്തിയ യുവാവ് കയത്തിൽ വീണ് മുങ്ങിമരിച്ചു.

Image
  സുഹൃത്തുക്കളോടൊപ്പം വാഗമണ്ണിൽ കുളിക്കാനിറങ്ങിയപ്പോൾ അപകടം, നാരകക്കാനം ഡബിൾകട്ടിംഗ് സ്വദേശി സിറിളിന് നാടിൻ്റെ വിടവാങ്ങൽ... വാഗമൺ: വിനോദയാത്രയ്‌ക്കായി വാഗമണ്ണിലെത്തിയ യുവാവ് കയത്തിൽ വീണ് മുങ്ങിമരിച്ചു. ഇടുക്കി നാരകക്കാനം ഡബിൾകട്ടിംഗ് സ്വദേശി പറപ്പനാൽ ബെന്നി ഫ്രാൻസിസിൻ്റെ മകൻ സിറിൾ (26) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം 6.45ന് ആയിരുന്നു നാടിനെ നടുക്കിയ ഈ സംഭവം. എറണാകുളത്തെ സ്വകാര്യ ജിമ്മിലെ പരിശീലകനായിരുന്ന സിറിൾ, തന്റെ ജിമ്മിലെ സുഹൃത്തുക്കളും, അവരുടെ കുടുംബാംഗങ്ങളുമൊത്താണ് വിനോദസഞ്ചാരത്തിനായി വാഗമണ്ണിലെത്തിയത്. കുളിക്കാനായി കയത്തിൽ ഇറങ്ങിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല..

മക്കൾക്ക് ജ്യൂസിൽ വിഷം നൽകി അച്ഛൻ ജീവനൊടുക്കി

Image
 ആലപ്പുഴയില്‍ മക്കൾക്ക് ജ്യൂസിൽ വിഷം നൽകി അച്ഛൻ ജീവനൊടുക്കി, അച്ഛന്‍ നല്‍കിയ ജ്യൂസിൽ വിഷം കലർത്തിയ വിവരം അറിയാതെയാണ് നിഷ്കളങ്കരായ ആ കുരുന്നുകൾ അത് കുടിച്ചത്... ആലപ്പുഴ: നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി മാന്നാറിൽ പിതാവ് 2 മക്കൾക്ക് വിഷം നൽകി ജീവനൊടുക്കി. മാന്നാർ ശിവശൈലം വെള്ളിക്കിഴക്കേതിൽ മനോജ് (45) ആണ് മരിച്ചത്. മനോജ് നൽകിയ വിഷം കലർന്ന ജ്യൂസ് കുടിച്ച 6ാം ക്ലാസ് വിദ്യാർത്ഥിനി ശിവഗംഗ, 2ാം ക്ലാസ് വിദ്യാർത്ഥിനി ശിവകീർത്തന എന്നിവർ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.. സ്കൂളിൽ നിന്ന് മക്കളെ കൂട്ടി വരുന്ന വഴിയാണ് മനോജ് കുട്ടികൾക്ക് ജ്യൂസ് വാങ്ങി നൽകിയത്. ജ്യൂസിൽ വിഷം കലർത്തിയ വിവരം അറിയാതെയാണ് നിഷ്കളങ്കരായ ആ കുരുന്നുകൾ അത് കുടിച്ചത്. പാലത്തിന് സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ മൂന്നുപേരെയും അബോധാവസ്ഥയിൽ കണ്ട നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്.. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മനോജിന്റെ ജീവൻ രക്ഷിക്കാനായില്ല. നിലവിൽ കുട്ടികൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കടുത്ത സാമ്പത്തിക ബാധ്യതയാണ് ഇത്തരമൊരു കടുംകൈ ചെയ്യാൻ മനോജിനെ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമ...

ഗള്‍ഫ് മേഖലയിലെ ലുലു സ്റ്റോറുകളില്‍ വില കൂട്ടില്ലെന്ന് എംഎ യൂസഫലി, അവശ്യ സാധനങ്ങള്‍ വാങ്ങിക്കൂട്ടേണ്ട സാഹചര്യമില്ല.

Image
  ഇറാന്‍റെ ആക്രമണം; ഗള്‍ഫ് മേഖലയിലെ ലുലു സ്റ്റോറുകളില്‍ വില കൂട്ടില്ലെന്ന് എംഎ യൂസഫലി, അവശ്യ സാധനങ്ങള്‍ വാങ്ങിക്കൂട്ടേണ്ട സാഹചര്യമില്ല ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ദൈനംദിന ഉല്‍പ്പന്നങ്ങള്‍ സ്റ്റോറുകളിലും ഓണ്‍ലൈൻ പ്ലാറ്റ്‌ഫോമുകളിലും തടസ്സമില്ലാതെ ലഭ്യമാണ്. 26-ലധികം രാജ്യങ്ങളിലായുള്ള ലുലുവിന്റെ ഭക്ഷ്യസംസ്കരണ കയറ്റുമതി കേന്ദ്രങ്ങള്‍ വഴി ഉല്‍പ്പന്നങ്ങളുടെ കൃത്യമായ ലഭ്യത ഉറപ്പാക്കുന്നുണ്ട്. അതിനാല്‍ ഉല്‍പ്പന്നങ്ങളുടെ കുറവോ വിതരണ തടസ്സമോ ഉണ്ടാകില്ല. വിപണിയില്‍ വിലക്കയറ്റം ഉണ്ടാകാതിരിക്കാൻ ലുലു ഗ്രൂപ്പ് ശ്രദ്ധ നല്‍കുന്നുണ്ട്. റമദാൻ സമയത്തും വിലവർധനവ് ഉണ്ടാകില്ലെന്നും വിലസ്ഥിരത ഉറപ്പാക്കിയിട്ടുണ്ടെന്നും ഗ്രൂപ്പ് അറിയിച്ചു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഖത്തറിലെ ലുലു സ്റ്റോറുകളുടെ പ്രവർത്തനം 24 മണിക്കൂറായി നീട്ടിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി അതത് രാജ്യങ്ങളിലെ സർക്കാർ സംവിധാനങ്ങളുമായി ലുലു ഗ്രൂപ്പ് നിരന്തരം കൂടിയാലോചനകള്‍ നടത്തുന്നുണ്ടെന്നും എം.എ യൂസഫലി പറഞ്ഞു...👏👏👍 ​"പ്രതിസന്ധി ഘട്ടങ്ങളിൽ പ്രവാസികൾക്കും പൊതുജനങ്ങൾക്കും താങ്ങായി നിൽക്കുന്ന അങ്ങയുടെ കരുതലിന് നന്ദി. വിപണിയി...

