Posts

Showing posts from April, 2022
Image
30-04-2022 കാണ്മാനില്ല  ഫോട്ടോയിൽ കാണുന്ന  മാട്ടൂൽ നോർത്തിൽ ഉള്ള സയാൻ എന്ന് പേരുള്ള കുട്ടിയെ ഇന്ന് രാവിലെ 11 മണി തൊട്ട് കാണ്മാനില്ല . ശ്രദ്ധയിൽ പെട്ടവർ താഴെ കാണുന്ന നമ്പറുമായി ബന്ധപ്പെടുക . പോസ്റ്റ് മാക്സിമം ഷെയർ ചെയ്തും സഹകരിക്കുക  9020132132
Image
  ഖത്തർ പൊക്കുണ്ട് കൂട്ടായ്മ ഇഫ്താർ മീറ്റ് കമ്മിറ്റി രൂപീകരണവും സംഘടിപ്പിച്ചു..  പൊക്കുണ്ട് ഖത്തർ കൂട്ടയ്മയുടെ കമ്മിറ്റി ബാരാബഹികൾ മുഖ്യ രക്ഷാധികാരി.. മുഹ്‌സിൻ പ്രസിഡണ്ട്    റിയാസ് വൈസ് പ്രഡിഡണ്ട്. സലിം                              സലാം sv ജനറൽ സെക്രട്രി. സവാദ് ജോ. സെക്രട്രി .ഫായിസ്                          സലാം ട്രഷർ.  സഹൂദ് എക്സികുട്ടീവ് മെംബേർസ്  1.സിയാദ് 2.നവാസ് വളപട്ടണം 3.മുജീബ് 4.നവാസ് കുറുവാച്ചി 5.റഫീഖ്  6.ഫഹദ് 7.അസീസ്   എന്നിവരെ തെരഞ്ഞെുത്തു..
Image
  റംസാൻ റിലീഫ് കിറ്റ് വിതരണവും  ഭവന ധനസഹായ വിതരണവും പുതിയതെരു:  ജി കാർത്തികേയൻ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ഷുഹൈബ് സാന്ത്വന സ്പർഷം എന്ന പേരിൽ വർഷം തോറും നൽകി വരാറുള്ള  റംസാൻ റിലീഫ് കിറ്റ് വിതരണവും ഭവന ധന സഹായ വിതരണവും നടത്തി കിറ്റ് വിതരണം യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസി: റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു.  ഡി സി സി ജന:സെക്രട്ടറി ശ്രീ: രാജീവൻ എളയാവൂർ ഭവന ധനസഹായം കൈമാറി. ജി കാർത്തികേയൻ ഫൗണ്ടേഷൻ ചെയർമാൻ ഷറഫുദ്ധീൻ കാട്ടാമ്പള്ളി അദ്ധ്യക്ഷത വഹിച്ചു.നിസാർ മുല്ലപ്പള്ളി, കടവൻ നവാസ്,മെഹറൂഫ് എം കെ പി,എം എ യൂസുഫ്, സിറാജ് കോട്ടക്കുന്ന്, റാഹിദ് സി, അഹമ്മദ് ഫൈസൽ എം കെ, സിയാദ് കൊല്ലറത്തിക്കൽ, ഇർഷാദ് കെ പി, ലത്തീഫ് പൊന്നങ്കൈ,തുടങ്ങിയവർ സംബന്ധിച്ചു.... ജി കാർത്തികേയൻ ഫൗണ്ടേഷൻ റംസാൻ റിലീഫ് കിറ്റ് വിതരണം യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസി  റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്യുന്നു.                                                                
Image
  തടിക്കടവിലെ ചന്ദ്രൻ തെക്കൻ മരണപ്പെട്ടു ഇപ്പൊൾ മാവിച്ചേരിയിൽ താമസിക്കുന്ന തടിക്കടവിലെ ചന്ദ്രൻ മരണപ്പെട്ട വിവരം വ്യസന സമേതം അറിയിക്കുന്നു...
