മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും, ബ്ലോക്ക് പഞ്ചായത്തിൻ്റെ പ്രഥമ പ്രസിഡന്റുമായിരുന്ന ബീനാ ബിനു അന്തരിച്ചു



മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും ഏറ്റുമാനൂർ, ബ്ലോക്ക് പഞ്ചായത്തിൻ്റെ പ്രഥമ പ്രസിഡന്റുമായിരുന്ന ബീനാ ബിനു അന്തരിച്ചു



ഏറ്റുമാനൂർ: മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രഥമ പ്രസിഡന്റുമായിരുന്ന ബീനാ ബിനു അന്തരിച്ചു. കോട്ടയം ഒളശ്ശയിലെ വെള്ളാപ്പള്ളി ഇടത്തിൽ വീട്ടിൽ വച്ച് ഇന്നു വൈകുന്നേരം കുഴഞ്ഞു വീണാണ് അന്ത്യം സംഭവിച്ചത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ പ്രഥമ വനിതാ പ്രസിഡൻ്റായിരുന്നു. 1995 ൽ പുലിക്കുട്ടി ഡിവിഷനിൽ നിന്നും ,2000 ൽ അയ്മനം ഡിവിഷനിൽ നിന്നും ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധിയായി, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ആദ്യവനിതാ പ്രസിഡണ്ടായി. 2010 ൽ കുമരകം ജില്ലാ പഞ്ചായത്ത് ഡിവിഷൻ പ്രതിനിധി ആയി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയും സേവനമനുഷ്ഠിച്ചു.

2015 ൽ പരിപ്പ് ഡിവിഷനിൽ നിന്നും തെരെഞ്ഞെടുക്കപ്പെടുകയും 2018 ൽ വീണ്ടും ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി. കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ കുമരകം ഡിവിഷനിൽ നിന്നും കോട്ടയം ജില്ലാ പഞ്ചായത്തിലേയ്ക്ക് മത്സരിച്ചെങ്കിലും വിജയിക്കാനായില്ല.

മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി, കോട്ടയം ഡിസിസി അംഗം, അയ്മനം അഗ്രികൾച്ചറൽ ഡെവലപ്മെൻ്റ് ആൻഡ് ഇംപ്രൂവ്മെൻ്റ് ബാങ്ക് ഡയറക്ടർ ബോർഡംഗം, എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. പരേതനായ വെളളാപ്പള്ളിൽ ബിനു ആണ് ഭർത്താവ്.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം