Posts

Showing posts from January, 2022
Image
  പി.പി.രാജീവൻ ചികിത്സാ ഫണ്ട് മുല്ലക്കൊടി ബോട്ട് കടവിന് സമീപം താമസിക്കുന്ന പി.പി.ലക്ഷ്മിയുടെ മകൻ പി.പി.രാജീവൻ 39 വയസ്സ് കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ കണ്ണൂർ A K G ആശുപത്രിയിൽ I C U വിൽ ഒരാഴ്ചയിലധികമായി ചികിത്സയിലാണ് ഭാര്യയും രണ്ട് കുട്ടികളുമടങ്ങിയ രാജീവൻ്റ കുടുംബത്തിന് ഇതുവരെയുള്ള ചികിത്സയ്ക്ക് തന്നെ വളരെയധികം തുക ചെലവായിക്കഴിഞ്ഞു ദീർഘകാലത്തെ ചികിത്സകൊണ്ടു മാത്രമേ രാജീവനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ സാധിക്കുകയുള്ളു. ഭാരിച്ച ചികിത്സാ ചെലവ് ഈ കുടുംബത്തിന് താങ്ങാൻ കഴിയുന്നതിനുമപ്പുറമാണ് ..ഈ സാഹചര്യത്തിൽ നാട്ടുകാരുടെ നേതൃത്വത്തിൽ യോഗം ചേർന്ന് മയ്യിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ: എ.ടി.രാമചന്ദ്രൻ , മയ്യിൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്: ശ്രീ: എ.ബാലകൃഷ്ണൻ ,ശ്രീ: ടി.പി.മനോഹരൻ എന്നിവർ രക്ഷാധികാരികളും ബഹു: വാർഡ് മെമ്പർ ശ്രീ: എം.അസൈനാർ ചെയർമാനും, ശ്രീ: കെ .ദാമോദരൻ കൺവീനറും  ആയി  വിപുലമായ ചികിത്സാ സഹായകമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. നിങ്ങളുടെ കഴിവിനനുസരിച്ച് സാമ്പത്തിക സഹായം കമ്മിറ്റിയെ നേരിട്ടോ ചികിത്സാ കമ്മിറ്റിയുടെ പേരിലുള്ള ബേങ്ക് എക്ക
Image
  കീരിയാട് ചെറൂട്ട പാർവ്വതി (90)നിര്യാതയായി ഭർത്താവ് പരേതനായ എം ചാത്തുകുട്ടി നമ്പ്യാർ മക്കൾ: നാരായണൻ (പു. ക. സംസ്ഥാന കമ്മിറ്റി അംഗം, സത്യഭാമ, കോമളവല്ലി, രാധാമണി, കൃഷ്ണകുമാർ, മരുമക്കൾ: ബാലകൃഷ്ണൻ(അരിമ്പ്ര), വേണുഗോപാൽ, കോടല്ലൂർ(സിപിഐ എം കൊടല്ലൂർ ലോക്കൽ കമ്മിറ്റി അംഗം), ഗിരീഷ് (bsf), സവിത.
   വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ  തളിപ്പറമ്പ്: 19 വയസുകാരിയായ പണ്‍കുട്ടിയെ വീട്ടിനകത്ത് തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തളിപ്പറമ്പ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കണ്ണൂര്‍ ഗവ.മ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വൈകുന്നേരം സമുദായശ്മശാനത്തില്‍ സംസ്‌ക്കരിക്കും.
