Posts

Showing posts from March, 2022
Image
പാമ്പുരുത്തി സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി 31.03.2022 Time 11: 18 PM പാമ്പുരുത്തി കുലോത്ത് പിടികയിൽ നിസാർ ഹൃദയ ഘാതം മൂലം മരണപ്പെട്ട വിവരം വ്യസന സമേതം അറിയിക്കുന്നു https://chat.whatsapp.com/FjO7gtYt23iAalOsvDiVU6
Image
  യാത്രയ്ക്കിടെ ബസില്‍വെച്ച് ഉപദ്രവിച്ചയാളെ ഓടിച്ച് പിടിച്ച് പൊലീസിലേൽപ്പിച്ച് യുവതി;*രിവെള്ളൂർ സ്വദേശി ആരതിയാണ് ചെറുത്തുനില്‍പ്പിന്റെയും പോരാട്ടത്തിന്റെയും പുത്തൻ മാതൃക തീർത്തത് പയ്യന്നൂർ : യാത്രയ്ക്കിടെ ബസില്‍വെച്ച് ഉപദ്രവിച്ചയാളെ ഓടിച്ച് പിടിച്ച് പൊലീസിലേൽപ്പിച്ച് യുവതി. കരിവെള്ളൂര്‍ കുതിരുമ്മലെ പി. തമ്പാന്‍ പണിക്കരുടെയും ടി. പ്രീതയുടെയും മകള്‍ പി.ടി. ആരതിയാണ് ചെറുത്തുനില്‍പ്പിന്റെയും പോരാട്ടത്തിന്റെയും പുത്തൻ മാതൃക തീർത്തത്. കഴിഞ്ഞ ദിവസം കരിവെള്ളൂരില്‍നിന്ന് കാഞ്ഞങ്ങാട്ടേക്ക് കെ.എസ്.ആര്‍.ടി.സി. ബസില്‍ യാത്ര ചെയ്യുമ്പോഴാണ് ആരതിയ്ക്ക് ദുരനുഭവമുണ്ടായത്. ബസില്‍നിന്ന് ഇറങ്ങിയോടിയ അക്രമിയെ കാഞ്ഞങ്ങാട് ടൗണിലൂടെ പിന്നാലെ ഓടിയാണ് ആരതി പിടിച്ചത്. പ്രതി മാണിയാട്ട് സ്വദേശി രാജീവനെ (52) പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ ബസ് പണിമുടക്കായതിനാല്‍ ബസില്‍ നല്ല തിരക്കായിരുന്നു. നീലേശ്വരത്തെത്തിയപ്പോള്‍ ലുങ്കിയും ഷര്‍ട്ടും ധരിച്ച ഒരാള്‍ ആരതിയെ ശല്യം ചെയ്യാന്‍ തുടങ്ങി. പലതവണ മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും അയാള്‍ അനുസരിച്ചില്ല. ബസിലുള്ള മറ്റാരും പ്രതികരിച്ചുമില്ല. ഉപദ്രവം തുടര്‍ന്നതോടെ പിങ്ക്‌പൊല
Image
  വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയുടെ വീട്ടിലെത്തി യുവാവ് തീ കൊളുത്തി മരിച്ചു. വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയുടെ വീട്ടിലെത്തി യുവാവ് തീ കൊളുത്തി മരിച്ചു. ജാതിയേരി പൊൻപറ്റ വീട്ടിൽ രത്നേഷ് (42) ആണ് മരിച്ചത്. കോഴിക്കോട് നാദാപുരം ജാതിയേരി കല്ലുമ്മലിൽ ഇന്ന് പുലർച്ചെ രണ്ട് മണിക്കാണ് സംഭവം. അരകിലോ മീറ്ററോളം അകലെയുള്ള യുവതിയുടെ വീട്ടിലെത്തി അക്രമം നടത്തുകയായിരുന്നു. വീടിന്റെ മുറ്റത്ത് ഉണ്ടായിരുന്ന ഇരുമ്പ് ഗോവണി ഉപയോഗിച്ച് ഇരുനില കോൺക്രീറ്റ് വീടിന്റെ മുകൾ നിലയിൽ കയറുകയും വാതിൽ തകർത്ത് കിടപ്പ് മുറിയിൽ തീ വയ്ക്കുകയായിരുന്നു. വീട്ടിൽ നിന്ന് തീ ആളിപടരുന്നത് കണ്ട അയൽവാസി ബഹളം വച്ച് നാട്ടുകാരെ വിവരം അറിയിച്ചു. പ്രദേശ വാസികൾ ഓടിയെത്തിയപ്പോൾ വീടിന്റെ ടെറസിൽ നിന്ന് ഇറങ്ങി വന്ന രത്നേഷ് ദേഹമാസകലം പെട്രോൾ ഒഴിക്കുകയും, കുടിക്കുകയും ചെയ്ത ശേഷം തീ കൊളുത്തുക ആയിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ശരീരമാകെ തീ ആളിപടർന്ന് വീട്ടിലേക്കുള്ള വഴിയിൽ ഗെയ്റ്റിന് സമീപം രത്നേഷ് വീണു. യുവതിക്കും സഹോദരനും സഹോദര ഭാര്യയ്ക്കും പരുക്കേറ്റു. ഇവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. യുവതിയുടെ വിവാഹം
Image
  നിർമ്മാണത്തിലിരിക്കെ വീടിൻ്റെ രണ്ടാംനിലയുടെ സൻഷൈഡ് തകർന്നുവീണുതല നാഴിക്ക് വൻ അപടകം ഒഴിവായി അഴീക്കോട് ചാൽ ദയ അക്കാദമിയുടെ സമീപത്തുള്ളഷബീർ മൻസിലിൽ പി.കെ സൗജത്തിൻ്റെ രണ്ടാം നിലയുടെ സൺഷൈഡാണ് ഇന്ന് ഉച്ചയോട് കൂടി തകർന്ന് വീണത്. പണിമുടക്ക് ദിനമായത് കൊണ്ട് വീട്ടുകാരും സമീപത്തുള്ള കുട്ടികളും വീടിൻ്റെ മുൻവശത്ത് കളിക്കുന്നുണ്ടായിരുന്നു. നാഴിക്കാണ് വൻ അപകടം ഒഴിവായത്. ഒരു സ്കൂട്ടറും രണ്ട് സൈക്കളും പൂർണ്ണമായും തകർന്നു. സംഭവസ്ഥലം എം.എൽ.എ കെ വി സുമേഷ്, പഞ്ചായത്ത് പ്രസിണ്ടൻ്റ് കെ.അജീഷ്, CPM ഏരിയ കമ്മിറ്റി അംഗം സുരേന്ദ്രൻ DYFI നേതാക്കളായ എം.വി ലജിത്ത്, ഷിസിൽ തേനായി, സാരംഗ് പി തുടങ്ങിയവർ സന്ദർശിച്ചു
Image
 മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും, ബ്ലോക്ക് പഞ്ചായത്തിൻ്റെ പ്രഥമ പ്രസിഡന്റുമായിരുന്ന ബീനാ ബിനു അന്തരിച്ചു മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും ഏറ്റുമാനൂർ, ബ്ലോക്ക് പഞ്ചായത്തിൻ്റെ പ്രഥമ പ്രസിഡന്റുമായിരുന്ന ബീനാ ബിനു അന്തരിച്ചു ഏറ്റുമാനൂർ: മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രഥമ പ്രസിഡന്റുമായിരുന്ന ബീനാ ബിനു അന്തരിച്ചു. കോട്ടയം ഒളശ്ശയിലെ വെള്ളാപ്പള്ളി ഇടത്തിൽ വീട്ടിൽ വച്ച് ഇന്നു വൈകുന്നേരം കുഴഞ്ഞു വീണാണ് അന്ത്യം സംഭവിച്ചത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ പ്രഥമ വനിതാ പ്രസിഡൻ്റായിരുന്നു. 1995 ൽ പുലിക്കുട്ടി ഡിവിഷനിൽ നിന്നും ,2000 ൽ അയ്മനം ഡിവിഷനിൽ നിന്നും ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധിയായി, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ആദ്യവനിതാ പ്രസിഡണ്ടായി. 2010 ൽ കുമരകം ജില്ലാ പഞ്ചായത്ത് ഡിവിഷൻ പ്രതിനിധി ആയി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയും സേവനമനുഷ്ഠിച്ചു. 2015 ൽ പരിപ്പ് ഡിവിഷനിൽ നിന്നും തെരെഞ്ഞെടുക്കപ്പെടുകയും 2018 ൽ വീണ്ടും ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി. കഴിഞ്ഞ തെരെഞ്ഞ
