Posts

Showing posts from April, 2026

ഒന്നാം ക്ലാസ് മുതൽ തുടങ്ങിയ ആ ചങ്ങാത്തം മരണത്തിലും പിരിഞ്ഞില്ല, പിറന്നാൾ മധുരം മായും മുൻപേ വിധി തട്ടിയെടുത്തത് 2 ഉറ്റചങ്ങാതിമാരെ. പന്തളത്തെ കണ്ണീരിലാഴ്ത്തി ജമീലും അസ്‌ലമും ഇനി ഒരേ മണ്ണിൽ ചാരെ വിശ്രമിക്കും."

Image
  പന്തളം: കളിചിരിയിലും, പഠനത്തിലും സേവനത്തിലും ഒരുമിച്ച് നിന്ന ഉറ്റചങ്ങാതിമാർ ഒടുവിൽ മരണത്തിലും ഒന്നിച്ചതിന്റെ വേദനയിലാണ് നാട്ടുകാർ. പന്തളം തോന്നല്ലൂർ ഉളമയിൽ ചാങ്ങിത്ത് വടക്കേതിൽ കെ.എം ഷുക്കൂർ, ഷാഹിന ദമ്പതികളുടെ മകൻ ജമീൽ അഹമ്മദ് (21), പൂഴിയ്ക്കാട് ദാറുൽ റഹ്മായിൽ ഷാലു കാസിമിൻ്റെ മകൻ അസ്‌ലം ഷലൂ (21) എന്നിവരാണ് അപകടത്തിൽ മരിച്ചത്.. ബുധനാഴ്ച രാവിലെ എ.സി റോഡിൽ മങ്കൊമ്പ് പാലത്തിന് സമീപം ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചായിരുന്നു അപകടം നടന്നത്. ബൈക്ക് ഓടിച്ചിരുന്ന അസ്‌ലം ഷലൂ അപകടസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ ജമീൽ അഹമ്മദ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്ന് പുലർച്ചെയാണ് മരിച്ചത്.. ഇരുവരും ഒന്നാം ക്ലാസ് മുതൽ ഐ.എച്ച്.ആർ.ഡിയിലെ പഠനം വരെ ഒരുമിച്ചായിരുന്നു. ജന്മദിന ദിവസം ജമീൽ അഹമ്മദിൻ്റെ വീട്ടിലെത്തിയ അസ്ലം കൂട്ടുകാർക്കൊപ്പം കേക്ക് മുറിച്ച് സന്തോഷത്തിൽ പങ്കാളികളായി. രാത്രിയിൽ ജമീലിന്റെ വീട്ടിലായിരുന്നു കിടന്നത്.. റീൽ ചിത്രീകരണത്തിൽ താല്പര്യമുള്ള ഇവർ പുലർച്ചയോടെയാണ് ബൈക്കിൽ ആലപ്പുഴയിലേക്ക് പോയത്. ജന്മദിനാഘോഷ റീൽ ചിത്രീകരിക്കാനായിരുന്നു യാത്ര. കൂട്ടുകാരുടെ മരണ...

തനിക്ക് അധ്യാപകനുമായി ബന്ധമെന്ന് സുഹൃത്തുക്കൾ പറഞ്ഞു പരത്തി, പരിഹാസം സഹിക്കവയ്യാതെ അവസാന വര്‍ഷ വിദ്യാര്‍ഥിനി ജീവനൊടുക്കി...

Image
  ബംഗളൂരു: സഹപാഠികളുടെ നിരന്തരമായ പരിഹാസവും തെറ്റായ അപവാദ പ്രചാരണങ്ങളും മൂലം കർണാടകയിൽ മെഡിക്കൽ വിദ്യാർത്ഥിനി ജീവനൊടുക്കി. മല്ലാദിഹള്ളിയിലെ രാഘവേന്ദ്ര ആയുർവേദിക് കോളേജിലെ അവസാന വർഷ ബി.എ.എം.എസ് വിദ്യാർത്ഥിനിയായ നിഖിതയെയാണ് (22) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.. കോളേജിലെ ലക്‌ചററായ ഡോ. രാജുവുമായി നിഖിതയ്ക്ക് നല്ല സൗഹൃദമുണ്ടായിരുന്നു. എന്നാൽ ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ ചില സഹപാഠികൾ കോളേജിലുടനീളം മോശമായ രീതിയിൽ വാർത്തകൾ പ്രചരിപ്പിക്കുകയായിരുന്നുവെന്ന് നിഖിതയുടെ പിതാവ് ഉമാശങ്കർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.. സഹപാഠികളുടെ പരിഹാസം അതിരുവിട്ടതോടെ നിഖിത വലിയ രീതിയിലുള്ള മാനസിക വിഷമത്തിലായിരുന്നു. മാതാപിതാക്കൾ മകൾക്ക് ആത്മവിശ്വാസം നൽകാനും, പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഉപദേശിക്കാനും ശ്രമിച്ചിരുന്നുവെങ്കിലും കോളേജിലെ മാനസിക ഉപദ്രവം തുടർന്നുകൊണ്ടേയിരുന്നു. ഒടുവിൽ സഹിക്കാനാവാത്ത മാനസികസമ്മർദ്ദത്തെ തുടർന്നാണ് പെൺകുട്ടി ഈ കടുംകൈ ചെയ്തത്.. സംഭവസ്ഥലത്തുനിന്നും പോലീസ് കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. തന്റെ മകളുടെ മരണത്തിന് ഉത്തരവാദികളായ സഹപാഠികളുടെ പേരുവിവരങ്ങൾ പിതാവ് ഉമാശങ്കർ പോലീസിന്...

കണ്ണൂർ : യുവ നടിയുടെ വീട്ടിൽ സാരിയുമായെത്തിവിവാഹ അഭ്യർത്ഥന നടത്തിയ ആരാധകനെതിരെ പൊലിസ് കേസെടുത്തു.

Image
   കണ്ണൂർ: മലയാളചലച്ചിത്ര യുവനടിയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് നിരന്തരം പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയ കടുത്ത ആരാധകനായ യുവാവിനെ പൊലീസ് താക്കീത് ചെയ്തു വിട്ടയച്ചു കഴിഞ്ഞ ഡിസംബര്‍ മാസം മുതല്‍ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടര്‍ന്ന് അശ്ലീലസന്ദേശങ്ങള്‍ അയക്കുന്നതും ഇയാളുടെ പതിവാണത്രേ. ചപ്പാരപ്പടവ് സ്വദേശിയായ യുവാവിനെയാണ് താക്കീത് ചെയ്തു വിട്ടയച്ചത് ബുധനാഴ്ച്ച രാവിലെ 10 മണിയോടെ നടിയുടെ വീട്ടില്‍ ഒരു സാരിയുമായെത്തി വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഭയന്നുപോയ നടിയും അമ്മയും വാതിലടച്ചാണ് രക്ഷപ്പെട്ടത്. നടിയുടെ പരാതിയിലാണ് യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ മനോരോഗ വിദഗ്ധനെ കാണിക്കണമെന്ന് ബന്ധുക്കളോട് പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്. ഇനി മേലിൽ നടിയുടെ വീട്ടിൽ പോവുകയോ സോഷ്യൽ മീഡിയയിലുടെ പ്രണയ അഭ്യർത്ഥന നടത്തരുതെന്നും പൊലിസ് നിർദ്ദേശിച്ചിട്ടുണ്ട് നടിയുടെ ആരാധകനായ യുവാവിൻ്റെ ബന്ധുക്കളെ വിളിച്ചു വരുത്തിയായിരുന്നു താക്കീത് ചെയ്തത്.

അശാസ്ത്രീയ മാലിന്യ സംസ്‌ക്കരണത്തിന് പാപ്പിനിശ്ശേരിയിൽ ക്വാർട്ടേഴ്‌സുകൾക്ക് 17500 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ്

Image
  ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് ഈന്തോട് സ്ഥിതി ചെയ്യുന്ന എം. ടി ജാഫർ എന്നവരുടെ ക്വാർട്ടേഴ്സിന് 10000 രൂപയും കെ ബുഷ്‌റ എന്നവരുടെ ക്വാർട്ടേഴ്സിനു 7500 രൂപയും പിഴയിട്ടു. എം ടി ജാഫർ എന്നവരുടെ ഉടമസ്ഥതയിലുള്ള ക്വാർട്ടേഴ്സിൽ നടത്തിയ പരിശോധനയിൽ ക്വാർട്ടേഴ്‌സ് പരിസരത്തു മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നതായും ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ മറ്റൊരു സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തള്ളുന്നതായും അടുക്കളയിൽ നിന്നുള്ള മലിന ജലം തുറസ്സായി ഒഴുക്കി വിടുന്നതായും കണ്ടെത്തി.മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്ക് കൈമാറുന്നില്ല എന്നും കണ്ടെത്തി.ക്വാർട്ടേഴ്സിന് 10000 രൂപ പിഴയിട്ടു. കെ ബുഷ്‌റ എന്നവരുടെ ഉടമസ്ഥതയിലുള്ള ക്വാർട്ടേഴ്സിൽ നടത്തിയ പരിശോധനയിൽ മാലിന്യങ്ങൾ കത്തിക്കുന്നതായും വലിച്ചെറിയുന്നതായും ഹരിത കർമ്മ സേനയ്ക്ക് കൈമാറാത്തതായും കണ്ടെത്തി. ക്വാർട്ടേഴ്സിന് 7500 രൂപ പിഴയിട്ടു.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ, പാപ്പിനിശ്ശേരി ഗ്രാമപഞ്...

ജ്യൂസ് കടയിൽ സഹായിക്കാനെത്തിയ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു

Image
  മലപ്പുറം: സ്‌കൂൾ അവധിക്കാലത്ത് ജ്യൂസ് കടയിൽ സഹായിയായി എത്തിയ പതിനഞ്ചുകാരൻ ഷോക്കേറ്റ് മരിച്ചു. അരീക്കോട് തവരാപറമ്പ് സ്വദേശി പി.കെ. മുഹമ്മദ് ഷാമിൽ ആണ് മരിച്ചത്. കാവനൂർ അത്താണിക്കലിലെ കരിമ്പ് ജ്യൂസ് കടയിൽ വെച്ച് ഇന്നലെ രാത്രിയാണ് അപകടം നടന്നത് . അവധി ദിവസമായതിനാൽ കടയിൽ സഹായിക്കാൻ എത്തിയതായിരുന്നു ഷാമിൽ. കടയിലെ യന്ത്രത്തിൽ നിന്ന് ഷോക്കേറ്റ ഉടൻ തന്നെ കുട്ടിയെ കാവനൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മഞ്ചേരി മെഡിക്കൽ കോളേജിലെ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ഇന്ന് തവരാപറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ! താഴെക്കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് ഞങ്ങളോടൊപ്പം ചേരൂ, മലബാറിൻ്റെ പ്രധാനപ്പെട്ട വിവരങ്ങൾ നിങ്ങളുടെ വിരൽത്തുമ്പിൽ എത്തും.

മകൾ പോയ വേദന മാറും മുൻപേ അച്ഛനും മടങ്ങി, സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഹോട്ടൽ ഉടമ ജീവനൊടുക്കി. തകർന്നുപോയത് ഒരു കുടുംബത്തിന്റെ മുഴുവൻ സ്വപ്നങ്ങൾ...

Image
  പെരുമ്പാവൂർ: തുടർച്ചയായുണ്ടായ ജീവിത പ്രതിസന്ധികളിൽ തളർന്ന് പ്രശസ്ത സ്റ്റുഡിയോ, ഹോട്ടൽ ഉടമ ജീവനൊടുക്കി. ഗിന്നസ്' സ്റ്റുഡിയോകളിലൂടെയും സിനിമകളിലൂടെയും പെരുമ്പാവൂരുകാർക്ക് സുപരിചിതനായ മുടക്കുഴ സ്വദേശി കെ.കെ. രാജനെയാണ് (58) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്നുള്ള മാനസിക വിഷമമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.. പെരുമ്പാവൂർ, കുറുപ്പംപടി, കോതമംഗലം എന്നിവിടങ്ങളിൽ 'ഗിന്നസ്' എന്ന പേരിൽ ഫോട്ടോ സ്റ്റുഡിയോകൾ നടത്തിവരികയായിരുന്നു രാജന്റെ കുടുംബം. എന്നാൽ കാലമാറ്റത്തിനനുസരിച്ച് ബിസിനസ്സിൽ ഉണ്ടായ തിരിച്ചടികൾ മൂലം 2 സ്റ്റുഡിയോകൾ നിർത്തേണ്ടി വന്നു. തുടർന്ന് ഈ വർഷമാണ് കാക്കനാട് പുതിയൊരു ഹോട്ടൽ ആരംഭിച്ച് ബിസിനസ് രംഗത്തേക്ക് അദ്ദേഹം തിരിച്ചുവരവ് നടത്തിയത്. എന്നാൽ അപ്രതീക്ഷിതമായി നേരിട്ട ഗ്യാസ് ദൗർലഭ്യവും തുടർന്നുണ്ടായ സാമ്പത്തിക ബാധ്യതകളും ഹോട്ടലിന്റെ പ്രവർത്തനത്തെ സാരമായി ബാധിച്ചു. കടങ്ങൾ വർദ്ധിച്ചതും ഹോട്ടൽ അടച്ചിടേണ്ടി വന്നതും രാജനെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയിരുന്നു.. മകൾ കൃഷ്ണയുടെ വേർപാട് നൽകിയ ആഘാതത്തിൽ നിന്നും രാജനും കുടുംബവും ഇതുവരെ മോചിതര...

കണ്ണൂർ : ജോലിക്കിടെ വൈദ്യുതക്കമ്പിയിൽനിന്ന് ഷോക്കേറ്റ് കെ.എസ്.ഇ.ബി. ജീവനക്കാരൻ മരിച്ചു

Image
  ജോലിക്കിടെ വൈദ്യുതക്കമ്പിയിൽനിന്ന് ഷോക്കേറ്റ് കെ.എസ്.ഇ.ബി. ജീവനക്കാരൻ മരിച്ചു. കടവത്തൂർ എലിത്തോട് പടിഞ്ഞാറെ കല്ലുവയൽ വീട്ടിൽ അമൽ ചന്ദ്രൻ (27) ആണ് മരിച്ചത്. ബുധനാഴ്‌ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടം. ചെറുവാഞ്ചേരി അമ്പലപ്പുഴ പാലത്തിനു സമീപം വൈദ്യുതക്കമ്പികളിൽ പ്ലാസ്റ്റിക് കേബിളുകൾ സ്ഥാപിക്കുമ്പോൾ വൈദ്യുതലൈനിൽനിന്ന് ആഘാതമേൽക്കുകയായിരുന്നു. ഉടൻ ചെറുവാഞ്ചേരി സാമൂഹികാരോഗ്യകേന്ദ്രത്തിലും തലശ്ശേരിയിലെ സ്വകാര്യ ആസ്പത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അച്ഛൻ: ചന്ദ്രൻ. അമ്മ: ലെനി. ഭാര്യ: നിരഞ്ജന. സഹോദരങ്ങൾ: അഖിൽ, അർജുൻ

മാലോട്ട് ജുമാ മസ്ജിദിനെ സമീപം താമസിക്കുന്ന ജമീല നിര്യാതയായി.

Image
  മാലോട്ട് ജുമാ മസ്ജിദിനെ സമീപം താമസിക്കുന്ന ജമീല നിര്യാതയായി. ഭർത്താവ് : പരേതനായ മജീദ്.  മക്കൾ. നവാസ്. മുജീബ്. സുമയ്യ. നദീറ. കബറടക്കം : ഉച്ചയ്ക്ക് നിടുവാട്ട് കബർസ്ഥാനിൽ

റോഡ് മുറിച്ചുകടന്നയാളെ തട്ടി ബൈക്കിന്റെ നിയന്ത്രണം നഷ്ടമായി, ലോറിയിടിച്ച് യുവാവിന് ദാരുണമരണം

Image
  തിരുവനന്തപുരം: ഉദിയൻകുളങ്ങരയിൽ ദേശീയപാതയില്‍ ഉണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കൊറ്റാമം ആറയൂർ അഴുവ് തോട്ടം ലിയോ നിവാസിൽ ലിയാനാർഡോ ദേവ് എബ്രഹാം (25) ആണ് മരിച്ചത്. ഇന്ന് രാവിലെ ഉദിയൻകുളങ്ങര സേതുലക്ഷ്മി ഭായ് പബ്ലിക് മാർക്കറ്റിന് മുന്നിലായിരുന്നു അപകടം.. പാറശാല ഭാഗത്തുനിന്ന് നെയ്യാറ്റിൻകരയിലേക്ക് ബൈക്കിൽ വരികയായിരുന്നു ലിയാനാർഡോ. മാർക്കറ്റിൽനിന്ന് റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച കാൽനടയാത്രക്കാരനെ ബൈക്ക് തട്ടിയതോടെ നിയന്ത്രണം നഷ്ടമാവുകയും തെന്നിമാറിയ ബൈക്ക് എതിരെ വന്ന ലോറിയുടെ മുന്നിലേക്ക് വീഴുകയുമായിരുന്നു.. ലോറിയിടിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ലിയാനാർഡോ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയില്‍ സൂക്ഷിച്ച ശേഷം നടപടികൾ പൂർത്തിയാക്കി വൈകുന്നേരത്തോടെ ബന്ധുക്കൾക്ക് വിട്ടുനൽകിയതായി പാറശാല പോലീസ് അറിയിച്ചു..

വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് അശ്ലീല സന്ദേശങ്ങളും ദൃശ്യങ്ങളും,യുവാവ് അറസ്റ്റിൽ.

Image
തിരുവനന്തപുരം:സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്ക് വാട്സാപ് വഴി അശ്ലീല സന്ദേശങ്ങൾ അയച്ച് ശല്യപ്പെടുത്തിയ യുവാവ് അറസ്റ്റിൽ.കണ്ണൂര്‍ തളിപ്പറമ്പ് കുരുമാത്തൂര്‍ മുയ്യംസ്വദേശിയായപുത്തന്‍വീട്ടില്‍ ജഗദീഷിനെ (37) ആണ് തിരുവനന്തപുരം സിറ്റിസൈബര്‍ക്രൈപൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മൊബൈല്‍ ഫോണ്‍പരിശോധിച്ചപ്പോള്‍ നിരവധി സ്ത്രീകള്‍ക്ക് സമാനമായ ദൃശ്യങ്ങളും സന്ദേശങ്ങളുംഅയച്ചിട്ടുള്ളതായി കണ്ടെത്തി. പ്രതിയെ അഡീഷനല്‍ ചീഫ്ജുഡീഷ്യല്‍മജിസ്‌ട്രേട്ട്കോടതിയില്‍ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഐപിഅഡ്രസ്ഉള്‍പ്പെടെയുള്ളശാസ്ത്രീയതെളിവുകളുടെ അടിസ്ഥാനത്തില്‍ തളിപ്പറമ്പില്‍നിന്നാണ്പ്രതിയെ അറസ്റ്റ് ചെയ്തത്.

കണ്ണൂർ : വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ധ്യാപിക മരണപ്പെട്ടു.

Image
  പരിയാരം: വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ മരണപ്പെട്ട പരിയാരം ഉര്‍സുലൈന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അദ്ധ്യാപിക വിളയാങ്കോട്ടെ കെ.പി.ഹൈമവതി(53)യുടെ സംസ്‌ക്കാരം നാളെ നടക്കും. മൃതദേഹം വിളയാങ്കോട് മുല്ലപ്പള്ളി മഠത്തില്‍ 02-04-26 ന് (വ്യാഴം) ഉച്ചയ്ക്ക് 11 മണി മുതല്‍ പൊതു ദര്‍ശനത്തിന് വെക്കും. രണ്ട് മണിക്ക് കടന്നപ്പള്ളി സമുദായ്ശ്മശാനത്തില്‍ സംസ്‌ക്കരിക്കും. ഭര്‍ത്താവ്: പി.വി.വേണുഗോപാലന്‍. (അദ്ധ്യാപകന്‍ ഏഴിമല കേന്ദ്രീയ വിദ്യാലയം). മക്കള്‍: കെ.പി നാരായണന്‍, കെ.പി ശ്രീലക്ഷ്മി .

പാപ്പിനിശ്ശേരിയിൽ മരപ്പൊടി നിർമ്മാണ ഫാക്ടറിക്ക് തീ പിടിച്ചു : കോടികളുടെ നഷ്ടം

Image
വളപട്ടണം : പാപ്പിനിശേരിയിൽ ഫാക്ടറിക്ക് തീ പിടിച്ച് കോടികളുടെ നഷ്ടം. പാപ്പിനിശേരി പഞ്ചായത്തിലെ തുരുത്തിയിൽ ചമ്പക്കര പ്ലൈ ആന്റ് ബയോ ഫ്യൂവൽ സെന്ന സ്ഥാപനത്തിലാണ് ഇന്ന് പുലർച്ചെ വൻ തീപിടുത്തമുണ്ടായത്. കണ്ണൂർ, തലശേരി, തളിപ്പറമ്പ് എന്നിവിടങ്ങളിൽ നിന്ന് അഞ്ച് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വലിയ ബോയിലറുകളിൽ ഉപയോഗിക്കുന്ന മരപ്പൊടി ഉണ്ടാക്കുന്ന ഫാക്ടറിക്കാണ് ഇന്ന് പുലർച്ചെ 2.53 മണിയോടെ തീ പിടിച്ചത്. സ്ഥാപനത്തിന് തൊട്ടടുത്ത് താമസിക്കുന്ന പാർട്ണർമാരിലൊരാളായ പ്രദീപ് ആണ്പുക പടരുന്നത് കണ്ട് ഫയർഫോഴ്സിൽ വിവരം അറിയിച്ചത്. ഫയർഫോഴ്സ് എത്തുമ്പോഴേക്കും തീ ആളിപടർന്നിരുന്നു. കണ്ണൂർ ഫയർ സ്റ്റേഷൻ ഓഫീസർ പി വി പവിത്രന്റെ നേതൃത്വത്തിൽഅസി. സ്റ്റേഷൻ ഓഫീസർ കെ രാജീവൻ, ജിബി ഫിലിപ്, സ്റ്റേഷൻ ഓഫീസർ ഗ്രേഡ് ജോണി തുടങ്ങി 25 ഓളം സേനാംഗങ്ങൾ ഏഴു മണിക്കൂറോളം നീണ്ട പരിശ്രമത്തിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.  സംഭവമറിഞ്ഞ് കെ വി സുമേഷ് എംഎൽഎ സ്ഥലം സന്ദർശിച്ചു. വളപട്ടണം എസ്എച്ച്ഒ അഭിഷേക് ഷിറ, എസ്ഐ വി ആർ അരുൺ , എസ്ഐ അജയൻ തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തി.