കണ്ണൂർ :കെ എസ് ആർ ടിസി ബസിടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം

Image
  പെരളശേരിയിൽ കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം കൂത്തുപറമ്പ്: പെരളശേരിയിൽ കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രിക മരിച്ചു.കോട്ടയം തള്ളോട് വള്ളിൽ ഹൗസിൽ എം.സുജിന (42) ആണ് മരിച്ചത്. ഇന്ന് വൈകീട്ടാണ് സംഭവം. കണ്ണൂരിലെ മിംസ് ആശുപത്രി ജീവനക്കാരിയാണ്. വൈകീട്ട് ജോലിക്ക് പോകുന്നതിനിടെയാണ് അപകടം. സ്കൂട്ടറിൽ ഒപ്പമുണ്ടായിരുന്ന മിംസ് ആശുപത്രി ജീവനക്കാരി പാനുണ്ട റോഡിലെ വാടക വീട്ടിൽ താമസക്കാരി എം. ബിന്ദു (48)വിനും പരിക്കേറ്റു.ഇവരെ കണ്ണൂരിലെ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  കൂത്തുപറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർ ടി സി ബസും സകൂട്ടറും ഇടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ സുജിനയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ്: പി.രാജീവൻ (ഗുഡ്സ് ഓട്ടോ ഡ്രൈവർ). മക്കൾ: ആഷിത്ത് രാജ്, ആഷിൽ രാജ് (ഗൾഫ്), മാലൂർ കുരുമ്പോളിയിലെ മമ്മത്ത് വസന്തൻ - മൂര്യൻ നളിനി ദമ്പതികളുടെ മകളാണ്. സഹോദരൻ: സുമേഷ്.

യാത്രക്കാർക്ക് ആശ്വാസം, എയർ ഇന്ത്യ എക്സ്പ്രസിന്‍റെ പ്രഖ്യാപനം; കൊച്ചിയും കോഴിക്കോടും അടക്കം ഇന്ത്യയിലെ 6 നഗരങ്ങളിൽ മസ്കറ്റ്' സർവീസ് നാളെ പുനരാംരഭിക്കും

Image
  കൊച്ചി: പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തെത്തുടർന്ന് നിർത്തിവെച്ചിരുന്ന വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിക്കുന്നതായി എയർ ഇന്ത്യ എക്സ്പ്രസിന്‍റെ പ്രഖ്യാപനം. കൊച്ചിയും കോഴിക്കോടുമടക്കം 6 ഇന്ത്യൻ വിമാനത്താവളങ്ങളിലേക്കടക്കമുള്ള സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് പുനരാരംഭിക്കുന്നത്.  മസ്‌കറ്റിൽ നിന്ന് കൊച്ചി, കോഴിക്കോട്, ഡൽഹി, മുംബൈ, മംഗളൂരു, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്ക് നാളെ (മാർച്ച് 3) മുതൽ സർവീസുകൾ നടത്തുമെന്നാണ് അറിയിപ്പ്. നാളെ പ്രാദേശിക സമയം രാവിലെ 10:25 ന് മസ്‌കറ്റിൽ നിന്ന് തിരുച്ചിറപ്പള്ളിയിലേക്കുള്ള വിമാനമായിരിക്കും ആദ്യം പുറപ്പെടുക.  യാത്രക്കാർ വിമാനങ്ങളുടെ ഏറ്റവും പുതിയ വിവരങ്ങൾക്കായി വെബ്സൈറ്റോ വാട്സാപ്പ് സേവനമോ ഉപയോഗിക്കണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് അറിയിച്ചു. *യാത്രക്കാരുടെ ശ്രദ്ധക്ക്* മസ്‌കറ്റ് സർവീസ് തുടങ്ങുന്നുണ്ടെങ്കിലും യു എ ഇ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലേക്കുള്ള വിമാന വിലക്ക് മാർച്ച് 3 അർദ്ധരാത്രി വരെ തുടരും. നിലവിലെ സാഹചര്യത്തിൽ വിമാനങ്ങൾ റദ്ദാക്കുന്നവർക്കും സമയം മാറ്റുന്നവർക്കും പ്രത്യേക ഇളവുകൾ അനുവദിക്കുമെന്നും അധിക...

നാറാത്ത് ആലിങ്കീഴിൽ വയൽ പള്ളിക്ക് സമീപം കോയോൻ ശശി 60 വയസ്സ് നിര്യാതനായി.

