വിഷം കഴിച്ചു യുവതി  മരിച്ചു




28.02.2022

    വിഷം കഴിച്ചു ഗുരുതരാവസ്ഥയില്‍ കോഴിക്കോട്ടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ യുവതി മരിച്ചു.വെള്ളൂര്‍ കിഴക്കുമ്പാട് കുടക്കത്ത് അറയ്ക്ക് സമീപത്തെ വെല്‍ഡിങ് തൊഴിലാളിയായ ലജേഷിന്റെ ഭാര്യ കെ.വി അശ്വതിയാണ്(33)മരിച്ചത്. തൃക്കരിപ്പൂര്‍ മാണിയാട്ട് വായനശാലക്ക് സമീപത്തെ പരേതനായ രാഘവന്റെയും ചന്ദ്രമതിയുടെയും മകളാണ്. 11 വര്‍ഷം മുമ്പാണ് ലജേഷുമായി യുവതിയുടെ വിവാഹം നടന്നത്. ‌‌


   മനോവിഷമം മൂലം ഇക്കഴിഞ്ഞ 24ന് ഉച്ചക്ക് 12ഓടെ വെള്ളൂരിലെ ഭര്‍തൃഗൃഹത്തില്‍ വച്ചാണ് യുവതി വിഷം കഴിച്ചത്.  അവശനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കോഴിക്കോട്ടെ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സക്കിടെ ഇന്ന് പുലര്‍ച്ചയോടെയായിരുന്നു മരണമടഞ്ഞത്.
ഏക മകന്‍:നിഷാല്‍ കൃഷ്ണ.
സഹോദരന്‍: അഭിലാഷ്.
.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??