ഗ്രാമീണ വിനോദ സഞ്ചാര മാതൃകയുമായി മുല്ലക്കൊടി- പറശ്ശിനിക്കടവ് തീരദേശ മേഖല





 വളപട്ടണം പുഴയും തുരുത്തും സമൃദ്ധമായ തീരവും ആസ്വദിച്ച് വാട്ടർ ടാക്സിയിൽ ഒരു യാത്ര. പച്ചപ്പണിഞ്ഞ നെൽപ്പാടങ്ങളും കർഷക പാരമ്പര്യവും കണ്ട് മനം നിറയ്‌ക്കുന്നതിനോട് ഒപ്പം തന്നെ മുല്ലക്കൊടിയുടെ നാട്ടുരുചികളാൽ 






സംസ്ഥാന സർക്കാരിന്റെ വിനോദ സഞ്ചാര വികസനത്തിൽ മയ്യിൽ പഞ്ചായത്തിലെ മുല്ലക്കൊടി- പറശ്ശിനിക്കടവ് തീരദേശ മേഖല കൂടി ഉൾപ്പെടുന്നതോടെ ഉയർന്ന് വരുന്നത്‌ ഗ്രാമീണ വിനോദ സഞ്ചാരമെന്ന പുത്തൻ മാതൃകയാണ്.


മുല്ലക്കൊടി നണിച്ചേരിക്കടവ് പാലത്തിനെയും പറശ്ശിനി പാലത്തെയും ബന്ധിപ്പിക്കുന്ന രണ്ടര കിലോമീറ്റർ തീരദേശ റോഡിന്റെ ഭാഗങ്ങളിലാണ് ടൂറിസത്തിന്റെ അനന്ത സാധ്യത തുറന്നിടുന്നത്. തീരദേശ റോഡിന് സമാന്തരമായി നിലകൊള്ളുന്ന ഭാഗങ്ങളിൽ എന്നും സഞ്ചാരികളുടെ തിരക്കാണ്. ശാന്തമായ സായാഹ്നം അസ്വദിക്കുന്ന നൂറ് കണക്കിന് സഞ്ചാരികൾ ഈ വഴിയാണ് യാത്രകൾക്ക് തെരഞ്ഞെടുക്കുന്നത്.


കാഴ്‌ചകൾ ക്യാമറകളിൽ പകർത്താനും നിരവധി പേരെത്തുന്നു. ഇക്കൂട്ടത്തിൽ പറശ്ശിനിക്കടവിൽ എത്തുന്ന നിരവധി തീർഥാടക സംഘങ്ങളും വിദേശികളുമുണ്ട്. ഇവരെ സ്വീകരിക്കാനായി ഹോം സ്റ്റേ, കയാക്കിങ്‌, നാടൻ ഭക്ഷണശാലകൾ എന്നിവയും സജ്ജം.


മയ്യിൽ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ടൂറിസ വികസന പ്രവർത്തനങ്ങൾക്കുള്ള ആദ്യ ഘട്ടം ആരംഭിച്ച് കഴിഞ്ഞു. തീരദേശ റോഡിന്റെ സമാന്തരമായ ഭൂരിഭാഗം സ്ഥലവും പഞ്ചായത്തിന്റെ അധീനതയിൽ ആയതിനാൽ ഇവിടം സംരക്ഷണ ഭിത്തി കെട്ടി ഇരിപ്പിടങ്ങൾ ഒരുക്കും.


കൂടാതെ ബോട്ട് ടെർമിനൽ, കുട്ടികളുടെ പാർക്ക്, കവുങ്ങിൻ കുടിലുകൾ, പൂന്തോട്ടം, കളിസ്ഥലം, ഫ്ലോട്ടിങ്‌ കാന്റീൻ, വാട്ടർ സ്പോർട്സ് എന്നിവയ്ക്കും സാധ്യതകളുണ്ട്. മയ്യിലിന്റെ കാർഷിക പാരമ്പര്യവും കാവുകളും കുളങ്ങളും പുഴയോട് ചേർന്ന് പുലിയഞ്ചിറ ശുദ്ധ ജല തടാകവും സഞ്ചാരികൾക്ക്‌ പുത്തൻ അനുഭവമാകും.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.