കവിതാ സമാഹാരം പ്രകാശനം ചെയ്തു

Image
  മുംബൈ മലയാളിയായിരുന്ന ശ്രീ.കെ.വി. സഹദേവന്റെ ദ്വിതീയ കവിതാ സമാഹാരമായ" പാഞ്ചജന്യം" മികച്ച അധ്യാപകനുള്ള രാഷ്ട്രപതിയുടെ പുരസ്കാരം ലഭിച്ച രാധാകൃഷ്ണൻ മാണിക്കോത്ത് നാറാത്ത് പുതിയ ഭഗവതി ക്ഷേത്രം ഓഡിറ്റോറിയത്തിൽ വച്ച് പ്രമുഖ രാഷ്ട്രീയ നേതാവും നാടക നടനുമായ ശ്രീ. ഓ. നാരായണനു നൽകിക്കൊണ്ട് പ്രകാശനം ചെയ്തു സമൂഹത്തിൽ നടമാടിക്കൊണ്ടിരിക്കുന്ന സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കും വ്യാപകമായ ലഹരി ഉപയോഗത്തിനും എതിരെയുള്ള താക്കീതാണ് തന്റെ കവിതകളിലൂടെ സഹദേവൻ നൽകിയിരിക്കുന്നതെന്നും രാഷ്ട്ര പിതാവായിരുന്ന മഹാത്മാ ഗാന്ധിയുടെ വധത്തോടെ ദിവ്യപുരുഷന്റെ നികത്താനാകാത്ത കുറവു് കവിതയിലൂടെ നമ്മെക്കാണിക്കുന്ന കവി സമൂഹത്തിന്റെ നന്മക്കായാണ് പ്രാർത്ഥിക്കുന്നതെന്നും ശ്രീരാധാകൃഷ്ണൻ മാസ്റ്റർ ചൂണ്ടിക്കാണിച്ചു. നാറാത്ത് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. സുധീഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് ശ്രീമതി ദിവ്യാ സുനിൽ സ്വാഗതം ആശംസിച്ചു. ശ്രീമാൻ മാർ വി. രജിത്ത്, ഒ നാരായണൻ, സി.എച്ച് സജീവൻ, കെ.സി.രാജൻ, സി.എച്ച്. സന്തോഷ് കുമാർ, ശ്രീമതി സിന്ധു ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.കെ വി. സഹദേവൻ കൃതജ്ഞത പറഞ്ഞു

നാറാത്ത് മുസ്ലിം ജമാഅത്ത് ഫലാഹുസിബിയാൻ ദർസ് & മദ്രസ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ദർസിന്റെ ഉദ്ഘാടനവും ദുആ മജ്ലിസും ഇന്ന്.

Image
നാറാത്ത് : നാറാത്ത് മുസ്ലിം ജമാഅത്ത് ഫലാഹുസിബിയാൻ ദർസ് & മദ്രസ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ദർസിന്റെ ഉദ്ഘാടനവും ദുആ മജ്ലിസും 2026 ഏപ്രിൽ 1 ബുധനാഴ്ച മഗ്രിബ് ന്സ്കാരാനന്തരം നാറാത്ത് ഗ്രാന്റ് ജുമാ മസ്ജിദിൽ നടക്കും. മഹല്ല് പ്രസിഡണ്ട് ഡോ. കെ.കെ മുസ്തഫ ഹാജിയുടെ അദ്ധ്യക്ഷതയിൽ പ്രമുഖ പണ്ഡിതനും പാപ്പിനിശ്ശേരി ജാമിഅ: അസ്അദിയ്യ: ഇസ്ലാമിയ്യ: അറബിക് കോളേജ് വൈസ് പ്രിൻസിപ്പാളുമായ ഉസ്താദ് യൂസുഫ് ബാഖവി മൊറയൂർ ഉദ്ഘാടനം ചെയ്യും. മഹല്ല് ഖത്തീബും മുദരിസുമായ അബുൽ ഹസൻ അലി ശാദുലി അൽ-ഖാസിമി അനുഗ്രഹ ഭാഷണം നടത്തും. മഹല്ല് സെക്രട്ടറി ബി. മുസ്തഫ ഹാജി , കെ.വി മുസ്തഫ മാസ്റ്റർ പ്രസംഗിക്കും.