Image
സംസ്കാര വളക്കൈ(വായനശാല & ഗ്രന്ഥലയം) ഇഫ്താർ സംഗമവും  നടത്തി  ചെങ്ങളായി:  സംസ്കാര വളക്കൈ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം നടത്തി. പരിപാടി ഉത്ഘാടനം ചെങ്ങളായി ഗ്രാമ പഞ്ചായത്ത പ്രസിഡൻ്റ് ശ്രീ വി പി മോഹനൻ നിർവ്വഹിച്ചു. അധ്യക്ഷൻ: പി എം ഇസ്മായീൽ. സ്വാഗതം ശ്രീ എൻ രാമൻ മാസ്റ്റർ ഇഫ്താർ സന്ദേശം ശ്രീ സുബൈർ അമാനി മൗലവി   സന്ദേശം നൽകി  ആശംസകൾ: വി സി അരവിന്ദാക്ഷൻ മാസ്റ്റർ, കെ ജനാർദനൻ, കെ കെ രഘുനാഥൻ മാസ്റ്റർ, സി വി കുഞ്ഞിക്കണ്ണൻ മാസ്റ്റർ,നാസർ വളക്കൈ ആശംസ നൽകി നന്ദി അർപ്പിച്ചു കൊണ്ട് ശ്രീ മുഹമ്മദ് കുഞ്ഞി ഗ്ലസ്കോ കുറുമാത്തൂർ പ്രസംഗിച്ചു.
Image
  SYS ചൊറുക്കള ശാഖാ കമ്മിറ്റി റമദാൻ കിറ്റ് വിതരണവും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു കുറുമാത്തൂർ ചൊറുക്കള ദാറുസസലാം മദ്രസാങ്കണത്തിൽ നടത്തിയ പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു
Image
കുറുമാത്തൂർ പഞ്ചായത്തിലെ പുല്ലാഞ്ഞിയോട് വാർഡിൽ നിന്ന് ജനവിധി തേടുന്ന ബി ജെ പി സ്ഥാനർത്ഥി എം ശീതള  നാമനിർദ്ദേശ പത്രിക നൽകി മണ്ഡലം പ്രസിഡൻ്റ് രമേശൻ ചെങ്ങൂനി, ജനറൽ സെക്രട്ടറി അഡ്വ: കെ.സി.മധുസൂദനൻ ,സെൽ കോഡിനേറ്റർ അഡ്വ: കെ.കെ.വിശ്വനാഥൻ, മണ്ഡലം വൈസ് പ്രസിഡൻറ് ടി.സി. നിഷ, കർഷകമോർച്ച മണ്ഡലം പ്രസിഡൻ്റ് ദിവാകരൻ മുണ്ടേരി, മഹിള മോർച്ച മണ്ഡലം പ്രസിഡൻ്റ് പി.എം വിനീത എന്നിവർ സ്ഥാനർത്ഥിയോടപ്പം ഉണ്ടായിരുന്നു'
Image
  വോൾട്ടേജ്  ക്ഷാമവും,നിരന്തര കറൻെറ് കട്ടും. പരിഹരിക്കണമെന്നാവശ്യപ്പെട്ട് നൗഷാദ് ബ്ളാത്തൂരിൻെറ നേതൃത്വത്തിൽ  നാട്ടുകാർ കരിമ്പം വൈദ്യുതി സെക്ഷൻ ഓഫീസിലെത്തി പ്രതിഷേധിച്ചു തളിപ്പറമ്പ്,സർ സയ്യിദ് കോളേജ് പരിസരത്തും,ഹിലാൽ നഗർ,ഗവൺമെന്റ് താലൂക്ക്ആശുപത്രി,പ്രദേശത്തും നിരന്തരമായ കറൻെറ് കട്ടും,വോൾട്ടേജ് ക്ഷാമവും പരിഹരിക്കണമെന്നാവശ്യപ്പെട്ട് നൗഷാദ് ബ്ളാത്തൂരിൻെറ നേതൃത്വത്തിൽ നാട്ടുകാർ വൈദ്യുതി സെക്ഷൻ ഓഫീസിലെത്തി പ്രതിഷേധിച്ചു.തുടർന്ന് അസിസ്റ്റന്റ്  എഞ്ചിനീയറുടെ നേതൃത്വത്തിൽ പ്രതിഷേധക്കാരുമായി സംസാരിച്ച് അടിയന്തരമായി പരിഹരിക്കാമെന്ന് ഉറപ്പ് നൽകി.ഈ ഭാഗങ്ങളിൽ എത്രയും പെട്ടെന്ന് ട്രാൻസ്‌ഫോർമർ സ്ഥാപിച്ച് ശ്വാശ്വത പരിഹാരം കണ്ടെത്താൻ ഇലക്ട്രിസിറ്റി ഉദ്വോഗസ്ഥൻ മാരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു.ട്രാൻസ്‌ഫോർമർ സ്ഥാപിക്കാൻ അനുയേജ്യമായ സ്ഥലം  പ്രതിഷേധക്കാർ ഉദ്യോഗസ്ഥർക്ക് കാണിച്ചുകൊടുത്തു,തുടർന്ന് നാട്ടുകാരുടെ ഭീമ ഹർജി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നൽകി,കായക്കൂൽ ഹംസ ഹാജി,K P ഇഖ്ബാൽ,ചാണ്ടി ഗഫൂർ, മുഹമ്മദ് ലത്തീഫ് എന്നിവർ സമരത്തിന് നേതൃത്വം നൽകി നേതൃത്വംനൽകി....