Image
സോളാർ ഇടപാടുമായി ബന്ധപ്പെട്ട പരാമർശം; ഉമ്മൻ ചാണ്ടിക്ക് വി.എസ് 10 ലക്ഷം നൽകണം തിരുവനന്തപുരം: സോളാർ ഇടപാടുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട് കോൺ​ഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി നൽകി ഹർജിയിൽ മുൻ മുഖ്യമന്ത്രി വിഎസ് അച്യൂതാനന്ദന് തിരിച്ചടി. പരാമർശത്തിൽ വിഎസ് ഉമ്മൻചാണ്ടിക്ക് പത്തു ലക്ഷത്തി പതിനായിരം രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് കോടതി വിധിച്ചു. തിരുവനന്തപുരം പ്രിൻസിപ്പൽ സബ് കോടതിയുടേതാണ് ഉത്തരവ്. 2013 ആ​ഗസ്റ്റിൽ ഒരു സ്വകാര്യ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഉമ്മൻ ചാണ്ടിക്കെതിരെ വിഎസ് അഴിമതി ആരോപണം ഉന്നയിച്ചത്. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി ഒരു കമ്പനി ഉണ്ടാക്കി അഴിമതി നടത്തിയെന്നായിരുന്നു വി.എസിന്റെ പരാമർശം. ഈ പരാമർശം മുൻനിർത്തിയാണ് ഉമ്മൻ ചാണ്ടി നഷ്ടപരിഹാര കേസ് ഫയൽ ചെയ്തത്.  സത്യം ജയിക്കുമെന്ന് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.
Image
  കളിയാട്ടം നിർത്തിവെച്ചു ഭക്തജനങ്ങളെ   മുല്ലക്കൊടി പാറമ്മൽ പുതിയ പുരയിൽ ശ്രീ ചോന്നമ്മ കാവിലെ (ഫെബ്രുവരി 5,6,7)ഈ വർഷത്തിലെ കളിയാട്ടം ക്രോവിഡ് 19.വർധിച്ചു വരുന്ന സാഹചര്യം കണക്കിലെടുത്തു നിർത്തിവെച്ചതായി അറിയിക്കുന്നു......                                             എന്ന്                 ക്ഷേത്രസമിതി
Image
  പ്രേമവല്ലി കെ (48) നിര്യാതയായി ഭർത്താവ് പി രമേശൻ മക്കൾ: ഷമി രമേഷ്, ഷാലിമ രമേഷ്, അജൽ മരുമകൻ : വിജേഷ്  സഹോദരങ്ങൾ : ബാലകൃഷ്ണൻ,  കരുണാകരൻ, വിജയൻ, ദേവദാസൻ, പരേതനായ ഭാസ്കരൻ  സഞ്ചയനം ചൊവ്വാഴ്ച cont : +91 99479 94063
Image