വീട്ടിൽ നിന്നും കാറുമായി ഇറങ്ങി, പാമ്പള ഡാമിന് സമീപം എത്തിയപ്പോൾ കാർ നിർത്തി വനത്തില്‍ കയറി, മരിക്കുന്നതിന് തൊട്ടുമുമ്പ് തന്റെ സുഹൃത്തുക്കളെ ഫോണിൽ വിളിച്ച് താൻ മരിക്കാന്‍ പോകുന്നു എന്നും പറഞ്ഞു...

Image
  ചെറുതോണി: കാറിൽ യാത്ര ചെയ്യുന്നതിനിടെ വനത്തിനുള്ളിൽ കയറി മധ്യവയസ്കൻ ജീവനൊടുക്കി. മുരിക്കാശ്ശേരി ചെമ്പകപ്പാറ കണ്ണാത്തുകുഴി ഷിജോ ജോർജ് (52) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പാമ്പള ഡാമിന് സമീപമുള്ള വനപ്രദേശത്തായിരുന്നു സംഭവം നടന്നത്. തിങ്കളാഴ്ച രാവിലെ വീട്ടിൽ നിന്നും കാറുമായി ഇറങ്ങിയതായിരുന്നു ഷിജോ. പാമ്പള ഡാമിന് സമീപം എത്തിയപ്പോൾ പാതയോരത്ത് കാർ നിർത്തി അദ്ദേഹം വനത്തിനുള്ളിലേക്ക് കയറി. മരിക്കുന്നതിന് തൊട്ടുമുമ്പ് തന്റെ സുഹൃത്തുക്കളെ ഫോണിൽ വിളിച്ച് താൻ ജീവിതം അവസാനിപ്പിക്കാൻ പോവുകയാണെന്ന വിവരം ഷിജോ അറിയിച്ചിരുന്നു.. പരിഭ്രാന്തരായ സുഹൃത്തുക്കൾ ഉടൻ തന്നെ സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും മരിച്ച നിലയിലാണ് കണ്ടെത്താനായത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കരിമണൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. ഇടുക്കി മെഡിക്കൽ കോളേജിൽ പരിശോധനകള്‍ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ഷിജോ കുറച്ചുകാലമായി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു.​പരേതനായ ഷിജോയുടെ ഭാര്യ സിനിയാണ്. നവീൻ, നയന റോസ് എന്നിവർ മക്കളാണ്..

വിടപറഞ്ഞത് നാടിന്റെ പ്രിയപുത്രൻ, നഴ്സിംഗ് പഠനം പൂർത്തിയാക്കി കരുതലാവേണ്ടവൻ ഇനി ഓർമ്മ. ഒരു നിമിഷത്തെ ആഘാതത്തിൽ തകർന്നുവീണത് മാതാപിതാക്കളുടെ ഏക പ്രതീക്ഷ.

Image
  തിരുവനന്തപുരം: എം.സി റോഡിലുണ്ടായ ഭീകരമായ വാഹനാപകടത്തിൽ നഴ്സിംഗ് വിദ്യാർത്ഥിക്ക് ദാരുണ അന്ത്യം. പുനലൂർ ചെമ്മണ്ണൂർ സ്വദേശി ജഗത് വിജയ് (23) ആണ് മരിച്ചത്. തിരുവനന്തപുരം ശ്രീരാമകൃഷ്ണ നഴ്സിങ് കോളേജിലെ വിദ്യാർത്ഥിയാണ് ജഗത്. ഇന്നലെ പുലർച്ചെ എം.സി റോഡിൽ കീഴായിക്കോണം ജങ്ഷന് സമീപമായിരുന്നു അപകടം.. കിളിമാനൂർ ഭാഗത്തുനിന്നും വെഞ്ഞാറമൂട് ഭാഗത്തേക്ക് വരികയായിരുന്ന ജീപ്പും എതിരെ വന്ന സ്കൂട്ടറും തമ്മിൽ അതിശക്തമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സംഭവസ്ഥലത്തുതന്നെ ജഗത് വിജയ് മരണപ്പെട്ടു. അജയകുമാറിന്റെയും സോജകുമാരിയുടെയും മകനാണ് ജഗത്.. പഠനത്തിൽ മിടുക്കനായിരുന്ന ജഗത്തിന്റെ അപ്രതീക്ഷിത വിയോഗം കുടുംബത്തിനും സുഹൃത്തുക്കൾക്കും വലിയ ആഘാതമായി. നാടിന്റെയും വീടിന്റെയും വലിയ പ്രതീക്ഷയായിരുന്ന ഒരു യുവാവിന്റെ ജീവനാണ് റോഡിലെ അശ്രദ്ധ കവർന്നെടുത്തത്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ബന്ധുക്കൾക്ക് വിട്ടുനൽകി.