Image
 നാറാത്ത് ആലിങ്കീഴിൽ വയൽ പള്ളിക്ക് സമീപം കോയോൻ ശശി 57 വയസ്സ് നിര്യാതനായി. ഭാര്യ :പ്രീത.  മക്കൾ: ശരണ്യ,ശരത്. മരുമകൻ :ബിബീഷ്. അച്ഛൻ: പരേതനായ വി.കെ മാധവൻ  അമ്മ :നാരായണി  സഹോദരങ്ങൾ: അനിത, അജിത, മനോജ്‌. പൊതു ദർശനം നാളെ ചൊവ്വാഴ്ച രാവിലെ 7:00 മണി മുതൽ ആലിങ്കീഴിൽ വസതിയിൽ. തുടർന്ന് 10:30 ന് കമ്പിൽ പന്ന്യങ്കണ്ടി  സമുദായ സ്മശാനത്തിൽ സംസ്ക്കാരം.

മയ്യിൽ : റോഡരികിൽ മാലിന്യം തള്ളിയതിനും കത്തിച്ചതിനും 10000 രൂപ പിഴ ഈടാക്കി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

Image
  ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് മയ്യിൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ റോഡരികിൽ മാലിന്യങ്ങൾ തള്ളിയതിന് 3 വ്യക്തികളിൽ നിന്നും 2500 രൂപ വീതം പിഴ ഈടാക്കി.ഒറപ്പടി - എരഞ്ഞിക്കടവ് റോഡിൽ പൊതു റോഡരികിൽ ആളൊഴിഞ്ഞ സ്ഥലത്ത് മാലിന്യങ്ങൾ തള്ളിയതിന് സമീപ വാസികളായ ഹംസ കെ. പി സഫീറ കെ കെ പി, കെ ഒ കുഞ്ഞിരാമൻ എന്നീ വ്യക്തികളിൽ നിന്നാണ് സ്‌ക്വാഡ് 2500 രൂപ വീതം പിഴ ഈടാക്കിയത്. ഡയപ്പറുകൾ, പ്ലാസ്റ്റിക് കവറുകൾ തുണികൾ ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് പ്രദേശത്ത് തള്ളിയിരിക്കുന്നത് . വ്യക്തികളെ സംഭവ സ്ഥലത്തു വിളിച്ചു വരുത്തി മാലിന്യങ്ങൾ തിരികെ എടുപ്പിക്കുകയും സ്പോട്ട് ഫൈനായി 2500 രൂപ വീതം പിഴ ഈടാക്കുകയും ചെയ്തു. ഒറപ്പടി എരഞ്ഞിക്കടവ് റോഡിൽ പല ഇടങ്ങളിലായി ആളൊഴിഞ്ഞ പറമ്പിലും റോഡരികിലും മാലിന്യങ്ങൾ തള്ളി വരുന്നത് പതിവാണെന്ന് പ്രദേശ വാസികൾ സ്‌ക്വാഡിനെ അറിയിച്ചു.റോഡരികിൽ പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചതിന് സുബീന കെ പി എന്നവർക്ക് 2500 രൂപ പിഴ ചുമത്തുകയും ചെയ്തു.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ, മയ്യിൽ ഗ്രാമ...

അലവിൽ ജുമാമസ്ജിദിൽ സോളാർ പ്ലാന്റ് ഉദ്ഘാടനം ചെയ്തു

Image
  അലവിൽ മുഹിയുദ്ധീൻ ജുമാ മസ്ജിദിൽ സോളാർ പ്ലാന്റ്ന്റെ ഉദ്ഘാടനം മഹല്ല് ഖത്തീബ് ഹാഫിള് മഹറൂഫ് ഫൈസി നിർവഹിക്കുന്നു.  അലവിൽ : മുഹിയുദ്ധീൻ ജുമാ മസ്ജിദിൽ സ്ഥാപിച്ച സോളാർ പ്ലാന്റ്ന്റെ സ്വിച്ച് ഓൺ കർമ്മം ഖത്തീബ് ഹാഫിള് മഹറൂഫ് ഫൈസി നിർവഹിച്ചു. അലവിൽ മഹല്ല് പ്രസിഡന്റ് എസ് എൽ പി മുഹമ്മദ് കുഞ്ഞി അധ്യക്ഷനായി. മഹല്ല് ജനറൽ സെക്രട്ടറി വി കെ അമീറലി സ്വാഗതവും ട്രഷറർ പി കെ ഇഖ്ബാൽ നന്ദിയും പറഞ്ഞു. ജാഫർ സഖാഫി, അബ്ദുൽ ജലീൽ മൗലവി,വി കെ മഹ്മൂദ് ഹാജി, എൻജിനീയർ എം കെ ഇസ്മായിൽ,വി പി സദക്കത്തുള്ള, വി പി അബ്ദുൽ കരീം, വി കെ അഷ്റഫ് ഹാജിയും നാട്ടുകാരും പങ്കെടുത്തു. റിപ്പോർട്ട്‌ :SLP മുഹമ്മദ്‌ കുഞ്ഞി  Mob. 9567696501

ബസ്സിനെ മറികടക്കാൻ ശ്രമിക്കവേ യുവാക്കൾ സഞ്ചരിച്ചിരുന്ന സ്കൂട്ടർ എതിരേ വന്ന മറ്റൊരു ബൈക്കിൽ തട്ടി, ഇതോടെ നിയന്ത്രണം വിട്ട സ്കൂട്ടർ ബസിനടിയിലേക്ക് മറിയുകയും യുവാക്കളുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയും ആയിരുന്നു.