Image
  കുറുമാത്തൂർ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ്; വി.രമ്യ എൽ.ഡി.എഫ്. സ്ഥാനാർഥി,ബേബി യു.ഡി.എഫ്. സ്ഥാനാർഥി തളിപ്പറമ്പ് : കുറുമാത്തൂർ പഞ്ചായത്ത് പുല്ലാഞ്ഞിയോട് വാർഡിൽ മെയ് 17 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ വി . രമ്യ എൽ.ഡി.എഫ് സ്ഥാനാർത്ഥി യായി മൽസരിക്കുമെന്ന് സി . പി.എം നേതാക്കൾ വാർത്താസനമ്മേളനത്തിൽ അറിയിച്ചു . നില വിലുണ്ടായിരുന്ന മെമ്പർ പി.പി. ഷൈനി ആരോഗ്യവകുപ്പിൽ ലഭിച്ചതിനെത്തു ടർന്നാണ് അംഗത്വം രാജിവച്ചത് . ഇതേത്തുടർന്നാണ് ഉപതിരഞെടുപ്പ് വേണ്ടി വന്നത് .കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 408 വോട്ടിന് എൽ .ഡി.എഫ് വിജയിച്ച വാർഡാണിത് . ഭൂരിപക്ഷം വർധിപ്പിക്കാനുള്ള പ്രവർത്തനത്തിലാണ് വാർഡിലെ ജനങ്ങളെന്നും നേതാക്കൾ പറഞ്ഞു . പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. അംഗവും പുല്ലാഞ്ഞിയോട് വാർഡ് സെക്രട്ടറിയുമാണ്. കെ.കൃഷ്ണൻ, പി.കെ.കുഞ്ഞിരാമൻ, കെ.വി.ബാലകൃഷ്ണൻ, ഐ.വി.മോഹനൻ, പാച്ചേനി രാജീവൻ എന്നിവർ പങ്കെടുത്തു. ബേബി യു.ഡി.എഫ്. സ്ഥാനാർഥി കുറുമാത്തൂർ: പുല്ലാഞ്ഞിയോട് ഏഴാം വാർഡിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി മൂലയിൽ ബേബി മത്സരിക്കും. കോൺഗ്രസ് മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റാണ്. തളിപ്പറമ്പ് ബ്ലോക്ക് ജനശ്രീ സെക്രട്ടറിയുമാണ്.
Image
    പ്രഷർകുക്കർ പൊട്ടിതെറിച്ച് യുവാവ് മരിച്ചു. കട്ടപ്പനയിലെ ഷിബുവാണ് മരിച്ചത്. വീട്ടിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടയിൽ കുക്കർ പൊട്ടിതെറിക്കുകയായിരുന്നു. ഗുരുതരമായിപരിക്കേറ്റ ഷിബുവിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു. കട്ടപ്പനയിൽ മലഞ്ചരക്ക് ബിസിനസ് നടത്തുകയായിരുന്നു ഷിബു. രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം ഉണ്ടായത്. ഷിബുവിന്റെ ഭാര്യ ഗർഭിണിയായതോടെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വീട്ടിലെ ജോലികൾ ഷിബു ആയിരുന്നു നോക്കിയിരുന്നത്. പതിവു പോലെ ഇന്നു രാവിലെയും ഭക്ഷണം പാകം ചെയ്യുന്നതിനിടെയാണ് കുക്കർ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. പൊട്ടിത്തെറിച്ച കുക്കറിന്റെ അടപ്പ് ഷിബുവിന്റെ തലയ്ക്ക് ഇടിക്കുകയായിരുന്നു. വലിയ ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്ന ഷിബുവിന്റെ ഭാര്യയും ഷിബുവിന്റെ പിതാവും പ്രദേശവാസികളുടെ സഹായത്തോടെ ഷിബുവിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തലക്ക് കാര്യമായി പരിക്കേറ്റതിനാൽ രക്തം കട്ട പിടിച്ച സാഹചര്യത്തിൽ ഷിബുവിനെ അടിയന്തര ശസ്ത്രക്രിയക്ക് പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Image