  തളിപ്പറമ്പ് പോലീസ് ഡംപിംഗ് യാര്‍ഡില്‍ വന്‍ തീപിടുത്തം  തളിപ്പറമ്പ് പോലീസ് ഡംപിംഗ് യാര്‍ഡില്‍ വന്‍ തീപിടുത്തം നിരവധി വാഹനങ്ങള്‍ കത്തി നശിച്ചു. ഇന്ന് വൈകുന്നേരം നാലോടെയാണ് സംസ്ഥാന പാതയില്‍ വെള്ളാരംപാറയിലെ യാര്‍ഡില്‍ തീ പടര്‍ന്നുപിടിച്ചത്. തളിപ്പറമ്പ്- പരിയാരം പോലീസ് പരിധിയിലെ ഇരുന്നൂറിലേറെ വാഹനങ്ങളാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. വിവിധ കേസുകളിൽ പെട്ട് പോലീസ് പിടികൂടിയ തൊണ്ടി വാഹനങ്ങളും അപകടത്തില്‍ പെട്ട വാഹനങ്ങളുമാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ള മണല്‍ ലോറികളും ഇക്കൂട്ടത്തിലുണ്ട്. തൊട്ടടുത്ത പറമ്പില്‍ പ്രത്യക്ഷപ്പെട്ട തീ വളരെ പെട്ടെന്ന് ഡംപിംഗ് യാര്‍ഡിലെ വാഹനങ്ങളിലേക്ക് പടരുകയായിരുന്നു. വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്നിശമന സേനയിലെ സ്റ്റേഷന്‍ ഓഫീസര്‍ പി.വി. അശോകന്‍, അസി. സ്‌റ്റേഷന്‍ ഓഫീസര്‍ ടി.അജയന്‍, അസി. സ്റ്റേഷന്‍ ഓഫീസര്‍ ഗ്രേഡ് കെ.വി.സഹദേവന്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ രണ്ട് യൂണിറ്റ് സേനാംഗങ്ങള്‍ രണ്ടരമണിക്കൂറിലെറെ പ്രയത്‌നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഡംപിംഗ് യാര്‍ഡിലെ കാടുകള്‍ യഥാസമയത്ത് വെട്ടി തെളിച്ച് വൃത്തിയാക്കാത്തത് കൊണ്ടാണ് വാഹനങ്ങള്‍ക്ക് മീതെ പടര
Image
  ഏരുവേശി ഗവ. യുപി സ്കൂൾ അധ്യാപകൻ വി വി സുകുമാരൻ നിര്യാതനായി ശ്രീകണ്ഠപുരം: കാവുമ്പായിലെ വലിയ വീട്ടിൽ സുകുമാരൻ (54) അന്തരിച്ചു. ഏരുവേശി GOVT UP സ്കൂൾ അധ്യാപകനാണ്. ഭാര്യ: ലളിത  (മാതമംഗലം) മക്കൾ: അനുഷ, അഭയ അച്ഛൻ: രാഘവൻ നായർ അമ്മ: ശാരദാമ്മ. സഹോദരങ്ങൾ: വിലാസിനി, പ്രദീപൻ, പ്രേമരാജൻ.
Image
  മുയ്യം ഇരുവീശിയിലെ മേക്കനപ്രത്ത്‌ ഗോവിന്ദൻ അന്തരിച്ചു സംസ്കാരം 11 മണിക്ക് kv
Image
  മുയ്യം :മുച്ചിലോട്ട് കാവിന് സമീപത്തെ പുത്തൻ വീട്ടിൽ പാർവ്വതി (71)വയസ്സ് അന്തരിച്ചു . ഭർത്താവ് പരേതനായ പി. വി. ചാത്തുക്കുട്ടി. മക്കൾ, അമർനാഥ്, ശോഭ, വിശ്വനാഥ്, (ഗൾഫ് ), ശിവനാഥ്, ജഗദീശൻ, പരേതനായ പ്രേംനാഥ്, മരുമക്കൾ, കാഞ്ചന (കുറ്റിയാട്ടൂർ ), വേണുഗോപാൽ (വെള്ളോറ ), സിന്ദൂരി (കുറ്റൂർ ), സിന്ധു (മോറാഴ ), ജയന്തി (കാസർഗോഡ് )സംസ്കാരം വെള്ളിയാഴ്ച രാവിലെ  9 മണിക്ക് സമുദായ ശ്മശാനത്തിൽ.
