Posts

Showing posts from February, 2022
Image
  വിഷം കഴിച്ചു യുവതി  മരിച്ചു 28.02.2022     വിഷം കഴിച്ചു ഗുരുതരാവസ്ഥയില്‍ കോഴിക്കോട്ടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ യുവതി മരിച്ചു.വെള്ളൂര്‍ കിഴക്കുമ്പാട് കുടക്കത്ത് അറയ്ക്ക് സമീപത്തെ വെല്‍ഡിങ് തൊഴിലാളിയായ ലജേഷിന്റെ ഭാര്യ കെ.വി അശ്വതിയാണ്(33)മരിച്ചത്. തൃക്കരിപ്പൂര്‍ മാണിയാട്ട് വായനശാലക്ക് സമീപത്തെ പരേതനായ രാഘവന്റെയും ചന്ദ്രമതിയുടെയും മകളാണ്. 11 വര്‍ഷം മുമ്പാണ് ലജേഷുമായി യുവതിയുടെ വിവാഹം നടന്നത്. ‌‌    മനോവിഷമം മൂലം ഇക്കഴിഞ്ഞ 24ന് ഉച്ചക്ക് 12ഓടെ വെള്ളൂരിലെ ഭര്‍തൃഗൃഹത്തില്‍ വച്ചാണ് യുവതി വിഷം കഴിച്ചത്.  അവശനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കോഴിക്കോട്ടെ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സക്കിടെ ഇന്ന് പുലര്‍ച്ചയോടെയായിരുന്നു മരണമടഞ്ഞത്. ഏക മകന്‍:നിഷാല്‍ കൃഷ്ണ. സഹോദരന്‍: അഭിലാഷ്. .
Image
  സ്കൂട്ടറിൽ നിന്ന് കുഴഞ്ഞ് വീണ് യുവതി മരിച്ചു. സ്കൂട്ടറിൽ നിന്ന് കുഴഞ്ഞ് വീണ് യുവതി മരിച്ചു. ചുഴലി ചാലിൽ വയൽ സ്വദേശി അർലിൻ വിൻസെന്റ് (32) ആണ് മരിച്ചത്. സംസ്കാരം 01/03/2022 ചൊവ്വാഴ്ച 5 മണിക്ക് തട്ടേരി വെണ്ണക്കല്ല് പളളിയിൽ നടക്കും.
Image
ചെറുകുന്ന് ആക്സിഡൻ്റ് മരണപ്പെട്ടു. ചെറുകുന്ന് ആക്സഡന്റിൽ പെട്ട് ചികിത്സയിൽ ആയിരുന്ന വെള്ളിക്കീൽ  ഫർസാന(25) എന്നവർ മരണപ്പെട്ട വിവരം വളരെ വ്യസന സമേതം അറിയിക്കുന്നു . ഭർത്താവ് : ഇസ്മായിൽ പട്ടുവം ഒരു മകനുണ്ട്. എല്ലാവരും പ്രാർത്ഥിക്കുക.🤲🏻

കെ.പി.എ.സി ലളിത അന്തരിച്ചു

Image
  കെ.പി.എ.സി ലളിത അന്തരിച്ചു 22.02.2022 തിരുവനന്തപുരം: നടി കെ.പി.എ.സി ലളിത അന്തരിച്ചു. ദീര്‍ഘനാളായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കായംകുളം രാമപുരത്ത് കടയ്ക്കല്‍ തറയില്‍ അനന്തന്‍നായരുടെയും ഭാര്‍ഗവി അമ്മയുടെയും മകളായി 1947 മാര്‍ച്ച് പത്തിന് ഇടയാറന്മുളയിലാണ് കെ.പി.എ.