  ആരോഗ്യ ഇൻഷുറൻസ് ബോധവത്ക്കരണ ക്ലാസും കൃഷിപാഠവും കണ്ണൂർ വെത്തിലപ്പള്ളി ഡിവിഷൻ വാർഡ് സഭയോടപ്പം കാരുണ്യ പദ്ധതിയുടെ വിവിധ ആരോഗ്യ ഇൻഷുറൻസ് ബോധവത്ക്കരണ ക്ലാസും കൃഷിപാഠവും കൂടെ മെഡിക്കൽ ചെക്കപ്പും നടത്തി എസ് എഫ് എസ് സ്കൂൾ ഹാളിൽ ചേർന്ന പരിപാടിയിൽ എം സി അബ്ദുൽ ഖല്ലാക്ക് സ്വാഗതം പറഞ്ഞു, വാർഡ് കൗൺസിലർ സി എച്ച് ആസീമ ഉദ്ഘാടനം ചെയ്തു, പി പി ഷഫീഖ് അധ്യക്ഷത വഹിച്ചു, ജില്ലാ ആരോഗ്യ ഇൻഷുറൻസ് കോർഡിനേറ്റർ ഓഫീസർ മിഥുൻ,  ഞങ്ങളും കൃഷിയിലേക്ക് എന്ന വിഷയത്തെ ആസ്പദമാക്കി അസിസ്റ്റൻറ് അഗ്രികൾച്ചർ ഓഫീസർ എ അശോക് കുമാറും, കൃഷി ഫീൽഡ് ഓഫീസർ കെ വി ശിവപ്രസാദും കൃഷി സംബന്ധമായി ക്ലാസ് എടുത്തു, കോർപ്പറേഷൻ വാർഡ് കമ്മിറ്റി കോർഡിനേറ്റർ കെ വി പ്രീതിജ് റിപ്പോർട്ടവതരണം നടത്തി.  ആകാശവാണി പ്രതിനിധിയും / ദൂരദർശൻ ഡി ഡി മലയാളം ചാനൽ പ്രതിനിധിയും പങ്കെടുത്ത പരിപാടിയിൽ സൗജന്യ മെഡിക്കൽ ചെക്കപ്പും വിത്ത് വിതരണവും നടത്തി, രാജീവൻ ഉരുവച്ചാൽ നന്ദി പറഞ്ഞു.
Image
 കെ.വി.മെസ്നക്ക് സംസ്ഥാന സർക്കാരിൻ്റെ ഉജ്വല പുരസ്കാരം നൽകി സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യം പുരസ്ക്കാരം കെ.വി. മെസ്നക്ക് ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ സമർപ്പിച്ചു. കലക്ടറുടെ ചേമ്പറിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാ ശിശുവികസന ഓഫീസർ ദേനാഭരതൻ  ശിശു സംരക്ഷണ ഓഫീസർമാരായ കെ.വി. രജീഷ , നിതീഷ് കുര്യൻ സംസാരിച്ചു.
Image
  വിഷു, ഈസ്റ്റർ, ഇഫ്താർ സംഗമം  കണ്ണൂർ : തളിപ്പറമ്പ് സർ സൈദ്  കോളേജ് 85-87 പ്രിഡിഗ്രി കൂട്ടായ്മയായ ഓട്ടോഗ്രാഫ് തളിപ്പറമ്പ് ബാംബു  ഫ്രഷ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ  വിഷു ഈസ്റ്റർ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. കൂട്ടായ്മ ഭാരവാഹികളായ ഗഫൂർ മാതമംഗലം, എം എസ് ഉമ്മർ, രവീദ്രൻ തുടങ്ങിയവർ നേതൃത്തം നൽകി എളയാവൂർ സി ച്ച് എം ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ശുഹൈൽ മാസ്റ്റർ, ഡോക്ടർ സിറാജ്, സജിത്ത് നമ്പ്യാർ തുടങ്ങിയവർ സംസാരിച്ചു. എം എസ് ഉമ്മർ അധ്യക്ഷതയിൽ നൂറുദ്ദീൻ സ്വാഗതവും ഷാഹുൽ ഹമീദ് നന്ദിയും പറഞ്ഞു.