Image
  നാറാത്ത് വെടിമാടിലെ ശിൽന മരണപ്പെട്ടു നാറാത്ത് ആലിൻകീഴിൽ വെടിമാടിലെ ശിൽന മരണപ്പെട്ട വിവരം വ്യാസന സമേതം അറിയിക്കുന്നു ഭർത്താവ്: പ്രഭാലേഷ് (തളിപറമ്പ്) അച്ഛൻ: ചന്ദ്രൻ (rtd സഹകരണ bank) അമ്മ: ശാന്ത സഹോദരികൾ: ഷംന , അനുഷ
Image
  മീത്തലെ വീട്ടിൽ പാർവ്വതി (80) നിര്യാതയായി കുറുമാത്തൂർ പെരുമ്പയിലെ പരേതനായ കേളുകോമരത്തിന്റെ ഭാര്യ മീത്തലെ വീട്ടിൽ പാർവ്വതി (80) നിര്യാതയായ വിവരം വ്യസനസമേതം അറിയിക്കുന്നു.     മക്കൾ : പത്മാവതി,ബാലകൃഷ്ണൻ,സതി,ശ്രീജ. മരുമക്കൾ : രാമർകുട്ടി (വെള്ളാവ് ),ലീന ( മുയ്യം ),ബാലകൃഷ്ണൻ ( കൂട്ടുമുഖം),പ്രകാശൻ (പെരുമാചേരി ). സഹോദരങ്ങൾ : നാരായണി ( ചീക്കോട് ),ലക്ഷ്മി (അഴീകോട് ),കാർത്യായണി ( കുറുമാത്തൂർ ).   സംസ്കാരം ഇന്ന് രാത്രി 9 മണിക്ക്
Image
  മുയ്യത്തെ പ്രശസ്ത തെയ്യം കലാകാരൻ ചിണ്ടപ്പെരുവണ്ണാൻ 105 അന്തരിച്ചു   ഭാര്യ പരേതയായ നാണി മക്കൾ കാർത്ത്യായണി ചിണ്ടപ്പെരുവണ്ണാൻ പ്രേമൻ, , സുധ , സുമ മരുമക്കൾ കോരപ്പെരുവണ്ണാൻ (ചവനപ്പുഴ) ) പുഷ്പൻ (കീഴാറ്റൂർ) പവിത്രൻ (ചുളിയാട്) സഹോദരങ്ങൾ  പരേതരായ താല അപ്പപ്പെരുവണ്ണാൻ കോരപ്പെരുവണ്ണാൻ രാമപ്പെരുവണ്ണാൻ സംസ്കാരം രാവിലെ 10 മണി വരഡൂൽ പൊതുസ്മശാനം
Image
  കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതിപ തിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാൻ്റ്  പദ്ധതി രൂപീകരണ വികസിന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എം.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പാച്ചേനി രാജീവൻ അധ്യക്ഷത വഹിച്ചു കരട് പദ്ധതി രേഖ വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ടി.പി.പ്രസന്ന അവതരിപ്പിച്ചു ബ്ലോക്ക് പഞ്ചായത്ത് മെംബർ സി.എം.സവിത, പി.പി.ഷനോജ്, വാർഡ് മെംബർ കെ.ശശിധരൻ, ആസൂത്രണ സമിതി സത്യനാരായണൻ, കെ.സി. സുമിത്രൻ, ചന്ദ്രൻ കീരിയാട്, അഡ്വ: മുജീബ് റഹ്മാൻ, പി.ദിവാകരൻ, എന്നിവർ സംസാരിച്ചു   ജി തേഷ്.പി.കെ സ്വാഗതവും സ്ഥിരം സമിതി അധ്യക്ഷ  പി.പി.ഷൈനി നന്ദിയും പറഞ്ഞു
Image
  നൂറ്റാണ്ട് വർഷം പഴക്കമുള്ള കീച്ചേരി ആൽമരം വെട്ടിമാറ്റി ദേശീയ പാത വികസനവുമായി ബന്ധ്പെട്ട് കീച്ചേരി ഹൈവേ റോഡിന് സമീപമുള്ള വൻ ആൽമരം വെട്ടി മാറ്റി ദേശീയ പാത വികസനത്തിൻ്റെ ഭാഗമായി അനവതി മരങ്ങളും കടകളും വീടുകളും കച്ചവട സ്ഥാപനങ്ങളും നിലവിൽ പൊളിച്ചു മാറ്റിയിരുന്നു. കീച്ചേരി ഈ ആൽമരം പ്രകൃതി രമണീമായ കാഴ്ച തന്നെയായിരുന്നു ഇനി ആ ആൽമരം ഇനി അവിടെ ഇല്ല ...