Image
കട്ടപ്പന: വെള്ളയാംകുടി കാണക്കാലിപ്പടിയിൽ ഞായറാഴ്ച രാത്രിയില്‍ ഉണ്ടായ അതിദാരുണമായ വാഹനാപകടത്തിൽ 2 യുവാക്കൾ മരിച്ചു.. കൊച്ചുതോവാള പാപ്പായിൽ സൂരജ് സിബി (21), ഉപ്പുകണ്ടം നത്തുകല്ല് കൈപ്പകശേരി ഡോൺ തോമസ് (20) എന്നിവരാണ് മരിച്ചത്. നാടിനെ നടുക്കിയ അപകടം ഞായറാഴ്ച രാത്രിയോടെയാണ് സംഭവിച്ചത്. ​കെ.എസ്.ആർ.ടി.സി ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ യുവാക്കൾ സഞ്ചരിച്ചിരുന്ന സ്കൂട്ടർ എതിരേ വന്ന മറ്റൊരു ബൈക്കിൽ തട്ടുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട സ്കൂട്ടർ ബസിനടിയിലേക്ക് മറിയുകയും യുവാക്കളുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയും ആയിരുന്നു. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ഇരുവരെയും അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാന്‍ ആയില്ല.. മവിശദമായ നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. കട്ടപ്പനയെയും പരിസര പ്രദേശങ്ങളെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ് ഈ അപ്രതീക്ഷിത വിയോഗം..

സി.കെ.കെ മാണിയൂർ നിര്യാതനായി.

Image
സി.കെ.കെ മാണിയൂര്‍ അന്തരിച്ചു കാസര്‍കോട്: സുന്നി യുവജന സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ.കെ മാണിയൂര്‍ (സി.കെ കമാലുദ്ദീന്‍-75) അന്തിച്ചു. കാസര്‍കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.  കണ്ണൂര്‍ ജില്ലയിലെ മണിയൂരില്‍ ജനിച്ച അദ്ദേഹം വര്‍ഷങ്ങളായി നീലേശ്വരം തൈക്കടപ്പുറത്താണ് താമസം. നിലവില്‍ മാണിയൂര്‍ പാറാല്‍ ശംസുല്‍ ഉലമ മെമ്മോറിയല്‍ ബുസ്താനുല്‍ ഉലൂം അറബിക് കോളേജ് പ്രസിഡന്റും മാണിയൂര്‍ പാറാല്‍ സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറിയുമാണ്. സുന്നിയുവജന സംഘം സംസ്ഥാന കമ്മിറ്റിയുടെ പ്രഥമ ഓര്‍ഗനൈസിങ് സെക്രട്ടറിയായിരുന്നു.  കണ്ണൂര്‍ ജില്ലയിലെ മാണിയൂര്‍ പാറാല്‍ പള്ളിയുടെയും മഹല്ല് സംവിധാനങ്ങളുടെയും വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ മത, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളില്‍ ദീര്‍ഘകാലമായി സജീവ സാന്നിധ്യമായി പ്രവര്‍ത്തിച്ച സംഘാടകനാണ് സി.കെ.കെ മാണിയൂര്‍. പാറാല്‍ മഹല്ലിലെ ആഭ്യന്തര സംവിധാനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന കൂളാട്ട് മാമു മുസ്‌ലിയാരാണ് പിതാവ്.  പാലത്തുങ്കര റമളാന്‍ ശൈഖ് തങ്ങള്‍ കുടുംബത്തിലെ സി.കെ സൈതബയാണ് മാതാവ്. സുന്നി മഹല്ല് ഫെഡ...

കണ്ണൂർ :പള്ളിക്കുന്നിലെ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ 9 ക്ലാസ്സ്‌ വിദ്യാർത്ഥിനി ആണ്.

Image
  ഷിംന പി പി നിര്യാതയായി. പള്ളിക്കുന്നിലെ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ 9 ക്ലാസ്സ്‌ വിദ്യാർത്ഥിനി ആണ്. പള്ളിക്കുന്ന് സ്വദേശിനി ആണ്. അച്ഛൻ :ഷാജി. അമ്മ :മിനി  ഏക സഹോദരൻ :ഷിമിൻ  സംസ്ക്കാരം : ഇന്ന്

ദിവസങ്ങൾക്ക് മുമ്പ് കല്യാണം. യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

Image
 അങ്കമാലി വേങ്ങൂർ സ്വദേശി.  വിഷ്ണുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.. ഏതാനും ദിവസങ്ങൾക്കു മുമ്പായിരുന്നു വിഷ്ണു വിവാഹം.. കഴിച്ചത്... ഏക മകനായിരുന്നു.. വിഷ്ണു..... വർഷങ്ങൾക്കു മുമ്പ് വിഷ്ണുവിന്റെ അച്ഛനും മരിച്ചിരുന്നു.  ഇടുക്കിയിൽ നിന്ന്. .. അങ്കമാലി .. യില് വാടക വീട്ടിലായിരുന്നു താമസം..

നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ച കേസിൽ; ചെറുകുന്ന് സ്വദേശിനി അറസ്റ്റിൽ

Image
സ്വന്തമായി ജ്വല്ലറിയുണ്ടന്നും പണം നിക്ഷേപിച്ചാൽ നല്ല ലാഭം കിട്ടുമെന്നും മോഹിപ്പിച്ച് ഒൻപത് ലക്ഷം രൂപ വാങ്ങി വഞ്ചിച്ച കേസിലെ പ്രതി ചെറുകുന്ന് പള്ളിച്ചാലിലെ ഷമീമ (45) എന്ന ജാസ്മിനെ പോലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. മൊറാഴയിലെ എഴുപത്തിയൊന്നു കാരിയുടെ പരാതിയിലായിരുന്നു കേസ്. പരാതിക്കാരിക്ക് വീടുവാങ്ങികൊടുക്കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് 2024 ഡിസംബർ 12-ന് രണ്ട് ലക്ഷം രൂപ വാങ്ങി. പിന്നീട് 16-ന് ഏഴ് ലക്ഷം രൂപ നിക്ഷേപിപ്പിച്ചു. ഒൻപത് ലക്ഷം രൂപ കൈക്കലാക്കി യതിനുശേഷം പ്രതി പരാതിക്കാരിക്ക് വാഗ്ദാനം ചെയ്ത വീടോ പണമോ നൽകാതെ വഞ്ചിച്ചു വെന്നാണ് കേസ്

പാപ്പിനിശ്ശേരി പുതിയകുളം അംഗൻവാടിക്ക് സമീപം താമസിക്കുന്ന വേലായുധൻ 85 വയസ്സ് അന്തരിച്ചു.

Image
  പാപ്പിനിശ്ശേരി പുതിയകുളം അംഗൻവാടിക്ക് സമീപം താമസിക്കുന്ന വേലായുധൻ 85 വയസ്സ് അന്തരിച്ചു. ഭാര്യ : ശകുന്തള  മക്കൾ - ഷീജ, ഷീബ, സന്ധ്യ മരുമക്കൾ - പവിത്രൻ മട്ടന്നൂർ, ജഗദീഷ് താവം, ഗിരീഷ് മൊട്ടമ്മൽ സഹോദരങ്ങൾ -പരേതരായ കാർത്ത്യായനി അമ്മ, രാമകൃഷ്ണൻ, ശിവശങ്കരൻ... സംസ്ക്കാരം തിങ്കൾ ഉച്ചക്ക് കീച്ചേരിക്കുന്ന് സമുദായ ശ്മശാനത്തിൽ.

മീൻപിടിക്കുന്നതിനിടെ പാറക്കുളത്തിൽ വീണ് 2 കുരുന്നുകൾക്ക് ദാരുണാന്ത്യം. കളിക്കൂട്ടുകാര്‍ ഇനി നോവുന്ന ഓർമ്മ.

Image
  ​തിരൂർ: മലപ്പുറം താനാളൂരിൽ പാറക്കുളത്തിൽ മീൻപിടിക്കുന്നതിനിടെ കുളത്തില്‍ വീണ് 2 വിദ്യാർത്ഥികൾ മരിച്ചു. താനാളൂർ അയ്യായ റോഡ് സ്വദേശികളായ വെള്ളിയത്ത് സമീറിന്റെ മകൻ അസ്ലഹ് (9), വരിക്കോട്ടിൽ മുനീറിന്റെ മകൻ ഫാദി അമൻ (8) എന്നിവരാണ് മരിച്ചത്.  ശനിയാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു നാടിനെ നടുക്കിയ ഈ ദുരന്തം സ്കൂൾ അവധിയായതിനാൽ താനാളൂർ തൊട്ടിയിൽ കുണ്ടുകുളത്തിൽ ചൂണ്ടയിട്ട് മീൻപിടിക്കാനായി എത്തിയതായിരുന്നു കുട്ടികൾ. മീൻപിടിക്കുന്നതിനിടെ അബദ്ധത്തിൽ കുളത്തിൽ വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.  കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻ തന്നെ ഇരുവരെയും കരയ്ക്കെടുത്ത് തലക്കടത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല മരിച്ച അസ്ലഹും, ഫാദി അമനും ഇട്ടിലാക്കൽ എ.എം.എൽ.പി. സ്കൂളിലെ വിദ്യാർത്ഥികളാണ്. കളിക്കൂട്ടുകാരായ 2 കുരുന്നുകളുടെ അപ്രതീക്ഷിത വിയോഗം താനാളൂർ ഗ്രാമത്തെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

ഹോട്ടൽ മുറിയിൽ ഭാര്യയെ ഭർത്താവ് ശ്വാസം മുട്ടിച്ച് ജീവനെടുത്തു

Image
  ഹോട്ടലിൽ വെച്ചാണ് ദമ്പതികൾക്കിടയിൽ രൂക്ഷമായ തർക്കമുണ്ടായത്. തർക്കത്തിനിടെ ഭാര്യ ധരിച്ചിരുന്ന ഷാൾ ഉപയോഗിച്ച് കഴുത്ത് മുറുക്കുക ആയിരുന്നു. പുറത്തുപോയ മകൻ തിരികെ എത്തിയപ്പോഴാണ് അമ്മയെ അബോധാവസ്ഥയിൽ കണ്ടത്. ​കൊച്ചി: പെരുമ്പാവൂർ കീഴില്ലത്തെ ഹോട്ടൽ മുറിയിൽ ഭാര്യയെ ഭർത്താവ് ശ്വാസം മുട്ടിച്ച് ജീവനെടുത്തു. കീഴില്ലം സ്വദേശി ബിജിമോൾ (40) ആണ് മരിച്ചത്. സംഭവത്തിന് ശേഷം ബൈക്കിൽ കടന്നുകളഞ്ഞ ഭർത്താവ് ലൈജു കെ.എസ്.ആർ.ടി.സി ബസുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഇയാൾ കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.. ഞായറാഴ്ച ഉച്ചയോടെ കീഴില്ലത്തെ ഒരു ഹോട്ടലിൽ വെച്ചാണ് ദമ്പതികൾക്കിടയിൽ രൂക്ഷമായ തർക്കമുണ്ടായത്. വാക്കുതർക്കത്തിനിടെ പ്രകോപിതനായ ലൈജു, ബിജിമോൾ ധരിച്ചിരുന്ന ഷാൾ ഉപയോഗിച്ച് കഴുത്ത് മുറുക്കുക ആയിരുന്നു. കൃത്യം നടക്കുന്ന സമയത്ത് ദമ്പതികളുടെ മകൻ മുറിയിൽ ഉണ്ടായിരുന്നില്ല. പുറത്തുപോയിരുന്ന മകൻ തിരികെ എത്തിയപ്പോഴാണ് അമ്മയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.. മുൻപ് കോതമംഗലത്ത് ഹോട്ടലും പച്ചക്കറി കടയും നടത്തിയിരുന്നയാളാണ് ഭര്‍ത്ത...

പാപ്പിനിശ്ശേരി: സ്റ്റേഷൻ റോഡിൽ ഷാസി ബേക്കറി ജീവനക്കാരിയാണ് .

Image
  പാപ്പിനിശ്ശേരി മെരളി റോഡിൽ താമസിക്കുന്ന സമീറ 33 വയസ്സ് മരണപ്പെട്ടു. പാപ്പിനിശ്ശേരി: സ്റ്റേഷൻ റോഡിൽ ഷാസി ബേക്കറി ജീവനക്കാരിയാണ്    ഭർത്താവ് :പരേതനായ സക്കറിയ.(വളപട്ടണം ) മക്കൾ :മുഹമ്മദ്‌ സൈൻ, ഉമ്മറുൽ ഫാറൂഖ്, മുഹമ്മദ് റസൽ. പിതാവ് : ഖാലിദ് (ചുങ്കം സബ് കമ്മിറ്റി മുൻ മെമ്പർ ) മാതാവ് :മറിയം  സഹോദരങ്ങൾ :ഷുഹൈബ്, ജുനൈദ്  കബറടക്കം ഇന്ന് 

സ​ഞ്ജു​വി​ന്‍റെ ചി​റ​കി​ലേ​റി ഇ​ന്ത്യ സെ​മി​യി​ൽ

Image
സ​ഞ്ജു​വി​ന്‍റെ ചി​റ​കി​ലേ​റി ഇ​ന്ത്യ സെ​മി​യി​ൽ കോ​ൽ​ക്ക​ത്ത: ടി20 ​ലോ​ക​ക​പ്പ് സൂ​പ്പ​ര്‍ എ​ട്ടി​ലെ നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ ത​ക​ർ​ത്ത് ഇ​ന്ത്യ സെ​മി​യി​ൽ. വി​ൻ​ഡീ​സ് ഉ​യ​ർ​ത്തി​യ 196 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം നാ​ലു പ​ന്തു​ക​ൾ അ​വ​ശേ​ഷി​ക്കെ ഇ​ന്ത്യ മ​റി​ക​ട​ന്നു. 97 റ​ൺ​സ് നേ​ടി​യ സ​ഞ്ജു സാം​സ​ൺ ടോ​പ് സ്കോ​റ​റായി

കണ്ണൂർ : യുദ്ധവിരുദ റാലി നടത്തി.

Image
   കരിങ്കൽക്കുഴിയിൽ സിപിഐയുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലിനടത്തി പാർട്ടി ജില്ലാ സിക്രട്ടറി സ:സി.പി. സന്തോഷ് കുമാർ ജില്ലാ എക്ലിക്യൂട്ടീവ് അംഗങ്ങളായ സഖാക്കൾ പി കെ മധുസുദനൻ കെ.വി. ഗോപിനാഥൻ കെ. പ്രഭാകരൻ മാസ്റ്റർ പി.രവീന്ദ്രൻ പി.സുരേന്ദ്രൻ മാസ്റ്റർ ടി.സി. ഗോപാലകൃഷ്ണൻ കെ.വി.ശശീന്ദ്രൻ കെ. പ്രേമ ടി.വി.ഗിരിജ... പി.വി.വിജേഷ് എന്നിവർ നേതൃത്വം നൽകി.

നാറാത്ത് യു.പിയിലെ രക്ഷാകർത്താക്കൾക്ക് ബോധവത്കരണ ക്ലാസ് നൽകി

Image
നാറാത്ത്: നാറാത്ത് യു.പി സ്കൂൾ പിടിഎ രക്ഷാകർത്താക്കൾക്ക് ബോധവത്കരണ ക്ലാസ് നൽകി . ജില്ലാ പഞ്ചായത്ത് അംഗം മുസ്തഫ കെ.കെ ഉദ്ഘാടനം ചെയ്തു .കെ.എൻ ആനന്ദ് അധ്യക്ഷത വഹിച്ചു. ട്രെയിനർ അബ്ദുള്ള പുത്തൂർ ക്ലാസ് നയിച്ചു.  പിടിഎ പ്രസിഡൻ്റ് ദിൽന എൻ.വി, ഡോ.എ സനിൽ കുമാർ, മനീഷ് കണ്ണോത്ത്, കെ.വിജയൻ, സി.എച്ച് സജീവൻ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക സി.കെ സുധ സ്വാഗതവും സുമയ്യ ടീച്ചർ നന്ദിയും പറഞ്ഞു.