സി ലളിത ജനിച്ചത്. മഹേശ്വരി എന്നായിരുന്നു യഥാര്‍ഥ പേര്. ചെങ്ങന്നൂര്‍ അമ്പലത്തില്‍ മാതാപിതാക്കള്‍ ഭജനമിരുന്ന് പിറന്നതിനാലാണത്രേ മഹേശ്വരിയെന്ന് പേരിട്ടത്. സ്‌കൂള്‍ കാലം മുതല്‍ നൃത്തത്തിലായിരുന്നു ലളിതയ്ക്ക് താത്പര്യം. രാമപുരത്തെ സ്‌കൂളില്‍ വച്ചാണ് ആദ്യമായി നൃത്തവേദിയില്‍ കയറിയത്. എക്കാലത്തെയും മികച്ച വിപ്ലവഗാനമായ 'പൊന്നരിവാളമ്പിളിയില്‍ കണ്ണെറിയുന്നോളെ...'യ്ക്ക് ചുവടുവച്ചായിരുന്നു തുടക്കം. പത്താംവയസ്സില്‍ നൃത്തപഠനത്തില്‍നിന്ന് ചങ്ങനാശ്ശേരി ഗീഥയുടെ 'ബലി'യെന്ന നാടകത്തിലൂടെ കെ.പി.എ.സി.യിലെത്തി. കെ.പി.എ.സിയില്‍ എത്തിയതിന് ശേഷമാണ് മഹേശ്വരി കെ.പി.എ.സി ലളിതയാവുന്നത്. വളരെ ചുരുങ്ങിയ കാലംകൊണ്ടു തന്നെ നാടകവേദികളില്‍ കെ.പി.എ.സി ലളിത ശ്രദ്ധനേടി. തോപ്പില്‍ഭാസിയുടെ കൂട്ടുകുടുംബം എന്ന നാടകം 1969-ല്‍ കെ.എസ്. സേതുമാധവന്‍
Image
  യുവാവിനെ കാണ്മാനില്ല അഴീക്കോട് വായിപ്പറമ്പയിലെ പ്രസൂൺ കീക്രോടത്ത് (32)നെ (22/02/2022) പുലർച്ചെ മുതൽ കാണ്മാനില്ല.  കണ്ടുകിട്ടുന്നവരോ എന്തെങ്കിലും വിവരം ലഭിക്കുന്നവരോ അടുത്ത പോലീസ് സ്റ്റേഷനിലോ താഴെക്കാണുന്ന ഫോൺ നമ്പറിലോ അറിയിക്കാൻ അപേക്ഷ. Midhun: 7902248717 Sreejith: 8921 275096 Facebook
Image
  ഇലക്ട്രീഷ്യൻ ജോലിക്കിടയിലുണ്ടായ അപകടത്തിൽ മരണപ്പെട്ടു_ പാപ്പിനിശ്ശേരി തുരുത്തിക്കൊവ്വൽ സ്വദേശി പുതിയ പുരയിൽ സനൽ കുമാർ (54) കണ്ണുർ ചെട്ടി പിടിക അടുത്ത്ഇ ലക്ട്രീഷ്യൻ ജോലിക്കിടയിലുണ്ടായ അപകടത്തിൽ മരണ പ്പെട്ടു. കിണറ്റിൽ വീണ ശരീരം ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്.ഭാര്യ രേഷ് മ. മക്കൾ: ഹരിത, ശ്രീഹരി +2 വിദ്യാർത്ഥി KPRGട GHSS ക'ല്ലാശ്ശേ 'രി, മരുമകൻ അഭിൻ.കെ.എസ് ബ്രാഗ്ളൂർ സഹോദരങ്ങൾ: പരേതനായ പ്രേമരാജ്, രഹ്ന, റീന, മനോജ് കുമാർ. ശവസംസ്കാരം 11 മണിക്ക് പയ്യാമ്പലം ശ്മശാനത്തിൽ
Image
  പ്രശസ്ത നടന്‍ കോട്ടയം പ്രദീപ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോട്ടയം കുമാരനല്ലൂർ സ്വദേശി. ജനിച്ചതും വളര്‍ന്നതുമെല്ലാം കോട്ടയം ജില്ലയിലെ തിരുവാതുക്കലായിരുന്നു. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് യുവജനോത്സവത്തിലും സ്‌കൂള്‍ വാര്‍ഷിക പരിപാടികളിലും പ്രദീപ്‌ സജീവമായിരുന്നു. പാട്ട്‌, ഡാന്‍സ്‌, എകാങ്കനാടകം തുടങ്ങിയവയിലായിരുന്നു പ്രധാനമായും പങ്കെടുത്തിരുന്നത്. വർഷങ്ങളായി കോട്ടയം തിരുവാതുക്കൽ രാധാകൃഷ്‌ണ തിയറ്ററിന് സമീപം താമസിച്ചിരുന്ന അദ്ദേഹം, പതിയെ സിനിമയിലേക്ക് ആകൃഷ്ടനായി. പത്താം വയസ്സിൽ എൻ എൻ പിള്ളയുടെ "ഈശ്വരൻ അറസ്റ്റിൽ" എന്ന നാടകത്തിൽ ബാലതാരമായി അഭിനയിച്ച് തുടങ്ങിയ കോട്ടയം പ്രദീപ് 40 വർഷമായി നാടകരംഗത്ത് സജീവമാണ്. കാരാപ്പുഴ സര്‍ക്കാര്‍ സ്‌കൂളിലും ബസേലിയസ് കോളജിലും കോപ്പറേറ്റീവ് കോളജിലുമായി പഠനം പൂര്‍ത്തിയാക്കി. 1989 മുതൽ എൽ ഐ സി ഉദ്യോഗസ്ഥനായി. അവസ്ഥാന്തരങ്ങൾ എന്ന ടെലി സീരിയലിനു ബാലതാരങ്ങളെ ആവശ്യമുണ്ട് എന്ന് കണ്ട് മകനെയും കൂട്ടി സെറ്റിലെത്തിയപ്പോഴാണ് മകന് പകരം സീനിയർ ആയ ഒരു റോളിൽ അച്ഛനായ കോട്ടയം പ്രദീപിന് ടെലിവിഷനിൽ ആദ്യ അവസരം ലഭിക്ക
Image
  ചാൽ ബീച്ചിൽ കാറ്റാടി മരങ്ങൾക്ക് തീപിടിച്ചു അഴീക്കോട് വിനോദസഞ്ചാര കേന്ദ്രമായ ചാൽ ബീച്ചിൽ ഉച്ചയോട് കൂടിയാണ് കാറ്റാടി മരങ്ങൾക്കിടയിൽ തീപിടുത്തം ഉണ്ടായത്.ബിച്ചിലെ ജീവനക്കാരാണ് ആദ്യം കണ്ടത്. കണ്ട ഉടനെ തീയണക്കാനുള്ള ശ്രമങ്ങൾ തുടങ്ങി ഉടനെ കണ്ണൂർ ഫയർഫോഴ്സ് എത്തുകയും തീ പടരുന്നത് ഒഴിവക്കാൻ സാധിച്ചു. നാട്ടുകാരും ഫയർഫോഴ്സും ഒരു പോല പ്രവർത്തിച്ചതിൻ്റെ ഭാഗമായി വൻ രീതിയിൽ തീ പടരുന്നത് ഒഴിവാക്കാൻ സാധിച്ചു.
Image
  വാഹനാപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചു എടക്കാട്: എടക്കാട് ടൗണിൽ വാഹനാപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചു. കടമ്പൂർ വലിയമുറ്റം ക്ഷേത്രത്തിന് സമീപം സജ്ന (37) ആണ് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ മരണപ്പെട്ടത്. കടമ്പൂർ വനിതാ സഹകരണസംഘത്തിലെ കളക്ഷൻ ഏജൻ്റായ ഇവർക്ക് ജോലിക്കിടയിലാണ് ഇന്നലെ വൈകുന്നേരം മിൽമ ബൂത്തിന് സമീപം ടൂവീലർ തട്ടിയത്. ആദ്യം ചാല ജിംകെയർ ആസ്പത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരാവസ്ഥയെ തുടർന്ന് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. സുധിയാണ് ഭർത്താവ്. രണ്ട് പെൺമക്കളുണ്ട്.