Image
  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീര്‍ (79) അന്തരിച്ചു. ഹൃദ്രോഗത്തെ തുടര്‍ന്ന് അഞ്ച് വര്‍ഷത്തിലേറെയായി ചികിത്സയിൽ ആയിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ 4.20 ഓടെ തിരുവനന്തപുരം വെമ്പായത്തെ വസതിയിലായിരുന്നു അന്ത്യം. കെ.എസ്.യു വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ എത്തി കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്ന നേതാവാണ് വിട പറഞ്ഞത്. 2016 വരെ കെപിസിസിയുടെ സുപ്രധാനമായ മുഖമായിരുന്ന ബഷീര്‍. പിന്നീട് രോഗ ബാധിതനായതിനെ തുടര്‍ന്ന് പൂര്‍ണമായും വിശ്രമ ജീവിതത്തിലേക്ക് മാറുകയായിരുന്നു. 1945 ല്‍ തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂടിന് സമീപമുള്ള തലേക്കുന്ന് ഗ്രാമത്തിലായിരുന്നു ജനനം. മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന് കൂടുതല്‍ പ്രധാന്യം നല്‍കിയ വ്യക്തിത്വമായിരുന്ന ബഷീര്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ എ.കെ ആന്റണിയുടെ വിശ്വസ്തൻ ആയിരുന്നു. 1977ല്‍ കഴക്കൂട്ടത്ത് നിന്ന് ബഷീര്‍ ആദ്യമായി നിയമസഭയിലെത്തി. പിന്നീട് എ.കെ ആന്റണിക്ക് മത്സരിക്കാനായി സ്ഥാനം രാജിവച്ചു. ചിറയിന്‍കീഴില്‍ നിന്ന് രണ്ട് തവണ (1984, 89) ലോക്‌സഭ അംഗമായി. അതിന് മുമ്പ് രണ്ട് തവണ രാജ്യസഭ അംഗമായും പ്രവര്‍ത്തിച്ചു. 1980 മുതല്‍ 1989 വരെ തിരുവനന്തപുരം ഡിസിസി പ്ര
Image
  തളിപ്പറമ്പിൽ 26 വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു തളിപ്പറമ്പ്: യുവതി കുഴഞ്ഞുവീണ് മരിച്ചു. കാഞ്ഞിരങ്ങാട് കാര്‍ക്കീലിലെ ചന്ദ്രന്‍-സുജാത ദമ്പതികളുടെ മകള്‍ ആതിര(26) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെ ഏഴോം കണ്ണോത്തെ ഭര്‍തൃവീട്ടില്‍ കുഴഞ്ഞുവീണ ആതിരയെ ഉടന്‍തന്നെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.
Image
  പ്ലസ് ടു വിദ്യാർത്ഥിനി നിര്യാതയായി കമ്പിൽ :- കമ്പിൽ പന്ന്യങ്കണ്ടി അറബിക് കോളേജിന് സമീപത്തെ ലാലിലകത്ത് ഹിബ ( 17 ) നിര്യാതയായി. കമ്പിൽ ഹയർ സെക്കൻ്ററി സ്കൂൾ  പ്ലസ്ടു വിദ്യാർത്ഥിനിയാണ്. ആദം കുട്ടി-  മൈമുന ദമ്പതികളുടെ മകളാണ് മരണപ്പെട്ട ഹിബ.