അലവിൽ നോർത്ത് എൽ പി സ്കൂൾ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു

Image
  അലവിൽ നോർത്ത് എൽ പി സ്കൂൾ സമൂഹ നോമ്പ് തുറയിൽ ഹാഫിള് മഹറൂഫ് ഫൈസി റമളാൻ സന്ദേശം നൽകുന്നു .  അലവിൽ : നോർത്ത് എൽ പി സ്കൂൾ പി ടി എയും,സ്റ്റാഫും കൂടി സ്കൂളിൽ സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു. അലവിൽ മഹൽ ഖത്തീബ് ഹാഫിള് മഹ്റൂഫ് ഫൈസി റമളാൻ സന്ദേശം നൽകി. അലവിൽ മഹല്ല് പ്രസിഡണ്ട് എസ് എൽ പി മുഹമ്മദ് കുഞ്ഞി, സെക്രട്ടറി വി കെ അമീറലി, അലവിൽ ശാഖ മുസ്ലിംലീഗ് പ്രസിഡണ്ട് വി കെ മഹമൂദ് ഹാജി, സ്കൂൾ മാനേജർ വിനയ ജനാർദ്ദനൻ, പ്രധാന അധ്യാപകൻ ലിജോ ജോർജ്, ആഷിൻ ബെന്നി, വൈഷ്ണവ് പൊന്നിയത്ത്, ചിറക്കൽ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി പി വിദ്യ, സാജിത, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിത്താര, ശരണ്യ, പ്രന്യ, റഹ്മത്ത്, വിനയ, ജനാർദ്ദനൻ പ്രസംഗിച്ചു. മത രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

കണ്ണൂർ : അനുഷ്ക സുമിത്രൻ (36) അന്തരിച്ചു.

Image
  കൊളപ്പ താമരവളപ്പ് റോഡിന് സമീപം താമസിക്കുന്ന അനുഷ്ക സുമിത്രൻ (36) അന്തരിച്ചു.പിതാവ് പരേതനായ മാടഞ്ചേരി സുമിത്രൻ.മാതാവ് ഷിബ.  സംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് പൊറോറ നിദ്രാലയത്തിൽ.

നിരന്തരം തെറി വിളിക്കുന്നത് ചോദ്യം ചെയ്ത വീട്ടമ്മയെ അയൽവാസി വെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി

Image
  വടകരയിൽ വീട്ടമയെ അയൽവാസി വെ,ട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി. മടപ്പള്ളി അറക്കൽ മാളിയേക്കൽ പറമ്പിൽ പുഷ്പയെ(73) അയൽവാസി അറക്കൽ മാളിയേക്കൽ പറമ്പിൽ ശ്രീജിത്താണ് (43) കൊടുവാ,ൾ ഉപയോഗിച്ച് വെ,ട്ടിയത്. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. നിരന്തരം തെ,റി പറയുന്നത് ചോദ്യം ചെയ്തത്തിലുള്ള വൈരാഗ്യമാണ് അക്രമത്തിന് കാരണം. തലയ്ക്ക് ആഴത്തിൽ മുറിവുണ്ട്. കഴുത്തിന് പിന്നിലും കൈയ്യിലും വെ,ട്ടേറ്റ ഇവരെ വടകര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് സംഭവസ്ഥലത്ത് നിന്ന് ഇയാളെ പിടികൂടി. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു. പ്രതിയെ ചോമ്പാൽ എസ് ഐ ടി. സുനിൽ കുമാറിന്റെ നേതൃത്യത്തിലുള്ള സംഘം സംഭവ സ്ഥലത്ത് എത്തി തെളിവെടുപ്പ് നടത്തി.

വിടവാങ്ങിയത് വലിയൊരു മാതൃക ബാക്കിവെച്ച്, കൊച്ചിയിലെ അപകടത്തിൽ മരിച്ച പ്രണവം വീട്ടിൽ സുചിത്രയുടെ കണ്ണുകൾ ദാനം ചെയ്തു...

Image
  ​കൊച്ചി: നഗരത്തെ നടുക്കിയ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം. എരൂർ ഏലുമനയ്ക്കൽ ക്ഷേത്രത്തിന് സമീപം പള്ളിച്ചക്കാല റോഡ് പ്രണവം വീട്ടിൽ സുചിത്ര അനൂപ് (45) ആണ് മരിച്ചത്. ഇന്നലെ രാവിലെ ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെ ആയിരുന്നു അപകടം നടന്നത്. എവിടി കമ്പനിയിലെ ചീഫ് അക്കൗണ്ടന്റായ സുചിത്ര സ്കൂട്ടറിൽ ജോലിക്ക് പോവുകയായിരുന്നു. സ്കൂൾ കുട്ടികളുമായി വന്ന മിനി വാൻ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ സുചിത്ര സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുക ആയിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ സുചിത്രയുടെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഉടൻ തന്നെ തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.. വിയോഗത്തിന്റെ വലിയ വേദനയ്ക്കിടയിലും സുചിത്രയുടെ കണ്ണുകൾ ദാനം ചെയ്യാൻ കുടുംബം തീരുമാനിച്ചു. ഈ ഉന്നതമായ തീരുമാനം നാടിന് വലിയൊരു മാതൃകയായി മാറി. അനൂപ് ദാസാണ് സുചിത്രയുടെ ഭർത്താവ്. പ്രണവ്, പവിത്ര എന്നിവർ മക്കളാണ്...

കുടുംബാംഗങ്ങൾ എല്ലാവരും ക്ഷേത്രത്തിൽ പോയപ്പോള്‍ വീട്ടിൽ ഒറ്റയ്ക്കായിരുന്നു യുവതി, ഏറെ നേരം കഴിഞ്ഞിട്ടും കാണാതയായപ്പോള്‍ നടത്തിയ തിരച്ചിലിലാണ് മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്...