ഇരിണാവ് ടറഫിന് സമീപം ബൈക്ക് അപകടത്തിൽ വിദ്യാർത്ഥി മരിച്ചു

Image
കണ്ണപുരം യോഗശാലക്ക് താമസിക്കും മുല്ലാലി ഇസ്മായിൽക്കാൻ്റെ മകൾ ഫാഹിമ എന്നിവരുടെ മകൻ മുഹമ്മദ് ആദിൽ എൻ ടി  (18 വയസ്)  അപകടത്തിൽ മരിച്ചു . ഇന്നലെ രാത്രി ആണ് സംഭവം നടന്നത് (പിതാവ് അഫ്സൽ പാപ്പിനിശ്ശേരി സ്വദേശി വിദേശത്തു നിന്ന് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട് )  സഹോദരങ്ങൾ:  ഹാഫിള് ഫളൽ, ആയിഷ സഹ്റ) കബറടക്കം : ഇന്ന് വൈകിട്ട്. കണ്ണപുരം ജുമാ മസ്ജിദ് കബർസ്ഥാനിൽ.

തളിപ്പറമ്പ്: ഭര്‍തൃവീട്ടില്‍ കുഴഞ്ഞുവീണ് ചികില്‍സയിലായിരുന്ന യുവതി മരിച്ചു.

Image
  തളിപ്പറമ്പ്: ഭര്‍തൃവീട്ടില്‍ കുഴഞ്ഞുവീണ് ചികില്‍സയിലായിരുന്ന യുവതി മരിച്ചു. പനങ്ങാട്ടൂര്‍ പാട്യം സ്മാരക വായനശാലക്ക് സമീപം ടി.വി.വിനോദ്കുമാറിന്റെ ഭാര്യ പയ്യരട്ട കെ.ദിവ്യ(40)യാണ് മരണപ്പെട്ടത്. ഇന്നലെ വൈകുന്നേരം 3.30 ന് കുഴഞ്ഞുവീണ ദിവ്യയെ ഉടന്‍ തന്നെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും നാലരയോടെ മരണപ്പെട്ടു. മകന്‍: ആഷിന്‍. അച്ഛന്‍: പരേതനായ പയ്യരട്ട ദാമോദരന്‍. അമ്മ: കെ.നാരായണി. സഹോദരങ്ങള്‍: ദീപ(മുതുകുട), ദിലീപന്‍. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് (ഏപ്രില്‍-1) ഉച്ചക്ക് 12 മണി മുതല്‍ പനങ്ങാട്ടൂരിലും 1 മണി മുതല്‍ ചെനയന്നൂരിലെ വീട്ടിലും പൊതുദര്‍ശനം. ശവസംസ്‌കാരം: ഉച്ചക്ക് 2 മണിക്ക് നെല്ലിപ്പറമ്പ് പഞ്ചായത്ത് ശ്മശാനത്തില്‍.

പാപ്പിനിശ്ശേരി:അരോളി അരയാല പുതിയക്കാട്ടില്ലത്ത് പി.ഐ ജാതവേദൻ നമ്പൂതിരി (73 ) അന്തരിച്ചു.

Image
  പാപ്പിനിശ്ശേരി:അരോളി അരയാല പുതിയക്കാട്ടില്ലത്ത് പി.ഐ ജാതവേദൻ നമ്പൂതിരി (73 ) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച രാവിലെ 10 ന് (ഏപ്രിൽ ഒന്ന്) വീട്ടുവളപ്പിൽ ഇരിക്കൂർ  കല്ല്യാട് വിഷ്ണു ക്ഷേത്രം മുൻ മേൽശാന്തിയായിരുന്നു. ഭാര്യ: രമാദേവി അന്തർജ്ജനം മക്കൾ: പി.ഐ നാരായണൻ നമ്പൂതിരി (മേൽശാന്തി - ചിറക്കൽ ധന്വന്തരി ക്ഷേത്രം ) , പി.ഐ ദാമോദരൻ നമ്പൂതിരി (ബ്രാഞ്ച് ഹെഡ് യൂണിമണി, കണ്ണൂർ ),പി.ഐ സാവിത്രി അന്തർജ്ജനം, മരുമക്കൾ: സൗമ്യ ( മൊളോളം ) മഞ്ജുഷ എടയാർ  കീക്കാങ്കോട്ട് പുതിയില്ലത്ത് ശ്രീശൻ വാഴുന്നവർ  സഹോദരി: കോമളം കിഴക്കേടത്തില്ലം വെള്ളൂർ