Image
കെ.പി.എസ്.ടി.എ സംസ്ഥാന സെക്രട്ടറിയായി മാട്ടൂൽസ്വദേശി വി. മണികണ്ഠൻ മാസ്റ്ററെ തെരഞ്ഞെടുത്തു  കേരള പ്രദേശ്  സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ( കെ.പി.എസ്.ടി.എ ) കൊച്ചിയിൽ വെച്ചു നടത്തിയ  സംസ്ഥാന സമ്മേളനത്തിൽ കെ.പി.എസ്.ടി.എ സംസ്ഥാന സെക്രട്ടറിയായി വി.മണികണ്ഠനെ തെരഞ്ഞെടുത്തു.മാട്ടൂൽ ജി.എം.എൽ.പി സ്കൂൾ പ്രധാനധ്യാപകനും മാട്ടൂൽ സ്വദേശിയുമായ  അദ്ദേഹം കഴിഞ്ഞ നാലു വർഷക്കാലം  കെ.പി.എസ്.ടി.എ കണ്ണൂർ ജില്ല സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു.
Image
  കോഴിക്കോട് ബാലുശ്ശേരി ഉണ്ണികുളം കരുമലയിൽ യുവാവിനേയും പത്താം ക്ലാസുകാരിയേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കിനാലൂർ പൂളക്കണ്ടി തൊട്ടിൽ മീത്തൽ പരേതനായ അനിൽകുമാറിന്‍റെ മകൻ ചൂരക്കണ്ടി അഭിനവ് (20), താമരശ്ശേരി അണ്ടോണ പുല്ലോറക്കുന്നുമ്മൽ ഗിരീഷ് ബാബുവിന്‍റെ മകൾ ശ്രീലക്ഷ്മി (15) എന്നിവരെയാണ് വ്യാഴാഴ്ച പുലർച്ചെ കരുമല ചൂരക്കണ്ടി മലയിൽ മരക്കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കോരങ്ങാട് ചപ്പാത്തി കമ്പനിയിൽ ജോലിക്കാരനാണ് അഭിനവ്. താമരശ്ശേരി കോരങ്ങാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിനിയാണ് ശ്രീലക്ഷ്മി. ബാലുശ്ശേരി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ നടത്തി. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അഭിനവിന്‍റെ അമ്മ വൽസല, സഹോദരങ്ങൾ അഭിനന്ദ്, അഭിനാഥ്. ശ്രീലക്ഷ്മിയുടെ മാതാവ് ബീന, സഹോദരൻ വൈഷ്ണവ്.
Image
  വീടിന് തീപിടിച്ച്‌ പിഞ്ച് കുഞ്ഞ് ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു വര്‍ക്കല: ചെറുന്നിയൂര്‍ ബ്ലോക്ക് ഓഫിസിന് സമീപം വീടിന് തീപിടിച്ച്‌ പിഞ്ച് കുഞ്ഞ് ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു. പുലര്‍ച്ചെ ആണ് സംഭവം. വീട്ടുടമസ്ഥന്‍ ബേബി എന്ന പ്രതാപന്‍(62), ഭാര്യ ഷെര്‍ലി(53), ഇവരുടെ മകന്‍ അഖില്‍(25), മറ്റൊരു മകന്റെ ഭാര്യ അഭിരാമി(24), നിഖിലിന്റേയും അഭിരാമിയുടെയും എട്ട് മാസം പ്രായമുള്ള ആണ്‍ കുഞ്ഞ് എന്നിവര്‍ ആണ് മരിച്ചത്.