Image
  ഭാവിയിലെ വിവാഹജീവിതത്തെ കുറിച്ചുള്ള ജ്യോതിഷിയുടെ ഭയപ്പെടുത്തുന്ന പ്രവചനത്തിൽ മനംനൊന്ത് 27 വയസ്സുകാരിയായ ഐടി ജീവനക്കാരി ബെംഗളൂരുവിൽ ജീവനൊടുക്കി. പ്രമുഖ കമ്പനിയായ ബോഷിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്തിരുന്ന വിദ്യജ്യോതിയാണ് അന്ധവിശ്വാസങ്ങളുടെ ഇരയായി മാറിയത്. കുടക് സ്വദേശിയായ യുവാവുമായി യുവതി പ്രണയത്തിലായിരുന്നു. ഇരുവരുടെയും വിവാഹത്തിന് വീട്ടുകാർ പൂർണ്ണ സമ്മതം അറിയിക്കുകയും ചടങ്ങുകൾക്കായി വിപുലമായ തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്തിരുന്നു. വീട്ടിലിരുന്ന് ജോലി ചെയ്തുവരികയായിരുന്ന വിദ്യയ്ക്ക് തന്റെ ഭാവി ജീവിതത്തെക്കുറിച്ച് വലിയ പ്രതീക്ഷകളുണ്ടായിരുന്നു. എന്നാൽ, വിവാഹത്തിന് മുന്നോടിയായി വിദ്യ ഒരു ജ്യോതിഷിയെ സമീപിച്ചതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്.. വിദ്യയുടെ ജാതകപ്രകാരം ദാമ്പത്യജീവിതം വെറും 2 വർഷം മാത്രമേ നീണ്ടുനിൽക്കൂ എന്നും, അതിനുശേഷം ദമ്പതികൾ വേർപിരിയുമെന്നുമായിരുന്നു ജ്യോതിഷിയുടെ വിവാദപരമായ പ്രവചനം. ഈ ദോഷം മറികടക്കാൻ 9 ദിവസം നീണ്ടുനിൽക്കുന്ന പ്രത്യേക പൂജകളും വഴിപാടുകളും നടത്താൻ ജ്യോതിഷി വിദ്യയോട് നിർദേശിച്ചിരുന്നു.. ഭാവി ജീവിതം തകരുമെന്ന ഭയത്താൽ വിദ്യ ഈ നിർദേശങ്ങൾ അന്ധമായി വിശ്വസ...

അഴീക്കോട്‌ : പൂതപ്പാറ: ബസ് സ്റ്റേപിനടുത്ത പഴയ കാല അനാദി വ്യാപാരി പി. മമ്മു (66) അന്തരിച്ചു.

Image
  പൂതപ്പാറ: ബസ് സ്റ്റേപിനടുത്ത പഴയ കാല അനാദി വ്യാപാരി പി. മമ്മു (66) അന്തരിച്ചു. ചക്കരപ്പാറയിലാണ് താമസം.  ഭാര്യ കെ.കെ റംലത്ത് . രണ്ട് മക്കളുണ്ട്

കണ്ണൂർ : കെ. നിമിഷ നിര്യാതയായി

Image
പാനേരിച്ചാൽ: പാനേരിച്ചാലിൽ കെ. നിമിഷ (40) നിര്യാതയായി.  ഭർത്താവ്' :കെ.കെ ലതീഷ് മകൾ: ദേവി കൃഷ്ണ (പ്ലസ് വൺ വിദ്യാർത്ഥിനി വേങ്ങാട് ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂൾ) മോഹനൻ ചൊവ്വ - ഷൈലജ ദമ്പതികളുടെ മകളാണ്.സഹോദരൻ റിമീഷ്.

കടമ്പേരിയിലെ പി.സി. കുഞ്ഞിരാമൻ നമ്പ്യാർ ( കുണ്ടൻ ) 91 വയസ് അന്തരിച്ചു.

Image
  കടമ്പേരിയിലെ പി.സി. കുഞ്ഞിരാമൻ നമ്പ്യാർ ( കുണ്ടൻ ) 91 വയസ് അന്തരിച്ചു. ഭാര്യ സരോജിനി  മക്കൾ പൗർണ്ണമി ( മയ്യിൽ ) സുജാത , ചന്ദ്രിക ( കരിങ്കൽക്കുഴി ) മരുമക്കൾ ഷാജി ( മയ്യിൽ ) അനീഷ് കുമാർ ടി.ടി. ( കടമ്പേരി ) ഷജിത്ത് ( കരിങ്കൽക്കുഴി ) സഹോദരങ്ങൾ പരേതരായ കൃഷ്ണൻ നമ്പ്യാർ, പാർവ്വതി അമ്മ, ലക്ഷ്മി അമ്മ  സംസ്കാരം ഉച്ചക്ക് 12 മണിക്ക് കടമ്പേരി പൊതു ശ്മശാനത്തിൽ

യുഎസ് - ഇസ്രയേല്‍ സംയുക്ത ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു.

Image
  വാഷിങ്ടന്‍: യുഎസ് - ഇസ്രയേല്‍ സംയുക്ത ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു. ഇക്കാര്യം ഇറാന്‍ സ്ഥിരീകരിച്ചു. ഖമേനി കൊല്ലപ്പെട്ടന്ന് നേരത്തെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി നെതാന്യൂഹുവും അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്റെ സ്ഥിരികരണം. യുഎസ് - ഇസ്രായേല്‍ ഇന്റലിജന്‍സിനെ മറികടക്കാന്‍ ഖമേനയിക്ക് കഴിഞ്ഞില്ലെന്ന് ട്രംപ് പറഞ്ഞു. ഖമേനിയെ കൂടാതെ ഇറാനിലെ സുപ്രധാന നേതാക്കളെയും വധിച്ചെന്നായിരുന്നു ട്രംപിന്റെ അവകാശവാദം. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ് ഖമേനയി കൊല്ലപ്പെട്ടെന്ന് ട്രംപ് കുറിച്ചത്. ഇറാന്‍ പരമോന്നത നേതാവായ ആയത്തുല്ല അലി ഖമേനിയുടെ മകള്‍, മരുമകന്‍, ചെറുമകന്‍ എന്നിവരും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.