Posts

Showing posts from May, 2022

ചെങ്ങളായ് ഹരിത കർമ്മ സേന വാഹനം ഫ്ലാഗ് ഓഫ് ചെയ്തു

Image
  ഹരിത കർമ്മ സേന വാഹനം ഫ്ലാഗ് ഓഫ് ചെയ്തു ചെങ്ങളായി:അജൈവ മാലിന്യങ്ങൾ ശേഖരിച്ച് ഗ്രാമപഞ്ചായത്തിൻ്റെ MCFൽ എത്തിക്കുവാൻ ഹരിത കർമ്മ സേനയ്ക്ക് വളരെയേറെ ബുദ്ധിമുട്ടുകൾ സഹിക്കേണ്ടി വന്നു. വാഹന വാടകയിനത്തിൽ വലിയൊരു സംഖ്യയും ചെലവഴിക്കേണ്ടി വന്നു. ആയതിന് പരിഹാരമുണ്ടാക്കുവാനാണ്, 2021-2022 വാർഷിക പദ്ധതിയിൽ ഹരിത കർമ്മ സേനയ്ക്ക് വാഹനം വാങ്ങി നൽകുന്നതിനുള്ള പ്രൊജക്ട് ഉൾപ്പെടുത്തിയത്. പ്രൊജക്ടിന് കേന്ദ്രാവിഷ്കൃത സ്കീമിൽ നിന്നും 310000 രൂപയും ഗ്രാമ പഞ്ചായത്തിൻ്റെ തനത് ഫണ്ടിൽ നിന്നും 144292 രൂപയും ഉൾപ്പെടെ ആകെ 454292 രൂപ വകയിരുത്തിയാണ് വാഹനം വാങ്ങിയത്.G e M പോർട്ടൽ മുഖേനെ വാങ്ങിയ ഇലക്ട്രിക് വാഹനം കമ്പനി അധികൃതരിൽ നിന്നും സ്വീകരിച്ചു.ഹരിത കർമ്മ സേന വാഹനത്തിൻ്റെ ഫ്ലാഗ് ഓഫ് തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.സി.എം.കൃഷ്ണൻ നിർവ്വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.പി.മോഹനൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ എം.എം.പ്രജോഷ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.കെ.രാജേഷ് ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മൂസാൻ കുട്ടി തേർളായി, സി.പി.ആശിഖ് ,ഹരിത കർമ്മ സേന ഭാരവാഹികളായ ബിന്ദു,

അംഗനവാടി പ്രവേശനോത്സവം ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ നികേത് നാറാത്ത് ഉദ്ഘാടനം ചെയ്തു

Image
അംഗനവാടി പ്രവേശനോത്സവം ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ നികേത് നാറാത്ത് ഉദ്ഘാടനം ചെയ്തു  നാറാത്ത് ഗ്രാമപഞ്ചായത്ത് പാറപ്രം 59 നമ്പർ അംഗനവാടി പ്രവേശനോത്സവം ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ നികേത് നാറാത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ എൻ മുസ്തഫ അധ്യക്ഷത വഹിച്ചു. അംഗനവാടി ടീച്ചർ രജിത സ്വാഗതം പറഞ്ഞു..