ഗുരുതരമായ പരിക്കേറ്റ മൂത്ത മകന്‍ നിഖിലിനെ(29) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് നില കെട്ടിടത്തിനാണ് തീ പിടിച്ചത്. കാര്‍പോര്‍ച്ചില്‍ തീ ആളിക്കത്തുന്നത് കണ്ട അയല്‍വാസിയായ കെ ശശാങ്കനാണ് നാട്ടുകാരെ വിവരം അറിയിച്ചത്. ആളുകള്‍ എത്തുമ്പോഴേക്കും വീടിനുള്ളിലേക്ക് തീ പടര്‍ന്നു പിടിച്ചിരുന്നു. കാര്‍പോര്‍ച്ചിലുണ്ടായിരുന്ന നാല് ബൈക്കുകള്‍ കത്തിയിട്ടുണ്ട്. തീ ഉയരുന്നത് കണ്ട് നാട്ടുകാര്‍ അറിയിച്ചതനുസരിച്ച്‌ എത്തിയ ഫയര്‍ ഫോഴ്സും പൊലീസും ചേര്‍ന്ന് തീയണച്ചത്. തീ പടരുന്നതിനിടെ പൊള്ളലേറ്റ നിലയില്‍ നിഖില്‍ പുറത്തേക്ക് വന്നതായി നാട്ടുകാര്‍ പറയുന്നുണ്ട്. നിലവിളിച്ച്‌ ബഹളം ഉണ്ടാക്കിയിട്ടും വീട
Image
  കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട, ദമ്പതികൾ കസ്റ്റഡിയിൽ കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട. കോയ്യോട് സ്വദേശികളായ ദമ്പതികളാണ് ഒരു കോടിയോളം രൂപ വിലവരുന്ന എം.ഡി.എം.എയുമായി അറസ്റ്റിലായത്. കണ്ണൂർ പ്ലാസ ജംഗ്ഷനിൽ നിന്നാണ് കണ്ണൂർ സി.ഐ യുടെ നേതൃത്വത്തിലുള്ള സംഘം മയക്കുമരുന്നുകൾ പിടിച്ചെടുത്തത്. രണ്ട് പേരെ കസ്റ്റഡിയിലെടുത്തു.കോയ്യോട് സ്വദേശി ചാലിൽ ടി.വി. അഫ്സൽ, ഇയാളുടെ ഭാര്യ കാപ്പാട് സ്വദേശിനി  ടി.സി.ബൽക്കിസ് എന്നിവരുമാണ് കസ്റ്റഡിയിൽ ഉള്ളത്. ജില്ലയിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്ന് പോലീസ് വ്യക്തമാക്കി.
Image
  കണ്ണൂര്‍ സ്വദേശിയായ സിആര്‍പിഎഫ് ജവാൻ യുപിയിൽ സ്വയം നിറയൊഴിച്ചു ജീവനൊടുക്കി കണ്ണൂര്‍ സ്വദേശിയായ സിആര്‍പിഎഫ് ജവാൻ ഉത്തർപ്രദേശിൽ സ്വയം നിറയൊഴിച്ചു ജീവനൊടുക്കി.തെക്കി ബസാറിലെ ഗോകുലം സ്ട്രീറ്റിൽ എം.എന്‍ വിപിന്‍ദാസാ(37)ണ് ഡ്യൂട്ടിക്ക് ഉപയോഗിക്കുന്ന തോക്കുപയോഗിച്ചു സ്വയം വെടി വെച്ചു മരിച്ചത്. എരുമത്തെരു, എം.എന്‍ ഹൗസില്‍ ദാസന്‍ - രുക്മിണി ദമ്പതികളുടെ മകനാണ്. ഇന്നലെ കൈത്തോക്ക് ഉപയോഗിച്ചു സ്വയം തലയ്ക്കു വെടിവയ്ക്കുകയായിരുന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ പീഡനമാണ് ആത്മഹത്യയിലേക്ക് പ്രേരിപിച്ചതെന്ന ആരോപണമുണ്ട്. വിപിനു പുതുതായി നിര്‍മ്മിക്കുന്ന വീടിന്റെ കുറ്റിയടിക്കല്‍ കര്‍മ്മം അടുത്താഴ്ച നടക്കാനിരിക്കെയാണ് മരണം. വീട്ടിന്റെ കുറ്റിയടിക്കല്‍ കര്‍മ്മത്തിന് പങ്കെടുക്കാന്‍ അവധിക്ക് അപേക്ഷ നല്‍കിയപ്പോള്‍ മേലധികാരികള്‍ ഇതു പരിഗണിക്കാതിരുന്ന മനോവിഷമത്തിലാണ് വിപിന്‍ ജീവനൊടുക്കിയതെന്ന് വിപിനിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു. അവധി ലഭിക്കത്തതിനെ തുടര്‍ന്നുള്ള മനോ വിഷമം വിപിന്‍ ഇവരുമായി പങ്കു വെച്ചിരുന്നു. ഇതിനു പിന്നാലെയാണ് മരണ വിവര നാട്ടിലെത്തുന്നത്. 2005 ലാണ് വിപിന്‍ സി. ആര്‍.പി.എഫില്‍ ചേര്‍