Image
ഭർതൃമതിയായ യുവതിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ  പയ്യന്നൂർ: ഭർതൃമതിയായ യുവതിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കോറോം മുത്തത്തി ഹൈസ്കൂളിന് സമീപത്തെ ഇന്ദിരാ നിവാസിലെ മിലിട്ടറിയിൽ ജോലി ചെയ്യുന്ന കാട്ടൂർ കൊട്ടാരത്തിൽ അനുരാജിൻ്റെ ഭാര്യ കെ.വി.നീന (30)നെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.മാതമംഗലം പാണപ്പുഴയിലെ ദാമോദരൻ – കമല ദമ്പതികളുടെ മകളാണ്. വിദ്യാർത്ഥികളായ അൻവിത (9), ആവനിക (4) എന്നിവർ മക്കളാണ്. സഹോദരൻ. നിതേഷ് (എയർ ഫോഴ്സ്). കാശ്മീരിൽ മിലിട്ടറിയിൽ ജോലി ചെയ്യുന്ന ഭർത്താവ് അനുരാജ് 15ദിവസം മുമ്പാണ് അവധിയെടുത്ത് നാട്ടിലെത്തിയത്. യുവതിയുടെ മരണകാരണം വ്യക്തമല്ല. വിവരമറിഞ്ഞ് പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടി നടത്തി.
Image
  ജയ്‌ഹിന്ദ്‌ ചാരിറ്റി സെന്റർ കാരുണ്യത്തിന്റെ വടവൃക്ഷം -സജീവ് ജോസഫ് എംഎൽഎ തളിപ്പറമ്പിലെ നിർധനരായ രോഗികൾക്ക് മരുന്നും ഭക്ഷ്യകിറ്റുകളും നിരന്തരമായി വിതരണം ചെയ്യുന്ന ജയ്‌ഹിന്ദ്‌ ചാരിറ്റി സെന്റർ അതിന്റെ പ്രവർത്തനം പരിസര പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുക വഴി കാരുണ്യത്തിന്റെ തണലേകുന്ന വടവൃക്ഷമായി ജയ്‌ഹിന്ദ്‌ ചാരിറ്റി സെന്റർ മാറിക്കഴിഞ്ഞിരിക്കുകയാണെന്ന് എംഎൽഎ അഭിപ്രായപ്പെട്ടു. പ്രതിമാസ മരുന്ന് വിതരണവും വിഷു -റംസാൻ കിറ്റ് വിതരണവും തളിപ്പറമ്പ ഡ്രീം പാലസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ വി ടി മുഹമ്മദ്‌ കുഞ്ഞി അധ്യക്ഷത വഹിച്ചു കെ വി മഹേഷ്‌, എം എൻ പൂമംഗലം മാവില പത്മനാഭൻ പ്രജീഷ് കൃഷ്ണൻ, സി സി ശ്രീധരൻ,രജനി രാമാനന്ത്, സുനീർ ഞാറ്റുവായൽ, നൗഷാദ് ബ്ളാത്തൂർ തുടങ്ങിയവർ സംസാരിച്ചു. വ്യത്യസ്ത മേഖലകളിൽ ഉന്നത വിജയം നേടിയ ദേവിക, അശ്വതി രമേശൻ, ഹരിത രാജൻ, രഹില യാക്കൂബ്, അജിത രാജേന്ദ്രൻ, അശ്വിൻ സുമേഷ്, അഭിലാഷ് കെ, ഗാദ രാജേഷ്, അപ്സര കെ എന്നിവരെ ചടങ്ങിൽ വച്ചു ആദരിച്ചു.