കുട്ടികൾ മതേതരത്വ മൂല്യം ഉള്ളവരായി വളരണം: അഡ്വ.സജി ജോസഫ് എം.എൽ.എ

Image
  കുട്ടികൾ മതേതരത്വ മൂല്യം ഉള്ളവരായി വളരണം:  അഡ്വ.സജി ജോസഫ് എം.എൽ.എ 
Image
  കണ്ണൂർ ലോകസഭ മണ്ഡലത്തിൽ പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതി പ്രകാരം സമർപ്പിച്ച  4  റോഡുകൾക്ക് പ്രാഥമിക അനുമതി ലഭിച്ചു. പേരാവൂർ ബ്ലോക്കിലെ കൊട്ടിയൂർ സമാന്തര റോഡ്,(11.65 km),കുന്നിത്തല മുക്ക്   വായന്നൂർ വെള്ളർവള്ളി റോഡ്(7.302 km),  ഇരിക്കൂർ ബ്ലോക്കിലെ ഉളിക്കൽ വയത്തൂർ മണിപ്പാറ റോഡ്(6.187 km) ,പൊന്നും പറമ്പ് ഉപ്പു പടർന്ന് വാതിൽ മട റോഡ്(5.047km) എന്നീ റോഡുകളാണ് പദ്ധതിയിൽ പരിഗണിക്കപ്പെട്ടിരിക്കുന്നത് 30 കോടിയോളം നിർമ്മാണ ചിലവ് പ്രതീക്ഷിക്കുന്ന 30.186 കിലോമീറ്റർ ദൂരമുള്ള പ്രവൃത്തികൾക്കാണ്  ഇപ്പോൾ പ്രാഥമിക അനുമതി ലഭ്യമായിട്ടുള്ളത്. അന്തിമാനുമതി കാലതാമസം കൂടാതെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കണ്ണൂർ ലോകസഭാ മണ്ഡലത്തിന്റെ പരിധിയിൽപ്പെടുന്ന ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് വേണ്ടി മാർഗ്ഗ നിർദ്ദേശങ്ങൾക്കനുസൃതമായിട്ടുള്ള 74 റോഡുകൾ പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതിയുടെ ഭാഗമായി കേന്ദ്ര സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്. ഒന്നാം ഘട്ടത്തിൽ 15 കോടിയോളം രൂപ വിവിധ റോഡുകൾക്ക് ഈ പദ്ധതിയിൽപ്പെടുത്തി ലഭ്യമായതിൻ്റെ നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരണത്തിന്റെ വക്കിലാണ്.  30 കോടിയോളം രൂപ രണ്ടാം ഘട്ടത്തിൽ

അഞ്ചരക്കണ്ടി മൈലാടി വളവിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞു

Image
അഞ്ചരക്കണ്ടി മൈലാടി വളവിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞു 28.05.2022 ഇന്ന് കാലത്താണ് മൈലാടി വളവിൽ കാർ തലകീഴായി മറിഞ്ഞത്. കാർ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.അപകട വാർത്ത പ്രദേശവാസികൾ ഏറെ ആശങ്കയോടെയാണ് ശ്രവിച്ചത്.ആളപായമോ പരിക്കോ തുടങ്ങി കൂടുതൽ ദുരന്തം ഉണ്ടായില്ലെന്ന് അറിഞ്ഞപ്പോഴാണ് നാട്ടുകാർക്ക് സമാധാനമായത്.ഇവിടെ അപകടം പതിവാണെന്ന് നാട്ടുകാർ പറയുന്നു.. .

കാണാതായ വിദ്യാർത്ഥിയുടെ മൃദദേഹം കണ്ടെത്തി

Image
വെള്ളിക്കീൽ പുഴയിൽ കാണാതായ ആരോമലിന്റെ മൃതദേഹം കണ്ടെത്തി 26.05.2022  തളിപ്പറമ്പ് വെള്ളിക്കിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥിയെ ഇന്നലെ വൈകിട്ട് ആണ്  കാണാതായി. പട്ടുവം പരണൂൽ സ്വദേശി ആരോമലിനെയാണ് മരണപ്പെട്ടത്
Image
  പി അഹ്‌മദ്‌ സാഹിബ് അനുസ്മരണവും, പ്രാർത്ഥനാ സദസ്സും നടത്തി. നാറാത്ത് പഞ്ചായത്ത് കമ്പിൽ ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ *പി അഹ്‌മദ്‌ സാഹിബ്അ നുസ്മരണവും, പ്രാർത്ഥനാ സദസ്സും വെച്ച് നടത്തി. മുസ്‌ലിം ലീഗ് ശാഖ പ്രസിഡണ്ട് എൻ അബ്ദുൾ സലാം ഹാജി* അനുസ്മരണ പ്രഭാഷണം നടത്തി. കമ്പിൽ ശാഖ മുസ്ലിം ലീഗ് കമ്മിറ്റി
Image
  അബ്ദുൽ ജബ്ബാർ സാഹിബ്‌ മരണപ്പെട്ടു. 26.05.2022 കണ്ണൂർ :തായത്തെരു കുരിക്കളവിടത്തെ കാരണവർ അബ്ദുൽ ജബ്ബാർ എന്ന കോയക്ക മരണപ്പെട്ടു. (26/5/2022 വ്യാഴം )മയ്യത്ത് ചാലാട് ജയന്തി റോഡിലെ സ്വവസതിയിൽ.  12 മണിക്ക് മയ്യിത്ത് നമസ്ക്കാരം ചാലാട് പള്ളിയിൽ.കബറടക്കം ളുഹറിന്ന് ശേഷം സിറ്റി ജുമാ മസ്ജിദിൽ നടക്കും. 