Image
ഗ്രാമീണ വിനോദ സഞ്ചാര മാതൃകയുമായി മുല്ലക്കൊടി- പറശ്ശിനിക്കടവ് തീരദേശ മേഖല  വളപട്ടണം പുഴയും തുരുത്തും സമൃദ്ധമായ തീരവും ആസ്വദിച്ച് വാട്ടർ ടാക്സിയിൽ ഒരു യാത്ര. പച്ചപ്പണിഞ്ഞ നെൽപ്പാടങ്ങളും കർഷക പാരമ്പര്യവും കണ്ട് മനം നിറയ്‌ക്കുന്നതിനോട് ഒപ്പം തന്നെ മുല്ലക്കൊടിയുടെ നാട്ടുരുചികളാൽ  സംസ്ഥാന സർക്കാരിന്റെ വിനോദ സഞ്ചാര വികസനത്തിൽ മയ്യിൽ പഞ്ചായത്തിലെ മുല്ലക്കൊടി- പറശ്ശിനിക്കടവ് തീരദേശ മേഖല കൂടി ഉൾപ്പെടുന്നതോടെ ഉയർന്ന് വരുന്നത്‌ ഗ്രാമീണ വിനോദ സഞ്ചാരമെന്ന പുത്തൻ മാതൃകയാണ്. മുല്ലക്കൊടി നണിച്ചേരിക്കടവ് പാലത്തിനെയും പറശ്ശിനി പാലത്തെയും ബന്ധിപ്പിക്കുന്ന രണ്ടര കിലോമീറ്റർ തീരദേശ റോഡിന്റെ ഭാഗങ്ങളിലാണ് ടൂറിസത്തിന്റെ അനന്ത സാധ്യത തുറന്നിടുന്നത്. തീരദേശ റോഡിന് സമാന്തരമായി നിലകൊള്ളുന്ന ഭാഗങ്ങളിൽ എന്നും സഞ്ചാരികളുടെ തിരക്കാണ്. ശാന്തമായ സായാഹ്നം അസ്വദിക്കുന്ന നൂറ് കണക്കിന് സഞ്ചാരികൾ ഈ വഴിയാണ് യാത്രകൾക്ക് തെരഞ്ഞെടുക്കുന്നത്. കാഴ്‌ചകൾ ക്യാമറകളിൽ പകർത്താനും നിരവധി പേരെത്തുന്നു. ഇക്കൂട്ടത്തിൽ പറശ്ശിനിക്കടവിൽ എത്തുന്ന നിരവധി തീർഥാടക സംഘങ്ങളും വിദേശികളുമുണ്ട്. ഇവരെ സ്വീകരിക്കാനായി ഹോം സ്റ്റേ, കയാക്കിങ്‌, നാടൻ ഭക്ഷണശാല
Image
  നിര്യാതയായി പനക്കാട് ചൂരിക്കാടൻ കല്യാണി അന്തരിച്ചു സംസ്കാരം 2.30 ന് കരിമ്പം സമുദായ ശ്‌മശാനത്തിൽ
Image
  വാഹനാപകടത്തിൽ ചിറക്കൽ സ്വദേശി മരണപ്പെട്ടു  ചിറക്കൽ സ്വദേശിയുമായ ധ്രുവരാജ് വാഹനാപകടത്തിൽ മരണപ്പെട്ടു..  ABVP കണ്ണൂർ നഗർ വൈസ് പ്രസിഡന്റ ആണ്
Image
  പാമ്പുരുത്തി സ്വദേശി ഹമീദ് മരണപ്പെട്ടു   7.02.2022 നാറാത്ത്:  പാമ്പുരുത്തി സ്വദേശി *ഹമീദ്*- 39 വയസ്( യാമ്പു കണ്ണുർ KMCC ട്രഷറർ റാസിഖ് പാമ്പുരുത്തിയുടെ അനുജൻ)  മരണപ്പെട്ട വിവരം വ്യസന സമേതം അറിയിക്കുന്നു..