Image
അഭിമാനമാ നേട്ടവുമായി ഡോക്ടർ അഖില മോഹനൻ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി & സയൻസ്, പിലാനി- കെ.കെ.ബിർള, ഗോവ കാമ്പസിൽ നിന്നും തിയററ്റിക്കൽ ഫിസിക്സിൽ ഡോ.സുനിൽ കുമാറിന്റെ മേൽനോട്ടത്തിൽ പിഎച്ച്ഡി പൂർത്തിയാക്കിയ അഖില മോഹൻ നിരവധി ദേശീയ- അന്തർദേശീയ സെമിനാറുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. കുറ്റ്യാട്ടൂർ പാവന്നൂരിലെ 'ശ്രീലക്ഷ്മി'യിൽ സി.വി.മോഹനൻ്റെയും എം.വി.പ്രേമ വല്ലിയുടെയും മകളാണ്. സഹോദരി അപ്സര മോഹൻ.
Image
 ഫാർമസിസ്റ് മരണപ്പെട്ടു 17.01.2022 പാപ്പിനിശ്ശേരി വെസ്റ്റ് എൽ പി സ്കൂളിന് സമീപം പരേതനായ വലിയ വീട്ടിൽ രാമകൃഷ്ണന്റെയും ഇന്ദിരയുടെയും മകൾ *രജിത* (ഫർമസിസ്റ്. പയ്യന്നൂർ govt. ഹോസ്പിറ്റൽ )നിര്യാതയായി. മൃതദേഹം വൈകുന്നേരം 3മണിയോടെ പാപ്പിനിശ്ശേരിയിലെ വീട്ടിലെത്തിക്കും. പിന്നീട് കാഞ്ഞരങ്ങാട് സംസ്‌കരിക്കും   കുറുമാത്തൂർ വാർത്തകൾ
Image
കരിമ്പത്തെ പതിനൊന്നാം വളവ് നിവർത്തുന്നതിന്റെ പ്രവർത്തി അന്തിമഘട്ടത്തിൽ കരിമ്പത്തെ പതിറ്റാണ്ടുകൾ പഴക്കമുള്ള പതിനൊന്നാം വളവ് റോഡ് നിവർത്തുന്നതിന്റെ പ്രവർത്തനം അന്തിമഘട്ടത്തിൽ  തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന പാതയിലെ ഏറ്റവും വലിയതും അപകടകരമായ പതിനൊന്നാം വളവ് ഈ മാസത്തോട് കൂടി പ്രവർത്തനം പൂർത്തികരിക്കാൻ സാധ്യത.
Image
  പ്രതിഷ്ഠാദിന ഇട കളിയാട്ടം ജനുവരി 16,17 ശ്രീ കുണ്ടത്തിൽ കാവ് പുതിയ ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിന ഇട കളിയാട്ടം ജനുവരി 16,17 ഞായർ തിങ്കൾ ദിവസങ്ങളിൽ നടത്തപ്പെടുന്നു

മരണപ്പെട്ടു

Image
പുതിയാണ്ടി പത്മനാഭൻ അഴീക്കോട്:  ചാൽ കളത്തിൽ കാവിനടുത്ത പുതിയാണ്ടി പത്മനാഭൻ (74) നിര്യാതനായി. കേരള ദിനേശ് ബീഡി (വൻകുളത്തു വയൽ) മുൻ ജീവനക്കാരനാണ്. ഭാര്യ: കുറ്റിച്ചി സുശീല . മക്കൾ: ഷാജി (അഴീക്കോട് അഴീക്കോട് സർവ്വീസ് കോ ഓപറേറ്റീവ് ബാങ്ക് , പ്രസിഡന്റ് -കൊണ്ഗ്രെസ്സ് ബൂത്ത് 09 അഴീക്കോട് ), ഷിനോജ്, ഷീജിത്ത്. മരുമക്കൾ: പ്രസീത, ഷബിന, പ്രിയ. സഹോദരങ്ങൾ: പവിത്രൻ ( കാഞ്ഞങ്ങാട്), വിമല, ദിനേശൻ (നീലേശ്വരം), പരേതരായ ലക്ഷ്മണൻ, നാരായണി. സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് കൊയക്കീൽ ശ്മശാനത്തിൽ നടക്കും.