Posts

കരിമ്പം മയങ്ങീല്‍ റോഡിലെ വടക്കേവളപ്പില്‍ വീട്ടില്‍ ടി.കൃഷ്ണനെയാണ്(73)ജൂണ്‍ 28 മുതല്‍ കാണ്മാനില്ല

Image
  തളിപ്പറമ്പ്: ഗൃഹനാഥനെ കാണാനില്ലെന്ന പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കരിമ്പം മയങ്ങീല്‍ റോഡിലെ വടക്കേവളപ്പില്‍ വീട്ടില്‍ ടി.കൃഷ്ണനെയാണ്(73)ജൂണ്‍ 28 മുതല്‍ കാണാതായത്. ഉച്ചക്ക് ഒന്നോടെ വീട്ടില്‍ നിന്ന് പോയ കൃഷ്ണന്‍ തിരികെ വന്നില്ലെന്നാണ് പരാതി. മകന്‍ വി.വി.രൂപേക്ഷിന്റെ പരാതിയിലാണ് കേസെടുത്തത്. ഈ വര്‍ഷം ഏപ്രില്‍ 14 ന് രാത്രി 9.30 ന് പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന സംഘട്ടനത്തില്‍ പോലീസ് കൃഷ്ണനെയും മകന്‍ രൂപേക്ഷിനെയും ബന്ധുക്കളേയും പ്രതികളാക്കി കേസെടുത്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് പോലീസ് സ്‌റ്റേഷനില്‍ നിന്നും കൃഷ്ണനെ വിളിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

കണ്ണൂരിൽ സ്കൂട്ടറിൽ സ്വകാര്യ ബസ്സിടിച്ച് വൻ അപകടം; അച്ഛനും മകനും ദാരുണാന്ത്യം

Image
  കണ്ണൂർ: ഉളിയിൽ കൂരൻ മുക്കിൽ ബസ്സിടിച്ച് സ്കൂട്ടർ യാത്രക്കാരായ അച്ഛനും മകനും മരിച്ചു. മട്ടന്നൂർ കോളാരി സ്വദേശികളായ വിനോദ് (52), മകൻ വൈഷ്ണവ് (25) എന്നിവരാണ് മരിച്ചത്. ഇരിട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ, ഇരിട്ടിയിൽനിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന ധനലക്ഷ്മി ബസ്സ് ഇടിക്കുകയായിരുന്നു.

കണ്ണൂർ : ട്രെയിനിൽ കൊണ്ടുവരുമ്പോൾ കണ്ണൂർടൗൺ പൊലീസിൻ്റെകസ്റ്റഡിയിൽനിന്നും രക്ഷപെട്ട പോക്സോ കേസ് പ്രതി പിടിയിൽ

Image
കണ്ണൂർ: ട്രെയിനിൽ കൊണ്ടുവരുമ്പോൾപൊലിസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പോക്സോ കേസിലെ പ്രതിയെ കണ്ണൂർ ടൗൺ പോലിസ് പിടികൂടി. പുനെ സ്വദേശി സഞ്ജുരാജ് മൽഹോത്രയെയാണ് പിടികൂടിയത്. മഹാബലേശ്വറിൽ വെച്ചാണ് പ്രതിയെ കണ്ടെത്തിയത്.ഇയാളെ കണ്ണൂർ ടൗൺസ്റ്റേഷനിൽ എത്തിച്ച ശേഷം കോടതിയിൽ ഹാജരാക്കും കണ്ണൂർ ടൗൺ പോലീസ് പൂനയിൽ നിന്ന് അറസ്റ്റ് ചെയ്ത പ്രതിയാണ് ട്രെയിൻ യാത്രക്കിടെ കഴിഞ്ഞ തിങ്കളാഴ്ച്ച പുലർച്ചെ മൂന്ന് മണിയോടെ രക്ഷപ്പെട്ടത്. രത്നഗിരി റെയിൽവേ സ്റ്റേഷനിൽ വെച്ച് തിങ്കളാഴ്ച്ച പുലർച്ചെയാണ് പ്രതി കാവലുണ്ടായിരുന്ന രണ്ട് പൊലിസുകാരെ കബളിപ്പിച്ച് രക്ഷപ്പെട്ടത്.

മുൻ പയ്യന്നൂർ നഗരസഭാ കൗൺസിലർ മരണപ്പെട്ടു.