Image
  കുറുമാത്തൂർ ഗ്രാമപഞ്ചായത്തിലെ കുട്ടികളുടെ ഗ്രാമസഭ ശ്രദ്ധേയമായി. ഗ്രാമസഭ സംസ്ഥാന ഉജ്വല ബാല്യം പുരസ്കാര ജേതാവ് കെ.വി. മെസ്ന. ഉദ്ഘാടനംചെയ്യുന്നു. കുറുമാത്തൂർ: കുറുമാത്തൂർ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഹാളിൽ  കുട്ടികളുടെ ഗ്രാമസഭ സംഘടിപ്പിച്ചത് ഏറെ ശ്രദ്ധേയമായി. സംസ്ഥാന ഉജ്വല ബാല്യം പുരസ്കാര ജേതാവ് കെ.വി. മെസ്ന ഗ്രാമസഭ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ്. പ്രസിഡണ്ട് പാച്ചേനി രാജീവൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി എം.പി.വിനോദ് കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം സി.എം.സബിത, ഗ്രാമപഞ്ചായത്തംഗങ്ങളായ പി.ലക്ഷ്മണൻ, ടി.പി.പ്രസന്ന, കെ.ശശിധരൻ, ഐ.സി.ഡി.സ്. സൂപ്പർവൈസർ പി.പി.ശൈലജ സംസാരിച്ചു. സി.അനിത.സ്വാഗതവും എൻ.റീജ നന്ദിയും പറഞ്ഞു. നൂറിലധികം കുട്ടികൾ പങ്കെടുത്ത ഗ്രാമസഭയിൽ കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് വിശദമായ ചർച്ച നടന്നു.കുട്ടികളുടെ നിരവധി ആവശ്യങ്ങൾ ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്ക് മുമ്പാകെ സമർപ്പിച്ചു.
Image
  തളിപ്പറമ്പ് അഗ്രികൾച്ചറിസ്റ്റ് വെൽഫയർ സഹകരണസംഘം പ്രസിഡന്റ് ആയി പി കെ കുഞ്ഞിരാമനെ തെരെഞ്ഞെടുത്തു ..
Image
Monkey Pox: കൊവിഡ് ആശങ്ക ഒഴിയും മുമ്പ് ലോകത്ത് കുരങ്ങുപനി ഭീഷണിയാകുന്നു കൊവിഡ് ( covid ) ആശങ്ക ഒഴിയും മുമ്പ് ലോകത്ത് കുരങ്ങുപനി ( Monkey Pox ) ഭീഷണിയാകുന്നു. ഇതുവരെ 12 രാജ്യങ്ങളിലായി 100ൽ അധികം കുരങ്ങുപനി കേസുകളാണ് സ്ഥിരീകരിച്ചത്. രാജ്യത്ത് സാഹചര്യങ്ങള്‍ നിരീക്ഷിക്കാനും ജാഗ്രത ശക്തമാക്കാനുമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശം 2020 ൽ ആരംഭിച്ച  കൊവിഡ് വലിയ ഭീതിയാണ് ലോകത്ത് ഉണ്ടാക്കിയത്. ലോകത്തിലെ എല്ലാ സാമ്പത്തിക സാമൂഹിക സാഹചര്യങ്ങളും തകർന്നടിഞ്ഞു. എല്ലാ രാജ്യങ്ങലിലെ വിപണികളും, ജന ജീവിതവും സാധാരണ നിലയിലേയ്ക്ക് എത്തുന്ന സാഹചര്യത്തിലാണ് പുതിയ ഭീഷണിയുമായി കുരങ്ങ് പനി എത്തുന്നത്. കുരങ്ങുപനിയുടെ 100ലധികം കേസുകള്‍ യൂറോപ്പില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടതോടെ അടിയന്തരമായി ലോകാരോഗ്യസംഘടന യോഗം ചേർന്നു . കാനഡക്ക് പിറകെ ബെല്‍ജിയം, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, പോര്‍ച്ചുഗല്‍, സ്‌പെയിന്‍, സ്വീഡന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലും കുരങ്ങുപനി കണ്ടെത്തിയിരുന്നു. ഇന്ത്യയിലും കുരങ്ങു പനി ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. മരണ സാധ്യത ആറ് ശതമാനത്തില്‍ താഴെയാണെങ്കിലും ജാഗ്രത വേണമെന്നാണ് ലോകാരോഗ്യ സംഘടനകളുടെ
Image
  വാതിൽപ്പടി ... മികച്ച സേവനത്തിന് മുന്നൊരുക്കങ്ങളുമായി ചെങ്ങളായി ഗ്രാമപഞ്ചായത്ത് ചെങ്ങളായി:   സമൂഹത്തിൽ അവശതകൾ അനുഭവിക്കുന്നവർക്ക്, അവശ്യ സേവനങ്ങൾ വീട്ടുപടിക്കൽ, വളണ്ടിയർമാരുടെ സഹായത്തോടെ എത്തിക്കുന്നതിന് സർക്കാർ ആവിഷ്ക്കരിച്ച പ്രോഗ്രാമാണ് വാതിൽപ്പടി സേവനം. ചെങ്ങളായി ഗ്രാമപഞ്ചായത്തിൽ വാതിൽപ്പടി സേവനത്തിന് അർഹരായി 228 ഗുണഭോക്താക്കളെയാണ് കണ്ടെത്തിയിട്ടുള്ളത്. ഈ പ്രോഗ്രാമിൻ്റെ മികച്ച നിർവ്വഹണത്തിനുള്ള ചെലവ് പൊതുജനങ്ങളുടെ സഹകരണത്തിലൂടെയും സ്പോൺസർഷിപ്പിലൂടെയും കണ്ടെത്തുവാൻ ശ്രമിക്കുകയാണ് ഗ്രാമപഞ്ചായത്ത്. ആയതിന് വ്യത്യസ്തമായ രീതിയിൽ ഫണ്ട് സ്വരൂപിക്കുന്നതിനുള്ള ശ്രമം ഗ്രാമപഞ്ചായത്ത് ആരംഭിച്ചു....... വാതിൽപ്പടി സേവനത്തിന് വേണ്ടി 100 രൂപ ചലഞ്ച് പ്രോഗ്രാം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.പി.മോഹനൻ ഉദ്ഘാടനം ചെയ്തു. ആദ്യ സംഭാവന ചെങ്ങളായി ഗ്രാമപഞ്ചായത്ത് ഓഫീസിലെ ജീവനക്കാർ പ്രസിഡണ്ടിന് കൈമാറി.ചടങ്ങിൽ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ എം.എം.പ്രജോഷ് അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.കെ.രാജേഷ്, വാർഡ് അംഗങ്ങളായ ആശിഖ്.സി.പി, കെ.കെ.പ്രസന്ന, രശ്മി സുരേഷ്, എൻ.എം.പ്രകാശൻ എന്നി
Image
  മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി മുയ്യം ഐക്കോട്ടെ കിള റോഡ് മുയ്യം ദയ സ്വാശ്രയ സംഘം പ്രവർത്തകർ. ശുചീകരണ പ്രവർത്തനം നടത്തി 
Image
  പാചക വാതക വിലവർദ്ധനവിനെതിരെ അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അടുക്കള പട്ടിണി സമരം സംഘടിപ്പിച്ചു .  കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ നടന്ന സമരം മേയർ അഡ്വ ടി ഓ മോഹനൻ ഉദ്‌ഘാടനം ചെയ്തു.  UWEC കണ്ണൂർ ജില്ലാ പ്രസിഡന്റ് നൗഷാദ് ബ്ളാത്തൂർ അധ്യക്ഷത വഹിച്ചു,DCC ജനറൽ സെക്രട്ടറി രാജീവൻ എളയാവൂർ മുഖ്യപ്രഭാഷണം നടത്തി