Image
  സൂക്ഷിച്ചാൽ ദുഃഖിക്കണ്ട' വൈറലായി കല്യാണ മുടക്കികൾക്കുള്ള ഫ്ലക്സ് കല്യാണം മുടക്കികൾക്കുള്ള മുന്നറിയിപ്പ്  നൽകിക്കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ് ഒരു പോസ്റ്റ്. ആനപ്പടി എന്ന സ്ഥലത്തെ ഒരു കൂട്ടം അവിവാഹിതരായ ചെറുപ്പക്കാരാണ് നാട്ടിൽ ഇത്തരമൊരു ഫ്ലക്സ് പതിച്ചിരിക്കുന്നത്. ഇല്ലാത്ത കാരണം പറഞ്ഞ് കല്യാണം മുടക്കുന്നവർക്കുള്ള മുന്നറിയിപ്പാണ് ഫ്ലക്സിലുള്ളത്. ആരോ എടുത്ത് ഇത് ഫേസ്ബുക്കിലിട്ടതോടെ ഇതിപ്പോൾ വൈറലായിരിക്കുകയാണ് . നാട്ടിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും കല്യാണം മുടക്കുന്നവർ ശ്രദ്ധിക്കുക. ആളിനെ തിരിച്ചറിഞ്ഞാൽ പ്രായം, ജാതി, രാഷ്ട്രീയം, ഗ്രൂപ്പ് എന്നിവ നോക്കാതെ വീട്ടിൽ കയറി അടിക്കുന്നതാണ്. അത് ഏത് സുഹൃത്തിന്റെ പിതാവായാലും - എന്നിങ്ങനെ പോകുന്നു ഫ്ലക്സിലെ വാക്കുകൾ. സൂക്ഷിച്ചാൽ ദുഃഖിക്കണ്ട എന്ന കുറിപ്പോടെയാണ് ഈ ഫ്ലക്സിന്റെ ഫോട്ടോ ഫേസ്ബുക്കിൽ ഷെയർ ചെയ്തിരിക്കുന്നത്. ഇതിന് താഴെ, നല്ല തല്ല് കിട്ടണം, മികച്ച മുന്നറിയിപ്പ്, എന്നിങ്ങനെയുള്ല കമന്റുകളാണ് ലഭിച്ചിരിക്കുന്നത്. ഫ്ലക്സിലെ കണ്ടൻ്റ് പൂർണ്ണമായും ഇങ്ങനെ.... കല്യാണ മുടക്കികളായ നാറികളുടെ ശ്രദ്ധയ്ക്ക് നാട്ടിലെ ആൺകുട്ടികളുട
Image
കാൺമാനില്ല കണ്ണൂർ തോട്ടട എസ്.എൻ കോളേജിന് സമീപം ബസ് ബോഡി വർക്ക്‌ ഷോപ്പ് നടത്തുന്ന അജയൻ്റെ മകൻ അനുഗ്രഹിനെ (19) ഇന്ന് രാവിലെ (ഫെബ്രുവരി 4) മുതൽ കാണ്മാനില്ല. ചെമ്പേരി വിമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയാണ് അനുഗ്രഹ്. ഈ കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, താഴെ കൊടുത്തിരിക്കുന്ന നമ്പറിലോ അറിയിക്കുക. ഫോൺ: 9447689983, 9847163233
Image
  വീട്ടമ്മ പൊള്ളലേറ്റ് മരിച്ചു കണ്ണാടിപ്പറമ്പ്: പുല്ലൂപ്പിയില്‍ വീട്ടമ്മ തീ പൊള്ളലേറ്റു മരിച്ചു. കൊളപ്പാല ഹൗസില്‍ സുലത(40) ആണ് മരിച്ചത്. ഇന്നലെ രാത്രി തീ പൊള്ളലേറ്റതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണപ്പെട്ടു. അച്ഛന്‍: പരേതനായ കൃഷ്ണന്‍. അമ്മ: പുഷ്പ. ഭര്‍ത്താവ്: വിനോദ്. മക്കള്‍: ആദിത്യ, അഷിദ്, അഭിന്‍. സഹോദരങ്ങള്‍: സുമേഷ്, സുഭാഷ്. സംസ്കാരം ഉച്ചക്ക് 3 മണി ശ്രീകണ്ഠാപുരം സമുദായ സ്മശാനത്തിൽ