Image
  തളിപ്പറമ്പ് തൃച്ഛംഭരം U P സ്കൂൾ യാത്രയയപ്പ് സമ്മേളനവും ഉന്നത വിജയികളേയും LSS,USS വിജയികളേയും ആദരിക്കുന്ന ചടങ്ങ് അഡ്വ:സജീവ് ജോസഫ്  MLA ഉദ്ഘാടനംചെയ്തു PTA പ്രസിഡൻെറ് നൗഷാദ് ബ്ളാത്തൂർ അധ്യക്ഷതവഹിച്ചു,തളിപ്പറമ്പ് സർക്കിൾ ഇൻസ്‌പെക്ടർ A V ദിനേശ് വിവിധ പരീക്ഷയിൽ ഉന്നത വിജയംനേടിയ വിദ്യാർത്ഥികളെ ആദരിച്ചു,1000 ത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന തൃച്ഛംഭരം സ്കൂൾ മാതൃകാ വിദ്യാഭ്യാസസ്ഥാപനമാണ്,
Image
  ഗൗരിയമ്മയെ പുറത്താക്കിയത് സെമിനാറില്‍ പങ്കെടുത്തതിന്’; കോടിയേരി ചരിത്രം തമസ്‌കരിക്കരുതെന്ന് കെസി വേണുഗോപാൽ 08.04.2022 സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചരിത്രത്തെ തമസ്‌കരിക്കരുതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ഗൗരിയമ്മയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത് കെ കരുണാകരന്‍ വിളിച്ച വികസന സെമിനാറില്‍ പങ്കെടുത്തതിനാണ്. പി ബാലന്‍ മാസ്റ്റര്‍ എംവി രാഘവനെ വിളിച്ച് ചായ കൊടുത്തു എന്നതിന്റെ പേരിലാണ് പാര്‍ട്ടിയില്‍ നിന്നും നിഷ്‌കരുണം പുറത്താക്കിയത്. പാര്‍ട്ടിയില്‍ നിന്നും പുറത്ത് പോകുന്നവരെ കൊല്ലുന്നവരാണ് ഞങ്ങളോട് ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്നത്. ഇത് വിരോധാഭാസമാണെന്നും അദ്ദേഹം പറഞ്ഞു.കെവി തോമസ് വിഷയത്തില്‍ നിലപാട് എടുക്കേണ്ടത് കെപിസിസി നേതൃത്വം. കെപിസിസി നിലപാട് അറിഞ്ഞ ശേഷം ഹൈക്കമാന്‍ഡ് നിലപാട് വ്യക്തമാക്കും. കേരള രാഷ്ട്രീയ ചരിത്രം നോക്കിയാല്‍ മറ്റു പാര്‍ട്ടികളുമായി സഹകരിക്കാന്‍ അനുവദിക്കാത്തത് സിപിഐഎം ആണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. കെവി തോമസിന്റെ കാര്യം ചര്‍ച്ച ചെയ്യുന്ന അവര്‍ ജി സുധാകരന്റെ കാര്യം ചര്‍ച്ച ചെയ്യട്ടെ.എന്തുകൊണ്ടാണ് അദ്ദേഹം പങ്കെടുക്കാത്തതെ
Image
കമ്പിലിലെ പ്രശസ്ത വൈദ്യര് മരണപ്പെട്ടു കമ്പിൽ : *ഗോവിന്ദൻ വൈദ്യർ* മരണപ്പെട്ട വിവരം വ്യസനസമേതം അറിയിക്കുന്നു. https://chat.whatsapp.com/Kp9KHiEL4xGHs8f9A5Nufr
Image
 അ​യ​ല്‍​വാ​സി​ക​ളാ​യ യു​വാ​ക്ക​ള്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ന​ന്മ​ണ്ട: അ ​ യ​ല്‍​വാ​സി​ക​ളാ​യ ര​ണ്ട് യു​വാ​ക്ക​ളെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ന​ന്മ​ണ്ട മ​ര​ക്കാ​ട്ട് മു​ക്ക് മ​ര​ക്കാ​ട്ട് ചാ​ലി​ല്‍ അ​ഭി​ന​ന്ദ് (27), മ​ര​ക്കാ​ട്ട് വി​ജീ​ഷ് (34) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്‌​ച പു​ല​ര്‍​ച്ചെ​യാ​ണ് നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം. അ​ഭി​ന​ന്ദി​നെ ത​റ​വാ​ട് വീ​ട്ടി​ലെ അ​ടു​ക്ക​ള​യി​ലും വി​ജീ​ഷി​നെ വീ​ടി​നു സ​മീ​പ​ത്തെ വി​റ​ക് പു​ര​യി​ലു​മാ​ണ് മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ട​ത്. വീ​ടി​ന് സ​മീ​പ​ത്തെ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​സ്ഥ​ല​ത്തു​നി​ന്ന് വീ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു അ​ഭി​ന​ന്ദ്. കൊ​ടു​ങ്ങ​ല്ലൂ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍​നി​ന്ന് ഞാ​യ​റാ​ഴ്ച രാ​ത്രി വൈ​കീ​ട്ടാ​ണ് വി​ജീ​ഷ് വീ​ട്ടി​ലെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ങ്ങ​ള്‍ ബാ​ലു​ശ്ശേ​രി പൊ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു ശേ​ഷം വീ​ട്ടു​വ​ള​പ്പി​ല്‍ സം​സ്ക​രി​ച്ചു. സം​ഭ​വ​ത്തി​ല്‍ ബാ​ലു​ശ്ശേ​രി പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. രാ​ജ​ന്റെ​യും പു​ഷ