Image
  വാരംകടവ് സ്വദേശിയായ യുവാവ് ദുബൈയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു 18.05.2022 ഹൃദയാഘാതത്തെ തുടർന്ന് വാരം കടവ് റോഡ് സ്വദേശിയായ യുവാവ് ദുബൈയിൽ വെച്ച് മരണപ്പെട്ടു വാരം കടവ് സ്വദേശിയായ അവേരമെഹറാസിൽ ഹർഷാദ് അബ്ദുൾ സത്താർ ആണ് മരണപ്പെട്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല  ഭാര്യ:ഫെബിന. മകൾ: സഹറ ഉപ്പ:അബ്ദുൾ സത്താർ. ഉമ്മ: ഫൗസിയ സഹോദരങ്ങൾ: അർഷാദ് , ദിൽഷാദ്, മെഹറ ഖബറടക്കം ദുബൈയിൽ വെച്ച് നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Image
  കുറുമാത്തൂർ ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ  മുയ്യം പാടശേഖരത്തിന് അനുവദിച്ച് കിട്ടിയ  ട്രാ ക്ടറിന്റെ ഉൽഘാടനം പഞ്ചായത്ത് വൈ: പ്രസിഡന്റ് പാച്ചേനി രാജീവൻ നിർവഹിച്ചു ടി പി പ്രസന ടീച്ചർ അദ്ധ്യക്ഷയായി. പി.ലക്ഷണൻ . രാമകൃഷണൻ മാവില, പി.ഉണ്ണികൃഷണൻ, കെ പി മുഹമ്മദ് കുഞ്ഞി, എം പി പുരുഷോത്തമൻ , വിവി ചിണ്ടൻ കുട്ടി മാസ്റ്റർ, ടി.വി. മോഹനൻ സംസാരിച്ചു പാടശേവരം സെക്രട്ടറി ടി.ശ്രീധരൻ സ്വാഗതവും കൃഷി അസിസ്റ്റന്റ് ബിന്ദു മാവില നന്ദിയും പറഞ്ഞു
Image
  മോഷണ ശ്രമത്തിനിടയിൽ മുയ്യം സ്വദേശി പിടിയിൽ. മാതമംഗലം: തുമ്പത്തടത്തിൽ പവിത്രൻ മാഷ്,രാജമ്മ ടീച്ചർ എന്നിവരുടെ വീട്ടിലാണ് മോഷണ ശ്രമം നടന്നത്. വീട്ടുകാർ സ്ഥലത്തിലാത്ത നേരത്തായിരുന്നു മോഷണ ശ്രമം. കിണറ്റിൽ വീഴുന്ന ശബ്ദം കേട്ട് അയൽവാസികളാണ് സംഭവം കണ്ടത്. വിവരമറിയിച് സ്ഥലത്തെത്തിയ ഫയർ ഫോഴ്‌സും, പെരിങ്ങോo പോലീസും ചേർന്നാണ് കള്ളനെ കിണറ്റിൽ നിന്നും പുറത്തെടുത്ത് കസ്റ്റഡിയിൽ എടുത്തത്. പ്രതി വന്നതെന്ന് സംശയിക്കുന്ന മൂസൻകുട്ടി അമ്പിലോത്, കുറുമാത്തൂർ എന്ന ആളിന്റെ പേരിലുള്ള KL 13 U 1711 യൂനികൊൺ ബൈക്കും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
Image
  ഗൾഫ് കാരന്റെ ഭാര്യയായ കല്യാശേരി സ്വദേശിനിയെ പ്രലോഭിപ്പിച്ച് ലോഡ്ജിലും മറ്റും കൊണ്ടുപോയി പീഡിപ്പിച്ച് അരക്കോടി രൂപ തട്ടിയെടുത്തു, യുവാവിനെതിരെ കേസ്‌ പയ്യന്നൂർ :കൂത്തുപറമ്പ് സ്വദേശിക്കെതിരെയാണ് കേസെടുത്തത്,ഗൾഫുകാരൻ്റെ ഭാര്യയെ പ്രലോഭിപ്പിച്ച് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി അരക്കോടി രൂപ തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് കേസ്. കൂത്തുപറമ്പ് സ്വദേശിയായ മെക്കാനിക്ക് സായൂജിനെ (36) തിരെയാണ് കല്യാശേരി സ്വദേശിനിയായ 40കാരിയുടെ പരാതിയിൽ കണ്ണപുരം പോലീസ് കേസെടുത്തത്.