Image
മുൻ പയ്യന്നൂർ നഗരസഭാ കൗൺസിലർ പരത്തി കണ്ണൻ നിര്യാതനായി പയ്യന്നൂര്‍: മുന്‍പയ്യന്നൂർ നഗരസഭ കൗണ്‍സിലർ കണ്ടങ്കാളിയിലെ മാടക്ക വീട്ടില്‍ പരത്തി കണ്ണൻ(62) നിര്യാതനായി. സി.പി.എം ബ്രാഞ്ച് സെക്രട്ടെറി, പയ്യന്നൂര്‍ സര്‍വീസ് സഹകരണ ബേങ്ക് ഡയരക്ടര്‍, നഗരസഭ കൗണ്‍സിലര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. പരേതരായ മാടക്ക കുഞ്ഞിക്കണ്ണന്‍ വെളിച്ചപ്പാട്-പരത്തി യശോദ ദമ്പതികളുടെ മകനാണ്. ഭാര്യ; സുനന്ദ. മക്കള്‍:സുകിന, സെനക. മരുമകന്‍: അജേഷ്(ഏഴിലോട്). സഹോദരങ്ങള്‍: രാമചന്ദ്രന്‍, പുരുഷോത്തമന്‍, നളിനി, സതി, സതീശന്‍, അജിത. ശവസംസ്‌ക്കാരം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പുഞ്ചക്കാട്ടെ സമുദായ ശ്മശാനത്തില്‍ നടക്കും.

ഇരട്ടഗോളുമായി എംബപെയുടെ പടയോട്ടം;സ്വീഡനെ തകർത്ത് ഫ്രാൻസ് പ്രീക്വാർട്ടറിൽ

Image
  ന്യൂജഴ്സി: കിലിയൻ എംബപെയുടെ ഇരട്ടഗോൾ മികവിൽ സ്വീഡനെ 3–0ന് തകർത്ത് ഫ്രാൻസ് ലോകകപ്പിന്റെ പ്രീക്വാർട്ടറിലേക്ക് മുന്നേറി. ബ്രാഡ്‌ലി ബാർകോളയും ഒരിക്കൽ വലകുലുക്കിയ മത്സരത്തിൽ ഫ്രാൻസ് തുടക്കം മുതൽ ആധിപത്യം പുലർത്തി. നിരവധി തവണ പോസ്റ്റ് രക്ഷകനായെങ്കിലും ഒടുവിൽ ഫ്രഞ്ച് ആക്രമണങ്ങൾക്ക് മുന്നിൽ സ്വീഡിഷ് പ്രതിരോധം കീഴടങ്ങുകയായിരുന്നു. ആദ്യ പകുതിയിൽ തന്നെ ഫ്രാൻസ് ആക്രമണങ്ങളുടെ പെരുമഴ സൃഷ്ടിച്ചു. കിലിയൻ എംബപെ, മിഖായേൽ ഒലിസെ, ഉസ്മാൻ ഡെംബലെ എന്നിവർ ചേർന്ന മുന്നേറ്റനിര സ്വീഡൻ പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചു. എംബപെയുടെ ഒരു ഗോൾ ഓഫ്‌സൈഡിൽ നിഷേധിക്കപ്പെടുകയും മറ്റൊരു ശ്രമം പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തെങ്കിലും ഫ്രാൻസ് പിന്മാറിയില്ല. കളിയുടെ 45-ാം മിനിറ്റിൽ ഫ്രാൻസ് ലീഡ് നേടി. കോർണറിൽ നിന്നാരംഭിച്ച നീക്കത്തിൽ ഡെംബലെയും ഒലിസെയും ചേർന്ന് ഒരുക്കിയ അവസരം എംബപെ കൃത്യമായ ഫിനിഷിലൂടെ ഗോളാക്കി മാറ്റി. ഗോൾകീപ്പർ സെറ്റർസ്ട്രോമിന് യാതൊരു അവസരവും നൽകാതെയായിരുന്നു ഫ്രഞ്ച് നായകന്റെ ഫിനിഷ്. രണ്ടാം പകുതി ആരംഭിച്ച് എട്ട് മിനിറ്റ് പിന്നിടുമ്പോൾ ഫ്രാൻസിന്റെ ലീഡ് ഇരട്ടിയായി. ബോക്‌സിന് പുറത്തുനിന്ന് ഒലിസെ നൽകിയ പാസ് സ്വ...

അത്താഴകുന്ന്: റഷ (19വയസ്സ് ) മരണപ്പെട്ടു.

Image
അത്താഴകുന്ന് പൊട്ടിപ്പുരയിൽ ശെരിഫിന്റെ മകൾ റഷ (19വയസ്സ് ) മരണപ്പെട്ടു. മയ്യത്ത് ശ്രീ ചാന്ത് ഹോസ്പിറ്റിൽ ആണ് ഉള്ളത് 

അഴീക്കോട് മീൻകുന്ന് കോട്ടയിൽ ഹൌസിൽ അശ്വത്ത് (21) അന്തരിച്ചു

Image
  അഴീക്കോട് മീൻകുന്ന് കോട്ടയിൽ ഹൌസിൽ അശ്വത്ത്  (21) അന്തരിച്ചു അച്ഛൻ : കോട്ടയിൽ അനൂബ് അമ്മ : സിന്ധു എ (ലോയൽ മെഡിക്കൽസ്, ചാല ). സഹോദരൻ : ആഷിഷ് സംസ്ക്കാരം :നാളെ 01 07 2026 ഉച്ചക്ക് 12 മണിക്ക് കോയക്കീൽ ശ്മശാനത്തിൽ