ഗൾഫുകാരൻ്റെ ഭാര്യയായ യുവതിയുമായി 2014 മുതൽ ആണ് സായൂജ് പരിചയപ്പെടുന്നത്. യുവതിയെ പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിക്കുകയും വിവരം പുറത്തു പറയാതിരിക്കാൻ ഭീഷണിപ്പെടുത്തി പലപ്പോഴായി പണം വാങ്ങുകയുമായിരുന്നു. അരക്കോടി രൂപയോളം നഷ്ടപ്പെട്ട യുവതി പണം തിരികെ കിട്ടാത്തതിനെ തുടർന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥന് പരാതി നൽകി. തുടർന്ന് കണ്ണപുരം പോലീസ് കേസെടുക്കുകയായിരുന്നു.യുവതിയുടെവീട്ടിൽഗൃഹോപകരണം റിപ്പയർ ചെയ്യാനെത്തി യുവാവ് അടുപ്പത്തിലാവുകയായിരുന്നു
Image
 കാണ്മാനില്ല | MISSING ഈ ഫോട്ടോയിൽ കാണുന്ന മാണിയൂർ- തരിയേരി സ്വദേശി മുഹമ്മദ് സിനാൻ എന്ന കുട്ടിയെ ഇന്നലെ വൈകുന്നേരം (10.05.2022 ചൊവ്വ) മുതൽ കാണ്മാനില്ല. ഈ കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിലോ, തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ അറിയിക്കുക. ഫോൺ: 7736109246
Image
  യുവാവ് തൂങ്ങിമരിച്ചനിലയിൽ   പഴയങ്ങാടി : പുതിയങ്ങാ ടി ബീച്ച് റോഡിനു സമീപത്തെ എസ്.എച്ച്.അർ ഷാദിനെ ( 20 ) വീട്ടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽണ്ടെത്തി . വ്യാഴാഴ്ച വൈകീട്ടാണ് സംഭവം . പുന്നക്കൻ ആരിഫി ന്റെയും പരേതയായ എസ്.എച്ച്.അഫ്സത്തിന്റെയും മകനാണ് . സഹോദരങ്ങൾ : അഫ്സൽ , ആഷിഫ് അസീന , ആബിദ .
Image
 യു.ഡി.എഫ് സ്ഥാനാർത്ഥി മൂലയിൽ ബേബിയുടെ തെരഞ്ഞെടുപ്പ്. കൺവെൻഷനും ഇലക്ഷൻ പ്രചരണ പ്രകടനവും നടന്നു കുറുമാത്തൂർ: പുല്ലാഞ്ഞിയോട് ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർത്ഥി മൂലയിൽ ബേബിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനും  ഇലക്ഷൻ പ്രചരണ പ്രകടനവും നടന്നു സതീഷൻ പാച്ചേനി ഉത്ഘാടനം ചെയ്തു. മുസ്ലീലീഗ് നേതാവ് Adv കരീം ചേലേരി മുഖ്യ അതിഥി. യൂ ഡി ഫ് മെമ്പർമാരായ നാരായണൻ, ശശികുമാർ, മന്നൻ സുബൈർ, adv മുജീമ്പ് റഹ്മാൻ, DCC ജനറൽ സെക്രട്ടറി ജനാർദനൻ, ബ്ലോക്ക് പ്രസിഡൻ്റ് എം വി രവീന്ദ്രൻ, ഷൗക്കത്തലി പൂമംഗലം, സാമ അബ്ദുള്ള എം പി എ റഹീം എന്നിവർ പങ്കെടുത്തു.
Image
  അള്ളാംകുളം ഇനി വേറെ ലെവല്‍–പ്രദേശം ഇനി കരിമ്പത്തിന്റെ സാംസ്‌ക്കാരികകേന്ദ്രം തളിപ്പറമ്പ്: ഒടുവില്‍ അള്ളാംകുളം സാക്ഷാത്ക്കാരത്തിന്റെ വഴിയിലേക്ക്. സാംസ്‌ക്കാരികനിലയവും പ്രഭാത-സായാഹ്ന സവാരിക്കുള്ള നടപ്പാതയും പൂര്‍ത്തീകരിച്ച അള്ളാംകുളം മിനുക്കുപണികള്‍ കൂടി പൂര്‍ത്തീകരിക്കുന്നതോടെ കരിമ്പം പ്രദേശത്തിന്റെ സാംസ്‌ക്കാരിക കേന്ദ്രമായി മാറും. ഏതാണ്ട് അഞ്ച് വര്‍ഷത്തോളം സമയമെടുത്താണ് അള്ളാംകുളവും പരിസരങ്ങളും നവീകരിച്ച് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നത്. ഒരു പ്രദേശത്തിന്റെ പേരായി മാറിയ കുളം ദശാബ്ദങ്ങളോളം ചെളിനിറഞ്ഞ് ഉപയോഗശൂന്യമായ അവസ്ഥയിലായിരുന്നു. പ്രദേശവാസി കൂടിയായ അള്ളാംകുളം മഹമ്മൂദ് നഗരസഭാ ചെയര്‍മാനായി സ്ഥാനമേറ്റതോടെയാണ് അള്ളാംകുളത്തിന് ശാപമോക്ഷം ലഭിച്ചത്. കുളം നവീകരിക്കുന്നതിന് പുറമെ ഇവിടെ ഒരു സാംസ്‌ക്കാരിക നിലയവും പ്രഭാത-സായാഹ്ന സവാരിക്കുള്ള നടപ്പാതയൊരുക്കണമെന്നതും അദ്ദേഹത്തിന്റെ പ്രത്യേക താല്‍പര്യമായിരുന്നു. ഫണ്ടിന്റെ അപര്യാപ്തത കാരണമാണ് നവീകരണജോലികള്‍ നീണ്ടുപോയത്. സാംസ്‌ക്കാരികനിലയത്തിന്റെ ഇന്റീരിയര്‍ ജോലികളും പ്രദേശത്ത് ലൈറ്റുകള്‍ ഘടിപ്പിക്കുന്നതും ഉള്‍പ്പെടെയുള്ള ജോലികളാണ് ഇനി പൂര്‍ത
Image
  മോദി ഭരണം രാജ്യത്തെ പിന്നോട്ട് നയിച്ചു - മെയ് ദിന സംഗമം കണ്ണൂർ: തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിച്ച് കൊണ്ട് കോർപ്പറേറ്റ്കൾക്ക് അമിതാധികാരങ്ങൾ നല്കിയും വംശീയ അജണ്ടകൾക്കനുസരിച്ച് ഭരണം നടത്തിയും മോദി സർക്കാർ രാജ്യത്തെ പിറകോട്ട് നയിക്കുകയാണെന്ന് ജില്ലാ ട്രേഡ് യൂനിയൻസ് കോർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന മെയ്ദിന സംഗമം ഉദ്ഘാടനം ചെയ്ത് കൊണ്ട് ടി യു സി ഐ ജില്ലാ സിക്രട്ടറി ടി പി അബൂബക്കർ പ്രസ്താവിച്ചു, കണ്ണൂർ കൗസർ കോംപ്ലക്സിൽ ചേർന്ന സംഗമത്തിൽ എഫ് ഐ ടി യു ജില്ലാ പ്രസിഡണ്ട് സാജിദ് കോമത്ത് അധ്യക്ഷത വഹിച്ചു ജില്ലാ സമിതിയംഗങ്ങളായ സി മുഹമ്മദ് ഇംതിയാസ്, എം സി അബ്ദുൽ ഖല്ലാക്ക്, മോട്ടോർ തൊഴിലാളി യൂണിയൻ പ്രതിനിധി പി വി അശോകൻ, മരാമത്ത് തൊഴിലാളി യൂനിയൻ സംസ്ഥാന സമിതിയംഗം പി വി വസന്തൻ, ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ പ്രതിനിധി ടി പവിത്രൻ, ടൈലറിങ്ങ് & ഗാർമെൻറ്സ് യൂണിയൻ പ്രതിനിധി ബേബി ജോൺ, തുടങ്ങിയവർ സംസാരിച്ചു.